മിക്ക ഇന്ത്യൻ വീടുകളിലും സാധാരണയായി കാണപ്പെടുന്നതും ഉപയോഗിക്കുന്നതുമായ ഒരു പഴമാണ് പപ്പായ, അതിൻ്റെ പോഷക ഗുണങ്ങൾ കാരണം അത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ ചിലർക്ക് അത് പാർശ്വഫലങ്ങളും നൽകുന്നു.
152 ഗ്രാം ഭാരമുള്ള ഒരു ചെറിയ പപ്പായയിൽ 59 കലോറിയും 15 ഗ്രാം കാർബോഹൈഡ്രേറ്റും 1 ഗ്രാം പ്രോട്ടീനും 3 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫോളേറ്റ് (വിറ്റാമിൻ ബി9) എന്നിവയാൽ സമ്പന്നമായ ഒരു പഴമാണിത്.
പപ്പായയ്ക്ക് കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ് എന്നിങ്ങനെ നിരവധി പേരുകളുണ്ട്. ഇത് സൗന്ദര്യ വര്‍ധക വസ്തുവായും, ഔഷധമായും പണ്ട് കാലം മുതലേ ഉപയോഗിച്ചു വരുന്നു. മാത്രമല്ല പപ്പായയ്ക്ക് സീസൺ ഇല്ല എന്നതും പ്രത്യേകതയാണ്.
പപ്പായയുടെ മികച്ച ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്കറിയാമോ?
പപ്പായ കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. കാരണം പ്രത്യേകിച്ച് വളങ്ങളൊന്നും തന്നെ ഇടാതെ വളരുന്നത് കൊണ്ട് തന്നെ ഇത് പൂർണമായും ജൈവ രീതിയിലുള്ള പഴമാണ്.
ആന്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്
പപ്പായയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്, ഇത് കൊളസ്‌ട്രോളിന്റെ ഓക്‌സിഡൈസേഷൻ തടയുന്നു. ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ നിങ്ങളെ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ പപ്പായയ്ക്ക് കഴിയും, പ്രത്യേകിച്ച് പ്രായമായവർ, പ്രീ ഡയബറ്റിക്സ്, കരൾ രോഗങ്ങളും തൈറോയ്ഡ് പ്രശ്നങ്ങളും ഉള്ളവൾ എന്നിങ്ങനെയുള്ളവരിൽ. ചില റിപ്പോർട്ടുകൾ പ്രകാരം അൽഷിമേഴ്‌സ് രോഗത്തിനെതിരെ പോരാടാനും ഇത് സഹായിക്കുന്നു എന്ന് പറയപ്പെടുന്നു. കൂടാതെ, ഒരാളുടെ സിസ്റ്റത്തിൽ നിന്ന് അധിക ഇരുമ്പ് നീക്കം ചെയ്യാനും പപ്പായ സഹായിക്കുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു
പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. അവ തലച്ചോറിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കുന്നു, ഇത് ക്യാൻസറിനെ തടയുകയും കാൻസർ രോഗികളുടെ ചികിത്സയിൽ സഹായിക്കുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പപ്പായയിൽ ഒരുതരം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് സ്തനാർബുദ കോശങ്ങളെ കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു, ഇത് സാധാരണയായി കഴിക്കുന്ന മറ്റ് പഴങ്ങളിൽ ഇല്ല,
നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ കെ കുറവുള്ള ആളുകൾക്ക് അസ്ഥി ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ കെ കാൽസ്യം നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ കെ ഉണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങൾക്ക് പപ്പായയെ ആശ്രയിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ മൂത്രത്തിലൂടെ പുറന്തള്ളുന്ന കാൽസ്യത്തിന്റെ അളവും പപ്പായ കുറയ്ക്കുന്നു. കാൽസ്യം നിലനിർത്തുന്നതിന്റെ വർദ്ധനവ് അസ്ഥികളെ ശക്തിപ്പെടുത്താനും പുനർനിർമ്മിക്കാനും ശരീരത്തെ അനുവദിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
പപ്പായയിലെ ഒരു എൻസൈമാണ് പപ്പെയ്ൻ, ഇത് ദഹനത്തെ വളരെയധികം സഹായിക്കുന്നു. വയറുവേദനയെ നേരിടാൻ സഹായിക്കുന്ന ഓവർ-ദി-കൌണ്ടർ ഡൈജസ്റ്റീവ് സപ്ലിമെന്റുകളിൽ കാണപ്പെടുന്ന ഒരു സാധാരണ ഘടകമാണ് പപ്പെയ്ൻ. പപ്പായയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു എൻസൈമായ ചൈമോപാപൈൻ പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്നു. നാരുകളുടെയും വെള്ളത്തിന്റെയും ഉയർന്ന ഉള്ളടക്കം മലബന്ധം തടയുന്നതിനും സഹായിക്കുന്നു. ഇത് ക്രമമായ മലവിസർജ്ജനം സാധ്യമാക്കുകയും ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മറ്റ് ആരോഗ്യ ആനുകൂല്യങ്ങൾ
ചർമ്മവും മുടിയും ഉൾപ്പെടെ എല്ലാ ശരീര കോശങ്ങളുടെയും വളർച്ചയ്ക്ക് കാരണമാകുന്ന വിറ്റാമിൻ എ യാൽ സമ്പുഷ്ടമായതിനാൽ പപ്പായ നിങ്ങളുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്നു. ഇത് നിങ്ങളുടെ കോർണിയയെ സംരക്ഷിക്കുന്നു, പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റെറ്റിനയുടെ അപചയം കുറയ്ക്കുകയും നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിരോധശേഷി കാത്ത് സൂക്ഷിക്കാൻ കുടിക്കാം ആരോഗ്യ പാനീയങ്ങൾ