Updated on: 14 May, 2022 11:02 AM IST
These food can help to lower BP quickly

ഉയർന്ന രക്തസമ്മർദ്ദം (High BP) നിയന്ത്രണത്തിൽ വെയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം രക്തസമ്മർദ്ധം ഉയരുന്നത് സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങി ഹൃദയത്തേയും തലച്ചോറിനേയുമെല്ലാം ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. പതിവായ വ്യായാമം, ഭക്ഷണക്രമം, എന്നിവ ബിപി നിയന്ത്രണത്തിൽ വെയ്ക്കാൻ സഹായിക്കുന്നു.   ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം

ബ്രൊക്കോളി

ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണിത്. ഇത് ഫ്‌ളേവനോയ്ഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ ന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് രക്തക്കുഴലുകളെ ആരോഗ്യത്തോടെ നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇതു പോലെ ക്യാരറ്റ് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ക്യാരറ്റിലെ ക്ലോറോഫില്ലാണ് ഇതിന് സഹായിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ബ്രൊക്കോളി വിത്ത് മുളപ്പിച്ച് എളുപ്പത്തിൽ വീട്ടിലും വളര്‍ത്താം

സെലറി

സെലറി ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്.  ചിയ സീഡുകള്‍ ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ എന്നിവയെല്ലാം തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്. ഇതു പോലെ തന്നെ ഇലക്കറികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ജങ്ക് ഫുഡ് ഉപയോഗിയ്ക്കുന്നവര്‍ സാലഡ് രൂപത്തിലും മറ്റും ഇലക്കറികള്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: അറിയുമോ സെലറിയെ?

സിട്രസ് ഫലങ്ങള്‍

സിട്രസ് ഫലങ്ങളായ മുന്തിരി, ഓറഞ്ച്, ചെറുനാരങ്ങ എന്നിവയെല്ലാം ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയെല്ലാം തന്നെ ബിപി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇത് കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങള്‍ക്കും സഹായിക്കുന്നു.

പിസ്ത

പിസ്ത ഇത്തരത്തില്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. മത്തങ്ങാക്കുരു, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാണ് ഇതിന് ഗുണകരമാകുന്നത്. സാല്‍മണ്‍, ഫാറ്റി ഫിഷ് എന്നിവയും ഇതിനായി സഹായിക്കന്ന തരം ഭക്ഷണമാണ്. ഇതു പോലെ തക്കാളി ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

English Summary: These food can help to lower BP quickly
Published on: 14 May 2022, 10:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now