Updated on: 28 February, 2022 11:50 AM IST
രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കഴിയ്ക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്…

പല രോഗങ്ങൾക്കും ശാശ്വത ശമനമെന്നതിന് പുറമെ ആരോഗ്യം സുസ്ഥിരമാക്കുന്നതിനും പഴം ദിനചൈര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കാരണം, പഴങ്ങളിൽ ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ ശരീരത്തിന് ഊർജ്ജം നൽകുന്നു.
ഓരോ പഴങ്ങളിലും അടങ്ങിയിട്ടുള്ള പോഷക ഘടങ്ങളുടെ അളവ് വ്യത്യാസമുണ്ട്. അതായത്, പല പഴങ്ങളിൽ നിന്നും ശരീരത്തിലേക്ക് എത്തുന്ന പോഷകമൂല്യത്തിനും വ്യതിയാനമുണ്ട്. ദിവസേന പഴങ്ങൾ കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇവ എപ്പോൾ കഴിച്ചാലും നല്ലതാണെങ്കിലും കൃത്യമായ സമയം പാലിക്കുകയാണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധിക ഗുണങ്ങൾ ലഭിക്കുന്നു.

അതായത്, രാവിലെ പ്രാതലിന് മുൻപും ഉച്ചയ്ക്ക് ഭക്ഷണശേഷവും അത്താഴത്തിന് മുൻപും ശേഷവുമെല്ലാം എപ്പോൾ, ഏതൊക്കെ ഫലങ്ങളാണ് കഴിയ്ക്കേണ്ടതെന്ന് പരിശോധിക്കാം.
പ്രാതലിന് മുൻപ്
രാവിലെ വെറും വയറ്റിൽ ചില പഴങ്ങൾ കഴിച്ചാൽ അവ വയർ വൃത്തിയാക്കാനും ദഹനത്തിനും സഹായിക്കുന്നു. ഈ പഴങ്ങൾ പ്രഭാത ഭക്ഷണത്തിന് മുൻപ് ഉയർന്ന നാരുകളടങ്ങിയ ഫലങ്ങളാണ് തെരഞ്ഞെടുക്കേണ്ടത് ഇവ മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു. എങ്കിലും വെറും വയറ്റിലാണ് ഇവ കഴിയ്ക്കുന്നത് എന്നതിനാൽ പേരക്ക, തണ്ണിമത്തന്‍, പപ്പായ, മാമ്പഴം, മാതളനാരങ്ങ എന്നിവ ആഹാരശൈലിയിലേക്ക് ഉൾപ്പെടുത്തുക.

പ്രാതലിൽ ഉൾപ്പെടുത്താൻ (Fruits To Include In Your Breakfast)

രാവിലെ കഴിയ്ക്കുന്ന ആഹാരത്തിലും പഴങ്ങൾ ചേർത്താൽ അത് അന്നത്തെ ദിവസത്തേക്കുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകും. അതുകൊണ്ട് തന്നെ പൈനാപ്പിള്‍, സ്‌ട്രോബെറി, ആപ്പിള്‍ എന്നിവ പ്രാതലിനൊപ്പം ചേർക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ദിവസം ലഭിക്കും. ഹൃദ്രോഗം നിയന്ത്രിക്കാനും രക്തസമ്മർദം കുറയ്ക്കാനും പൈനാപ്പിൾ മികച്ചതാണ്. കൂടാതെ, രോഗപ്രതിരോധ ശേഷിയെ പ്രോത്സാഹിപ്പിക്കുന്ന പഴമാണ് സ്‌ട്രോബെറി. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെ, പോഷണം എത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ രാവിലത്തെ ഭക്ഷണത്തിനൊപ്പം ആപ്പിളും കഴിക്കുക.

ഉച്ചഭക്ഷണത്തിന് ശേഷം (Fruits After Lunch)

ശരീരത്തിന് മികച്ച ഗുണങ്ങൾ ലഭിക്കണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന പഴങ്ങളാണ് കഴിയ്ക്കേണ്ടത്. മാമ്പഴം, വാഴപ്പഴം പോലുള്ള പഴങ്ങൾ പകൽ സമയങ്ങളിൽ പ്രത്യേകിച്ച് ഉച്ച ഭക്ഷണത്തിന് ശേഷം തെരഞ്ഞെടുക്കുക.

അത്താഴത്തിനും ശേഷവും (Fruits To Include In Your Dinner And Before Sleep)

ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിക്കണം. രാത്രി കഴിയ്ക്കാനായി എടുക്കുന്ന പഴങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്. അതായത്, അത്താഴത്തിനൊപ്പവും അതിന് ശേഷവും ഏതൊക്കെ ഫലങ്ങളാണ് കഴിയ്ക്കേണ്ടത് എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം. അത്താഴത്തിനൊപ്പം രണ്ട് വാഴപ്പഴം പതിവാക്കുക. അത്താഴത്തിന് ശേഷമാണെങ്കിൽ പഴങ്ങളടങ്ങിയ സലാഡ് ശീലമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചിക്കനൊ മീനോ? ഏതാണ് നമുക്ക് കൂടുതൽ ആരോഗ്യം തരുന്നത്

നല്ല ഉറക്കം കിട്ടാൻ കിടക്കുന്നതിന് കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പൈനാപ്പിള്‍, അവോക്കാഡോ, കിവി എന്നിവ കഴിയ്ക്കുക. ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഫലങ്ങളാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും.

English Summary: These Are The Fruits You Must Have In The Morning, Afternoon And Night
Published on: 25 February 2022, 04:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now