Features

ഭൗമ സൂചികാ പദവിയുള്ള ഇന്ത്യയിലെ അഞ്ച് വാഴപ്പഴങ്ങള്‍

banana

ഭൗമ സൂചികാ പദവിയുള്ള അഞ്ച് വാഴപ്പഴങ്ങള്‍

അറിയാലോ, കേരളത്തിന്റെ ഭക്ഷണവിഭവങ്ങളായി മാത്രമല്ല, ജീവിതശൈലിയിലും വാഴപ്പഴത്തിനും വാഴയ്ക്കും വലിയ പ്രാധാന്യമുണ്ട്. വാഴയില, വാഴക്കൂമ്പ്, വാഴക്കുല, വാഴത്തണ്ട് എന്നിവയെല്ലാം പല പല ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്നു. കൂടാതെ, മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമായി ലോകമൊട്ടാകെ അറിയപ്പെടുന്ന പഴംപൊരിയും, ചിപ്സും, ശർക്കരവരട്ടിയുമെല്ലാം പഴം കൊണ്ടുണ്ടാക്കുന്ന വേറിട്ട രുചികളാണ്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലാണെങ്കിൽ, അതിലും കേരളത്തിന് പറയത്തക്ക വിധത്തിൽ സ്ഥാനമുണ്ട്. നമ്മുടെ രാജ്യത്തിൽ ഏകദേശം 30 ദശലക്ഷം ടണ്‍ വാഴകൃഷി ചെയ്യുന്നു. ഇന്ത്യയിലെ നാനാഭാഗങ്ങളും വൈവിധ്യ ഇനത്തിലുള്ള വാഴകളാണ് കൃഷി ചെയ്യുന്നത്.

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ പോലും കാലാവസ്ഥയ്ക്കും മണ്ണിനും ചേരുന്ന രീതിയിൽ പല വിധത്തിലുള്ള വാഴകളുണ്ട്. ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ആകൃതിയിലും വലിപ്പത്തിലും രുചിയിലും വ്യത്യസ്തമായ വാഴപ്പഴങ്ങൾ കണ്ടെത്താനാകും.
ഇങ്ങനെ വൈവിധ്യ വാഴ ഇനങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ നിന്നും ഭൗമ സൂചികാ പദവി ലഭിച്ച അഞ്ച് വാഴകളെ പരിചയപ്പെടാം.

1. കമലാപൂര്‍ ചെങ്കദളി

നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ട, സംസ്ഥാനത്ത് ഉടനീളം കാണാനാവുന്ന വാഴയിനമാണ് ചെങ്കദളി. തെക്കൻ ജില്ലകളിൽ ഇതിനെ കപ്പവാഴ എന്നും അറിയപ്പെടുന്നു. ചോരക്കദളി എന്നൊരു പേര് കൂടിയുണ്ട് ഇതിന്. കേരളത്തില്‍ ഈ വാഴപ്പഴം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാല്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലുള്ള കമലാപൂര്‍ ആണ് കപ്പപഴത്തിന്റെ സ്വന്തം ദേശം. അതിനാലാണ് കമലാപൂർ ചെങ്കദളിയെന്നും ഇതിന് പേര് ലഭിച്ചത്.
പുറത്ത് ചുവന്ന തൊലിയും അകത്ത് അതിവിശിഷ്ടമായ സ്വാദുമുള്ള കപ്പവാഴയ്ക്ക് താരതമ്യേന വിലയും അധികമാണ്. ഒരു ഡസന്‍ പഴത്തിന് ഏകദേശം 150-200രൂപ വരെ വിലയുണ്ട്. പന്ത്രണ്ടോ പതിമൂന്നോ മാസം വരെ കാലയളവിലാണ് ഇത് കായ്ഫലം തരുന്നത്.

ദഹനപ്രശ്നങ്ങൾക്കും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്കും അമിത വണ്ണത്തിനുമെല്ലാം പരിഹാരമാണ് ഈ വാഴപ്പഴം. കർണാടകയുടെ സ്വന്തവും കേരളം ഏറ്റെടുത്തതുമായ കമലാപൂര്‍ ചെങ്കദളിയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചിട്ടുണ്ട്.

2. ചങ്ങാലിക്കോടന്‍

നേന്ത്രക്കായുടെ രാജാവ് എന്നു വിശേഷിപ്പിക്കുന്ന ചങ്ങാലിക്കോടന്‍ കൂടുതലും തൃശൂർ ജില്ലയിലും വടക്കൻ ജില്ലകളിലുമാണ്. ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, എരുമപ്പെട്ടി, നെല്ലുവായ്, വേലൂര്‍, പൂത്തുരുത്തി, കരിയന്നൂര്‍, കടങ്ങോട് എന്നിവിടങ്ങളിലാണ് പരമ്പരാഗതമായി ചങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്.
ഉരുണ്ട് ഏണുകളില്ലാത്ത സ്വർണനിറത്തിലുള്ള കായ്കളാണ് ഈ വാഴപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് നേന്ത്രപ്പഴങ്ങളേക്കാൾ തൊലിക്ക് കട്ടി കുറവാണ്. കേടുകളും അധികം വരാത്ത പഴമാണ് ഇത്. ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് അത്യുത്തമാണ്. ഭൗമ സൂചിക പട്ടികയിൽ ഇടം നേടിയ ചങ്ങാലിക്കോടന്‍ കേരളത്തിന്റെ സ്വന്തം വാഴപ്പഴമാണെന്നതിലും അഭിമാനിക്കാം.

3.വിരൂപാക്ഷി

തമിഴ്നാടിന്റെ സ്വന്തം വാഴപ്പഴമാണ് വിരൂപാക്ഷി. കേരളത്തിൽ ഇവ താരതമ്യേന കുറവായി കൃഷി ചെയ്യുന്നു. ഇടത്തരം ഉയരത്തില്‍ വളരുന്ന വിരൂപാക്ഷിയുടെ കായ്കള്‍ ക്രമമല്ലാത്ത രീതിയിലാണ് വാഴക്കുലയിൽ ഉണ്ടാകുന്നത്. മധുരത്തിൽ മുൻപന്തിയിലായതിനാൽ തന്നെ പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിന്റെ പ്രശസ്തിയിലും ഈ വാഴപ്പഴത്തിന്റെ സാന്നിധ്യമാണുള്ളത്. താരതമ്യേന ഇവയ്ക്ക് രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

4. നഞ്ചൻഗുഡ് രസബാളെ

കർണാടകയിലെ നഞ്ചൻഗുഡ് പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വാഴയിനമാണിത്. നമ്മുടെ നാട്ടുപൂവന്‍ വാഴപ്പഴത്തിനോട് സാമ്യമുള്ള നഞ്ചൻഗുഡ് വാഴപ്പഴത്തിന് 2005ൽ ഭൂപ്രദേശസൂചിക പദവി ലഭിച്ചു.

സ്വാദിൽ കെങ്കേമനായ ഈ വാഴപ്പഴത്തിനെ പനാമ വാട്ടം എന്ന രോഗം മാരകമായി ബാധിക്കാറുണ്ട്. എന്നാൽ, കർണാടകയിൽ വ്യാപകമായി കൃഷി ചെയ്യുന്ന സവിശേഷമായ നഞ്ചൻഗുഡ് രസബാളെ, ഒരു കാലത്ത് മൈസൂരിലെ പഴമാർക്കറ്റുകളിൽ പ്രമുഖസ്ഥാനം പിടിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഭൗമസൂചിക പദവിയുളള ഉൽപ്പന്നങ്ങള്‍ക്കായി ഒരു ഇ-കൊമേഴ്‌സ് പോർട്ടൽ5. ജല്‍ഗാവോണ്‍ വാഴപ്പഴം

വാഴപ്പഴം ഉൽപ്പാദനത്തിൽ 2016ൽ ലോകപട്ടികയിൽ തന്നെ സ്ഥാനം പിടിച്ച പ്രദേശമാണ് മഹാരാഷ്ട്രയുടെ പശ്ചിമ തീരത്ത് നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ജല്‍ഗാവോണ്‍ ജില്ല. ഇന്ത്യയുടെ വാഴപ്പഴ നഗരമെന്നും ഇത് അറിയപ്പെടുന്നു. രുചിയിൽ മികവേറിയ ഈ വാഴപ്പഴത്തിന് 2016ൽ ജിഐ ടാഗ് അഥവാ ഭൗമ സൂചിക പദവി ലഭിച്ചിരുന്നു.


English Summary: 5 Banana varieties certified with GI tag

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine