കരൾ (Liver) നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. രക്തത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെയും അതുപോലെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരൾ പ്രവർത്തിക്കുന്നു.
ഇതുകൂടാതെ, നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം തകരാറിലായാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ആഹാരം കഴിച്ചതിന് ശേഷം ഇങ്ങനെയുള്ള ശീലങ്ങൾ വിനയാകും….
എന്നിരുന്നാലും, കരളിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന കാര്യം അറിഞ്ഞോ അറിയാതെയോ ആളുകൾ മറക്കുന്നു. ഭക്ഷണത്തിൽ നാം വരുത്തുന്ന ക്രമക്കേടുകളും ജീവിതശൈലിയുമെല്ലാം കരളിനെ ബാധിക്കുന്നു. അതിനാൽ തന്നെ നിങ്ങൾ ഈ ശീലങ്ങൾ മാറ്റേണ്ടത് അനിവാര്യമാണ്. അതിന് മുൻപ് നിങ്ങളുടെ ഏത് ശീലമാണ് കരളിനെ നശിപ്പിക്കുന്നതെന്ന് മനസിലാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം
കരളിനെ നശിപ്പിക്കുന്നവ ഏതൊക്കെ?
മദ്യവും അമിതവണ്ണവും കരളിന് ഏറ്റവും അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല, ചില ഭക്ഷണങ്ങളും ഭക്ഷണപാനീയങ്ങളും കഴിയ്ക്കുന്നതും കരളിന് ഹാനികരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഇത് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്.
-
പഞ്ചസാര
അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി വർധിപ്പിക്കുകയും പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നതും കരളിനെ തകരാറിലാക്കും. ഉയർന്ന അളവിൽ ശുദ്ധീകരിച്ച പഞ്ചസാരയും ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പും കരൾ രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, മദ്യം പോലെ കരളിന് ഹാനികരമാണ് പഞ്ചസാരയും.
-
വെളുത്ത മാവും മൈദയും
മൈദയോ വെളുത്ത മാവോ കഴിക്കുന്നത് അധികമാണെങ്കിൽ അത് ഒഴിവാക്കണം. ഇവ കൂടുതലും പ്രോസസ്സ് ചെയ്തവയാണ്. അവയിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും അളവ് വളരെ കുറവാണ്. ഇത്തരത്തിലുള്ള മാവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത്, പാസ്ത, പിസ്സ, ബിസ്‌ക്കറ്റ്, മൈദ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് തുടങ്ങിയ സാധനങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം.
-
ചുവന്ന മാംസം
മാംസം കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രോട്ടീൻ ലഭിക്കുന്നു, പക്ഷേ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാൻ കരളിന് ബുദ്ധിമുട്ടാണ്. ചുവന്ന മാംസത്തിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ കരളിന് വളരെ പ്രയാസപ്പെടേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ അധിക പ്രോട്ടീൻ കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇത് ഫാറ്റി ലിവർ പ്രശ്‌നത്തിന് കാരണമാകും.
-
വേദനസംഹാരികൾ
ചിലർ ചെറിയ വേദന അനുഭപ്പെട്ടാൽ പോലും വേദനസംഹാരികൾ കഴിക്കാൻ തുടങ്ങും. ഇത് നിങ്ങളുടെ കരളിനെ ബാധിക്കും.
വേദന സംഹാരി മരുന്നുകൾ അമിതമായി കഴിക്കുന്നത് കരളിനെ തകരാറിലാക്കും. അതിനാൽ, വേദനസംഹാരികൾ കരുതലോടെയും ഡോക്ടറുടെ ഉപദേശപ്രകാരവും മാത്രം കഴിക്കുക.
-
വിറ്റാമിൻ എ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ
വിറ്റാമിൻ എ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നു. ഓറഞ്ച് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും നിങ്ങൾക്ക് വിറ്റാമിൻ എ ലഭിക്കും, എന്നാൽ ചിലർ കരളിനെ നശിപ്പിക്കുന്ന വിറ്റാമിൻ എ സപ്ലിമെന്റുകളും കഴിക്കുന്നു. ഉയർന്ന അളവിൽ വിറ്റാമിൻ എ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിലൂടെ കരൾ രോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്.