1. Health & Herbs

ഔഷധ സസ്യങ്ങൾക്ക് സിദ്ധർകൾ ധാരാളം പേരുകൾ നൽകി അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്.

ഔഷധ സസ്യങ്ങൾക്ക് സിദ്ധർകൾ ധാരാളം പേരുകൾ നൽകി അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. പിൽക്കാലത്തു വൈദ്യ ഗുരുക്കന്മാർ അതാതു ദേശങ്ങളിലെ പേരുകൾ ധാരാളം സസ്യങ്ങൾക്കു നൽകി. ഓരോ ദേശത്തിലെയും ഭാഷകൾ നാം അറിഞ്ഞാൽ മാത്രമേ മരുന്നുകളെ കണ്ടു പിടിക്കാനും സാധിക്കുകയുള്ളു. ഓരോ ചെടിയുടെയും ലോക്കൽ name തേടിയുള്ള യാത്ര കളിൽ ഒത്തിരി രസകരമായ പേരുകൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

Arun T
പനിക്കൂർക്ക
പനിക്കൂർക്ക

ഔഷധ സസ്യങ്ങളുടെ മറു പേരുകൾ

ഔഷധ സസ്യങ്ങൾക്ക് സിദ്ധർകൾ ധാരാളം പേരുകൾ നൽകി അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. പിൽക്കാലത്തു വൈദ്യ ഗുരുക്കന്മാർ അതാതു ദേശങ്ങളിലെ പേരുകൾ ധാരാളം സസ്യങ്ങൾക്കു നൽകി. ഓരോ ദേശത്തിലെയും ഭാഷകൾ നാം അറിഞ്ഞാൽ മാത്രമേ മരുന്നുകളെ കണ്ടു പിടിക്കാനും സാധിക്കുകയുള്ളു. ഓരോ ചെടിയുടെയും ലോക്കൽ name തേടിയുള്ള യാത്ര കളിൽ ഒത്തിരി രസകരമായ പേരുകൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

സിദ്ധ -ആയുർവേദ -ചിന്താർ മണി നാട്ടു വൈദ്യ ഗ്രന്ഥങ്ങളിൽ സ്ത്രീകളുടെയും, പെൺ കുഞ്ഞുങ്ങളുടെയും ധാരാളം പേരുകൾ വായിക്കുമ്പോൾ അത് മരുന്നുകളുടെ മറു പേരുകൾ ആണെന്ന് മനസിലാക്കാം. ചില വൈദ്യർമാർ ഈ പേരുകൾ തങ്ങളുടെ മക്കൾക്ക്‌ ഇടാറുണ്ടായിരുന്നു. എന്നാൽ പഴയ കാല ജനങ്ങൾ ഈ മരുന്ന് ചെടികളോടുള്ള അമിത സ്നേഹത്താൽ സസ്യങ്ങളുടെ പേരുകൾ തങ്ങളുടെ നൽകി ഈ രീതി പിന്തുടർന്നിരുന്നതായി മനസിലാക്കാം. ഇക്കാലത്തെ കുഞ്ഞുങ്ങൾക്കു പേരിടുമ്പോൾ അതൊന്നും അറിയാതെ യാണ് ചെയ്യുന്നത്.

ചില ഔഷധ സസ്യ പേരുകൾ ശ്രദ്ധിക്കാം

1.അമല -ബ്രഹ്മി
2.അജ പ്രിയ --ലന്ത മരം
3.അമൃത --നെല്ലിക്ക
4.അംബിക -ആം ബാടി
5.ആനന്ദി --പാൽ മുതക്കു
6.അംബുജം -താമര
7.ഇന്ദു ലേഖ -ചിറ്റമൃത്, കടലാടി
8.ഇന്ദു -കർപ്പൂരം
9.ഇന്ദിര --ചെന്നൊച്ചി
10.ഇന്ദ്രാണി --നൊച്ചി
11.ഉമാ -അഗത്തി
12.കനക --കറുത്ത ഉമ്മത്തു
13.കമലം --താമര, പതിമുഖം
14.കസ്തൂരി --കസ്തൂരി വെണ്ട
15.കാഞ്ചന --പുന്ന
16.കാവേരി --മഞ്ഞൾ

17.കാഞ്ജനി -കുംകുമപാല
18.കൈകേയി --കൈതോന്നി
19.ഗിരിജ -കുടകപ്പാല
20.ഗൗതമി --വെള്ള കരിങ്ങാലി
21.ചന്ദ്ര --കമ്പി പ്പാല
22.ചന്ദ്ര വല്ലി --സോമ വള്ളി
23.ചന്ദ്രിക --വള്ളി മുല്ല
24.ചാരു --പതി മുകം
25.ചിത്ര --മഞ്ചെട്ടി
26.സീത --പൊന്നാങ്കണ്ണി
27.കുമാരി --കറ്റാർ വാഴ
28.ജനനി --കരിംകച്ചോ ലം
29.ജെനി -കടുക് രോഹിണി
30.ജയ --വിഷ്ണു ക്രാന്തി
31.ജയന്തി --മുഞ്ഞ
32.ജ്യോത്സ്ന --അരേണുകം

33.ജ്യോതി --കൊടുവേലി
34.ജ്യോതിഷ് മതി --ചെറുപുന്ന
35.ദാക്ഷായണി --മരമുല്ല
36.ദേവി --തൊഴു കണ്ണി
37.നന്ദിനി -പെരു ഞാവൽ
38.നീരജ -കുരുവി കരിമ്പ്
39.പദ്മജ -നീല കൂവളം
40.പദ്മിനി -താമര വളയം
41.പ്രമോദിനി -വള്ളി മുല്ല
42.പ്രസന്ന -വരി നെല്ല്
43.പ്രിയ -വള്ളി മുല്ല
44.ഭാർഗ്ഗവി -ചെറു തേക്ക്
45.മഞ്ജുള --മ ഞ്ചെട്ടി
46.മഞ്ജുഷ --മഞ്ചെട്ടി
47.മല്ലിക -കുടമുല്ല
48.മാധവി --പന്നി കിഴങ്ങു
49.മാലതി --മണിത്തക്കാളി
50.മാലിനി --മേന്തോന്നി
52. മീനാക്ഷി -മീനങ്ങാണി
53.യാമിനി --മഞ്ഞൾ
54.രജനി --കരിം കച്ചോലം, മഞ്ഞൾ
55.രഞ്ജിനി -വെറ്റില ക്കൊടി
56രോഹിണി -കടുക്ക
57.നാരായണി -ശതാവരി
58.ഹിമ --ചന്ദനം

59.മയൂര --നായുരുവി
60.നളിനി --നീലാമരി
61.ഗൗരി --മഞ്ഞൾ
62.സൂര്യ --സൂര്യകാന്തി
63.രഞ്ജിത --നീലമാരി
64.മഞ്ജരി --തുളസി
65.ധന്യ -കൊത്തമല്ലി
66.വനജ --മുത്തങ്ങ
67.വാസുദേവി -ശതാവരി
68.വാസന്തി --പാതിരി
69.വിചിത്ര -മയിലെള്ള്
70.വിശാലാക്ഷി --നാഗദന്തി
71.വിഷ്ണു പ്രിയ --ഇല വർ ങ്ങം
72.വേണി --ഇരുവേലി
73.വേണുജാ --മുള നെല്ല്
74.വൈജയന്തി --മുഞ്ഞ
75.വൈദേഹി ---ആറ്റു ഞാവൽ
76.വൈശാഖി --ചുവന്ന തഴുതാമ
77.ശരണ്യ --ചെറു ഞെരിഞ്ഞിൽ
78.ശാലിനി -പാൽ മുതക്കു
79.ഹേമ -നാഗപ്പൂ
80.ശിവപ്രിയ --മന്ദാരം
81.ശ്യാമ --ഇത്തി ക്കണ്ണി
82.ശ്രീ ലത --വലിയ ഏലാവാലുകം
83.ശ്വേത --വലിയ കിലുകിലുപ്പ
84.സവിത -ചുവന്ന എരുക്ക്
85.സിന്ധു --നൊച്ചി
86.സുഗന്ധി --തിപ്പലി മൂലം
87.സുകുമാരി --മുക്കുറ്റി
88.സുധ -പെരും കുരുംബ
89.സേതു --നീർമാതളം

90.സുനന്ദിനി --ആരാമ ശീതള
91.സുനന്ദ --അരത്ത
92.സുനില --താളി മാതളം
93.സുവർണ്ണ --നീർ മരുത്
94.സുരഭി --തൂശി മുല്ല
95.സുലഭ --കാട്ടുഴുന്ന്
96.സുലോചന --സോമ വള്ളി
97.സൂര്യ -തൊഴു കണ്ണി
98.ഹരിത -ചെറു പയർ
99.ശാന്തി --ചന്ദനം
100.അരുണ --ശ്രാവണി

English Summary: LET US LOOK INTO THE NICK NAME OF VARIOUS HERBS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds