Updated on: 28 January, 2022 10:12 AM IST
ഔഷധ സസ്യങ്ങൾ

അടുക്കളത്തോട്ടം ഒരുക്കുന്ന പോലെതന്നെ ഒരുക്കേണ്ടതാണ് വീട്ടുവളപ്പിലെ ഔഷധസസ്യ തോട്ടവും. മാതൃ സസ്യങ്ങളിൽ നിന്ന് നടീൽവസ്തുക്കൾ ശേഖരിച്ച് ഗ്രോ ബാഗിലോ ചട്ടികളിലോ കൃഷി ആരംഭിക്കാം. പ്രധാനമായും നമ്മുടെ തോട്ടത്തിൽ വച്ച് പിടിപ്പിക്കേണ്ട ഇനങ്ങൾ അറിയാം.

തഴുതാമ

തഴുതാമ അഥവാ പുനർനവയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കുവാനും, മൂത്രവിസർജ്ജനം വർദ്ധിപ്പിക്കുവാനും ഇത് ധാരാളമായി ഉപയോഗിക്കുന്നു. നിലത്തു പടർന്നു വളരുന്ന ഇവയുടെ തണ്ടുകളും പൂക്കളും വിവിധ ഔഷധ മരുന്നുകളുടെ നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്നു.

The backyard herb garden should be prepared in the same way as the kitchen garden. Planting material can be collected from mother plants and grown in grow bags or pots. Importantly we know the varieties to be planted in our garden.

തഴുതാമയുടെ ഇല പതിവായി തോരൻ വെച്ച് കഴിച്ചാൽ ഉദര രോഗങ്ങളും മൂത്രാശയ രോഗങ്ങളും മാറിക്കിട്ടും. ഇത് സമൂലം അരച്ച് 5 ഗ്രാം വീതം ദിവസവും രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് ഇല്ലാതാകും.

ബ്രഹ്മി

നിലത്ത് പടർന്ന് വളരുന്ന ഈ ചെറു സസ്യം ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ മികച്ചതാണ്. ഇലയുടെ നീര് വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ കഴിച്ചാൽ ഓർമശക്തി വർധിക്കും. പ്രായമായവരിലെ ഓർമ്മക്കുറവിന് തണലിൽ ഉണക്കിയ ബ്രഹ്മി 5 ഗ്രാം വീതം തേനിൽ ചേർത്ത് കഴിച്ചാൽ മതി.

മുയൽച്ചെവിയൻ

ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട മുയൽച്ചെവിയൻ തൊണ്ടവേദന, പനി, നേത്രരോഗങ്ങൾ, വിരശല്യം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയാണ്. ഇതിൻറെ ഇലയുടെ നീര് ഉപ്പ് ചേർത്ത് തൊണ്ടയിൽ പുരട്ടിയാൽ ടോൺസിലൈറ്റിസ് ഇല്ലാതാകും. ഇതിൻറെ ഇലയുടെ നീര് പിഴിഞ്ഞെടുത്ത അരച്ച് കണ്ണിൽ രണ്ടുമൂന്നു തുള്ളി ഇറ്റിച്ചാൽ കണ്ണിൻറെ ചതവും മുറിവും ഇല്ലാതാകും.

അശോകം

സ്ത്രീ ജന്യരോഗങ്ങൾ അകറ്റുവാൻ അശോകാരിഷ്ടം മികച്ചതാണ്. അമിത രക്തസ്രാവത്തിന് ഇതിൻറെ തൊലി പാൽക്കഷായം ആയി കഴിച്ചാൽ മതി. ഇതിൻറെ പൂവ് വെണ്ണയിൽ മൂപ്പിച്ച് പുരട്ടിയാൽ കുട്ടികളുടെ കരപ്പൻ, ത്വക്ക് രോഗങ്ങൾ ഇല്ലാതാകും.

പുളിയാറില

വിഷാംശം ഇല്ലാതാക്കുവാനും ദഹനശക്തി വർദ്ധിപ്പിക്കുവാനും, മൂത്രാശയ രോഗങ്ങൾ പരിഹരിക്കുവാനും പണ്ടുകാലം മുതലേ ഉപയോഗിക്കാറുള്ള ഒന്നാണ് പുളിയാറില. ഇതിൻറെ ഇലയുടെ നീര് മോരിൽ ചേർത്ത് കഴിച്ചാൽ ഉദരരോഗങ്ങൾ എല്ലാം അകറ്റാം. ചതവും നീരും അകറ്റുവാൻ ഇത് ഇലകൾ അരച്ച് ഇട്ടാൽ മതി.

English Summary: These five medicinal plants can be planted at home
Published on: 28 January 2022, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now