Updated on: 9 June, 2022 3:46 PM IST
വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെയും നേട്ടങ്ങൾ

ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ (Banana leaf) തന്നെ വേണം. പഴംപൊരിയും ചിപ്സും മാത്രമല്ല, വാഴയിലയിലൂടെയും മലയാളിക്ക് വാഴയുമായി അഭേദ്യമായ ബന്ധമുണ്ട്. സദ്യയ്ക്ക് മാത്രമല്ല സ്കൂളിൽ പൊതി കെട്ടി ചോറ് കൊണ്ടുപോകുന്നതിനും വാഴയിലയെ ആണ് നമ്മൾ ആശ്രയിക്കുന്നത്.

നല്ല ചൂടും മണവുമൂറുന്ന ബിരിയാണി പോലും വാഴയിലയിൽ കഴിയ്ക്കുന്നത് മലയാളിയ്ക്കൊരു ശീലമാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഇലയട ഉണ്ടാക്കാനും വാഴയില തന്നെ വേണം. ഇതിനെല്ലാം ഇനി ഇല തമിഴ് നാട്ടിൽ നിന്നാണ് വരുന്നതെങ്കിലും സാരമില്ല വാഴയില നിർബന്ധമാണ്. അതിനാൽ തന്നെയാണ് പേപ്പർ വാഴയില കേരളത്തിൽ വലിയ ക്ലച്ച് പിടിക്കാതെ പോയതും.

ഇലകളിൽ കേമനായ വാഴയില കേരളത്തിൽ മാത്രമല്ല, തമിഴ് നാട് പോലുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണ്.
ഏത് തരത്തിലുള്ള മതപരമായ ആചാരങ്ങളിലും വാഴയിലയിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇത് വെറും വിശ്വാസത്തിന്റെ അടയാളം മാത്രമല്ല. മറിച്ച് വാഴയിലയിൽ ആഹാരം കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഭൗമ സൂചികാ പദവിയുള്ള ഇന്ത്യയിലെ അഞ്ച് വാഴപ്പഴങ്ങള്‍

വിശ്വാസത്തിനും പാരമ്പര്യത്തിനും പുറമെ വാഴയിലയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ? വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ, തുടർന്ന് വായിക്കുന്നത് ഉപകാരപ്പെടും.

വാഴയിലയിൽ കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of eating in banana leaf)

  • ദഹനം മെച്ചപ്പെടും (Best for digestion)

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനശക്തി ശക്തിപ്പെടും. എന്തുകൊണ്ടെന്നാൽ, വാഴയിലയ്ക്ക് പ്രകൃതിദത്ത ഓക്‌സിഡന്റുകളായ പോളിഫെനോൾ എന്ന സസ്യാധിഷ്ഠിത സംയുക്തങ്ങളുടെ ഗുണങ്ങളുണ്ട്. ഇലകളിൽ ഭക്ഷണം കഴിക്കുന്നതിലൂടെ, ഈ ഗുണങ്ങൾ ഭക്ഷണത്തിലും വരുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുക മാത്രമല്ല, ദഹനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നു (Increase the taste of food)

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. വാഴയിലയിൽ ഒരു പ്രത്യേകതരം മെഴുക് ഉണ്ട്. ഈ മെഴുക് പാളി വളരെ നേർത്തതാണ്. വാഴയിലയിൽ ചൂടുള്ള ഭക്ഷണം ഒഴിക്കുമ്പോൾ, ഈ മെഴുക് ഉരുകി ഭക്ഷണവുമായി കലരുന്നു. ഇത് ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നു.

  • പരിസ്ഥിതി സൗഹൃദം (Environment friendly)

വാഴയില പരിസ്ഥിതിക്ക് സുരക്ഷിതമാണ്. പ്ലാസ്റ്റിക് പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ദോഷം ചെയ്യും. കാരണം, പ്ലാസ്റ്റിക് നശിപ്പിക്കാൻ പ്രയാസമാണ്. എന്നാൽ വാഴയില എളുപ്പത്തിൽ മണ്ണിൽ ജീർണിച്ച് ചേരുന്നതാണ്.

  • കൃത്രിമങ്ങളില്ല

വാഴയില സ്വാഭാവികമായും ശുദ്ധമാണ്. അവ ഉപയോഗിക്കുന്നതിന് കൂടുതൽ വൃത്തിയാക്കൽ ആവശ്യമില്ല. ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയാൽ മതി. അതുകൊണ്ട് തന്നെ വാഴയില എല്ലാ വിധത്തിലും ആരോഗ്യത്തിന് ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴം കഴിച്ചാൽ ഇനി തൊലി കളയണ്ട; ചർമം സംരക്ഷിക്കാം

English Summary: These Are The Amazing Health Benefits Of Eating on Banana Leaf
Published on: 09 June 2022, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now