Updated on: 28 May, 2022 9:38 PM IST
These ayurvedic supplements can be used to control cholesterol

ജീവിതശൈലി മൂലമുണ്ടാകുന്ന ഈ പ്രശ്‌നം അനുഭവിക്കുന്നവർ അനവധിയാണ്.  കൊളസ്‌ട്രോള്‍ രക്തപ്രവാഹം തടസപ്പെടുത്തി ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതിനാൽ, ഉടനടി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.  പോഷകാഹാര കുറവ്,  വ്യായാമക്കുറവ്, സ്‌ട്രെസ് പോലുള്ള ഘടകങ്ങളുമെല്ലാം തന്നെ കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകളിലേയ്ക്കു നയിക്കാം. കൊളസ്‌ട്രോൾ നില നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്ന ഔഷധങ്ങൾ ആയുർവേദം ശുപാർശ ചെയ്യുന്നുണ്ട്. കൊളസ്‌ട്രോള്‍ തടയാന്‍ ആയുര്‍വേദം വിവരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ

* ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഔഷധങ്ങളിലൊന്നാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോൾ കൂട്ടാനും നെല്ലിക്ക സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും. നെല്ലിക്ക ജ്യൂസ് ആയോ അല്ലാതെയോ കഴിക്കാവുന്നതാണ്. ആയുർവേദത്തിലെ സവിശേഷ ചേരുവയായ നെല്ലിക്ക ജ്യൂസടിച്ചോ പൊടിയായോ കഴിക്കാം. ഇത് ടാബ്‌ലെറ്റ് രൂപത്തിൽ പോലും കഴിക്കുന്നത് നല്ലതാണ്. എണ്ണമറ്റ ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് നെല്ലിക്ക. ഇത് കഴിക്കുന്നത് കൊളസ്ട്രോൾ നില നിയന്ത്രിച്ചുനിർത്താൻ സഹായം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?

​* ചെറുനാരങ്ങയും കൊളസ്‌ട്രോള്‍ അലിയിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ചെറുനാരങ്ങ ചെറു ചൂടുവെള്ളത്തിൽ പിഴിഞ്ഞു ചേർത്ത് രാവിലെ എഴുന്നേറ്റ ഉടനെ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് കഴിച്ചു കഴിഞ്ഞു 1 മണിക്കൂർ കഴിഞ്ഞ ശേഷം പ്രഭാതഭക്ഷണം കഴിക്കാം. ഈയൊരു ശീലം ശരീരത്തിലെ അമിത കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിൽ സഹായകമാകും.

ബന്ധപ്പെട്ട വാർത്തകൾ: ചെറുനാരങ്ങാനീർ കുടിക്കുന്നത് മൂത്രക്കല്ല് മാറാൻ ഉത്തമം

* രുചി മാത്രമല്ല, ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ വെളുത്തുള്ളിക്ക് രോഗശാന്തി ഔഷധ ഗുണങ്ങളുമുണ്ട് എന്ന് കൂടി പറയാം. അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ദിവസവും ഒരല്ലി വീതം വെളുത്തുള്ളി ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് കൊളസ്‌ട്രോളിനൊപ്പം ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.

* നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ആയുർവേദ ഔഷധമാണ് ഗുൽഗുലു. കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ഗുൽഗുലു ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കിക്കളയാൻ സാധിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് ഒറ്റ മരുന്നായോ ത്രിഫല പോലെയുള്ള മറ്റ് ഔഷധസസ്യങ്ങളുമായി സംയോജിപ്പിച്ചോ കഴിക്കാം.

* ജീരകം ചേർത്ത് തിളപ്പിച്ച വെള്ളം ദിവസത്തിൽ ഉടനീളം കുടിക്കുന്നത് കൊളസ്ട്രോൾ നില നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.  ഒരു മികച്ച മൌത്ത് ഫ്രഷ്നർ ആയി പ്രവർത്തിക്കാൻ ഇത് സഹായം ചെയ്യും. ജീരകവും മല്ലിയിലയും പെരുംജീരകവും ചേർത്ത ചായ ദിവസവും കുടിയ്ക്കുന്നത് വഴി കൊളസ്ട്രോൾ എളുപ്പത്തിൽ നിയന്ത്രിച്ചു നിർത്താൻ കഴിയും.

English Summary: These ayurvedic supplements can be used to control cholesterol
Published on: 28 May 2022, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now