വിശാലമായ കടൽ പോലെയാണ് കടലാടി എന്ന ഔഷധസസ്യത്തിന്റെ ഉപയോഗങ്ങൾ. ഇതൊരു ആൻറി ഇൻഫ്ളമേറ്ററി, ആൻറി ആൻറിബയോട്ടിക്, ആൻറി ഫംഗൽ, ആൻറി പാരസൈറ്റികൽ സ്വഭാവ വിശേഷമുള്ള ചെടിയാണ്. പണ്ട് ഭക്ഷണക്ഷാമം നേരിട്ട് സമയത്ത് രജപുത്താന എന്ന നാട്ടുരാജ്യം ഇത് ഭക്ഷണമായി ഉപയോഗിച്ചുവെന്ന് രേഖകൾ പറയുന്നു.
പ്രധാനമായും ഇവ രണ്ടു തരത്തിലാണ് ഉള്ളത്. ചെറിയ കടലാടി, വലിയ കടലാടി. വലിയ കടലാടി ഒന്നര മീറ്റർ ഉയരത്തിൽ വളരുകയും ചെറിയ കടലാടി തറയിൽ പറ്റി പടർന്നു വളരുകയും ചെയ്യുന്നു. അപമാർഗ്ഗ, മയൂരശിഖ, ദുർഗ്രഹ, ശിഖരി, കരിമഞ്ജരി, ഇന്ദുലേഖ തുടങ്ങിയ പേരുകളിലെല്ലാം കടലാടി അറിയപ്പെടുന്നു ഉടലിനു ഉയിരിനും സൗഖ്യം തരുന്ന ഈ വിശേഷ ചെടിയുടെ ഔഷധ ഉപയോഗങ്ങൾ നോക്കാം.
The uses of the herb are similar to those of the seaweed. It is an anti-inflammatory, anti-antibiotic, anti-fungal and anti-parasitic plant.
1. പല്ലു വേദന അകറ്റുവാൻ കടലാടിയുടെ ഇലച്ചാറ് പിഴിഞ്ഞ് പുരട്ടിയാൽ മതി.
2. ഇതിൻറെ ഇല ചായയാക്കി സേവിക്കുന്നത് കോംപ്ലക്സ് പ്രോട്ടീനുകൾ വളരെ നന്നായി ദഹിച്ച് കിട്ടാൻ നല്ലത് എന്ന് പറയപ്പെടുന്നു.
3. കടലാടിയും നിലപ്പനയും ചൂർണം ആക്കി തേനിൽ ചേർത്ത് കഴിച്ചാൽ തൈറോയിഡ് പ്രശ്നങ്ങൾ ഇല്ലാതാക്കും.
4. രക്താർശസ്സ് മാറുവാൻ ചെറുകടലാടി അരച്ച് മോരിൽ സേവിക്കുന്നത് പ്രായോഗികമായ രീതിയാണ്.
5. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അമിതരക്തസ്രാവം ശമിപ്പിക്കുവാനും ചെറുകടലാടി എള്ള് ചേർത്ത് അരച്ച് പാലിൽ ചേർത്ത് സേവിച്ചാൽ മതി.
6. പെട്ടെന്ന് മുറിവ് ഭേദമാക്കുവാൻ ചെറുകടലാടി ഇല ചതച്ചെടുത്ത നീര് മുറിവിൽ പുരട്ടിയാൽ മതി.
7. മൂലക്കുരു അകറ്റുവാൻ ചെറുകടലാടി സമൂലം ഒരു കിലോ ഉണക്കി അതിൽ 100 ഗ്രാം കുരുമുളക് ചേർത്ത് പൊടിച്ച് തേനും, തേനിൻറെ ഇരിട്ടി നെയ്യും ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്ത് ദിവസവും രണ്ട് നേരം സേവിക്കുന്നത് ഗുണകരമാണ്.
8. തേനീച്ച, കടന്നൽ എന്നിവയുടെ മുള്ള് ഊരി പോകുവാനും, ഇവ കടിച്ചാൽ ഉണ്ടാകുന്ന വിഷം ഇല്ലാതാക്കുവാനും, പെട്ടെന്ന് നീര് മാറ്റുവാൻ കടലാടിയുടെ ഇല ചതച്ച് ഇട്ടാൽ മതി.
9. യൂറിനറി ഇൻഫെക്ഷൻ അകറ്റുവാൻ ചെറുകടലാടി വെന്തവെള്ളം 3 ഗ്ലാസ് 3 മണിക്കൂർ കൊണ്ട് കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.
10. ചുമ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ അകറ്റുവാൻ കടലാടിയുടെ കായ് തേനിൽ ചേർത്ത് അരിച്ച് ഉപയോഗിക്കാം.
11. ഇതിൻറെ വേര് കൊണ്ടുണ്ടാക്കുന്ന കഷായം കുടിക്കുന്നത് വയറുവേദന, അജീർണം, മലബന്ധം തുടങ്ങിയ ഇല്ലാതാക്കാൻ ഉത്തമമാണ്.
12. ചെറുകടലാടിയും പച്ചമഞ്ഞളും കൂടി അരച്ചു ലേപനം ചെയ്താൽ ഉളുക്ക് പെട്ടെന്ന് ഇല്ലാതാവുകയും വേദനയും, നീരും വറ്റുകയും ചെയ്യുന്നു.
13. വലിയ കടലാടി ഇല പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്താൽ മൂക്കിലെ മുഴ ഇല്ലാതാകും.
14. കഫ വാത ദോഷങ്ങളെ അകറ്റാൻ വൻകടലാടി തോരൻ ആയോ അരിയോടൊപ്പം ചേർത്ത് ദോശയായോ ഉപയോഗിക്കാം.
15. പല്ല് വേദന അകറ്റുവാൻ കടലാടിയുടെ തണ്ട് കൊണ്ട് ബ്രഷ് ചെയ്താൽ മതി.
16. അമിത വണ്ണം ഇല്ലാതാക്കുവാനും ശരീരത്തിലെ അമിത കൊഴുപ്പ് പുറന്തള്ളാനും കടലാടിയുടെ ഇല തോരൻ ആയി ഉപയോഗിക്കാം.
17. ഇതിന്റെ വേരു പൊടിച്ച് ചെറുനാരങ്ങാനീരിൽ കഴിച്ചാൽ കഴുത്തിന് ഇരുവശത്തുമുള്ള വേദന ഇല്ലാതാകും.
18. ചെവിവേദന ഇല്ലാതാക്കുവാൻ കടലാടി സമൂലം ഭസ്മമാക്കി തെളിഞ്ഞ വെള്ളത്തിൽ അരച്ച് ചേർത്ത് എണ്ണ കാച്ചി ചെവിയിൽ ഇറ്റിച്ചാൽ മതി.
19. കടലാടി സമൂലം കഷായം വച്ച് സേവിച്ചാൽ വയറ്റിലെ വൃണങ്ങൾ ഇല്ലാതാക്കുകയും, കവിൾകൊണ്ടാൽ വായ്പുണ്ണ് ശമിക്കുകയും ചെയ്യും.
20. ചെറുകടലാടി നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം തേൻ ചേർത്ത് സേവിച്ചാൽ വയറുവേദനയും, വയറിളക്കവും ശമിക്കും.
21. കടലാടി അരച്ച് ലേപനം ചെയ്താൽ സന്ധിവേദന ഇല്ലാതാകും
22. അതിസാരം മാറാൻ ചെറുകടലാടി ഇല 3 ഗ്രാം മുതൽ 6 ഗ്രാം വരെ എടുത്ത് തേനിൽ കഴിച്ചാൽ അതിസാരം ശമിക്കും.
23. ഇടവിട്ടു വരുന്ന ചുമ മാറുവാൻ കടലാടിയുടെ ഫലം അരച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി.
24. ജലദോഷപ്പനി ഇല്ലാതാക്കുവാൻ കുരുമുളക് കഷായം വെക്കുമ്പോൾ ചെറുകടലാടി ചേർത്താൽ പെട്ടെന്ന് ഭേദമാകും.
25. നീർവീക്കം ഇല്ലാതാക്കുവാൻ 30ml വീതം കടലാടി കഷായം ദിവസം സേവിക്കുന്നത് ഗുണകരമാണ്.
കുട്ടികൾക്കും ഗർഭിണികൾക്കും ഇതിൻറെ ഉപയോഗം നിഷിദ്ധമാണ്. ഇത്രയേറെ ഔഷധമൂല്യമുള്ള
കടലാടിക്ക് വേണ്ടത്ര പ്രചാരം ഇന്നും കേരളത്തിൽ ലഭ്യമാകുന്നില്ല എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. ഇതിൻറെ വിപണന സാധ്യതകൾ മനസ്സിലാക്കി ഇതൊരു കൃഷി അടിസ്ഥാനത്തിൽ ചെയ്താൽ ഔഷധ വിപണിക്ക് ഇത് ഗുണകരമായി ഭവിക്കാൻ സാധ്യതയുണ്ട്.