1. Environment and Lifestyle

മുഖവണ്ണം ഒഴിവാക്കാൻ കൊഴുപ്പ് കുറയ്ക്കാം; എങ്കിൽ ഈ 5 ഭക്ഷണപദാർഥങ്ങൾ വേണ്ട

എല്ലാ ഭക്ഷണവും ഒഴിവാക്കിയാൽ മുഖത്തെ കൊഴുപ്പ് നിയന്ത്രിക്കാനാവില്ല. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങളും വിഭവങ്ങളുമാണ് കൊഴുപ്പ് ഒഴിവാക്കാനായി കഴിക്കേണ്ടാത്തതെന്ന് നോക്കാം.

Anju M U
Reduce Face Fat
മുഖവണ്ണം ഒഴിവാക്കാൻ കൊഴുപ്പ് കുറയ്ക്കാം

ശരീരത്തിൽ അധികം വണ്ണമില്ലെങ്കിലും മുഖവണ്ണം ചിലർക്ക് പ്രശ്നമായി തോന്നിയേക്കാം. മുഖ സൗന്ദര്യത്തിൽ അതീവ തൽപ്പരരായവരാണെങ്കിൽ ഇതുപോലെ മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനായി പല ഉപായങ്ങളും തേടിക്കാണും. വ്യായാമവും ഭക്ഷണനിയന്ത്രണവുമെല്ലാം ശരിയായ രീതിയിൽ ഫലം കണ്ടെന്നും വരില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമോ? ഈ വസ്തുതകൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം!

കൊഴുപ്പ് അടിഞ്ഞുകൂടിയത് കൊണ്ട് മാത്രമാകില്ല മുഖത്തിന് വണ്ണം വയ്ക്കുക. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പാരമ്പര്യ ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. മാത്രമല്ല മെലിഞ്ഞ സ്ത്രീകളിൽ പോലും മുഖത്ത് ധാരാളം കൊഴുപ്പ് ഉണ്ടാകാം.

എല്ലാ ഭക്ഷണവും ഒഴിവാക്കിയാൽ മുഖത്തെ കൊഴുപ്പ് നിയന്ത്രിക്കാനാവില്ല. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങളും വിഭവങ്ങളുമാണ് കൊഴുപ്പ് ഒഴിവാക്കാനായി കഴിക്കേണ്ടാത്തതെന്ന് നോക്കാം.

  • ചുവന്ന മാംസം (Red Meat)

ഉയര്‍ന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ള ചുവന്ന മാംസം കഴിവതും ആഹാരത്തിൽ നിന്ന് ഒഴിവാക്കുക. ചുവന്ന മാംസം മുഖത്ത് കൂടുതല്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. അതായത്, പോത്ത്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ആഹാരത്തിൽ നിന്ന് നിയന്ത്രിച്ചാൽ മുഖത്തിലെ കൊഴുപ്പും ഒഴിവാക്കാവുന്നതാണ്.

  • സോയ സോസ് (Soya Sauce)

സോഡിയം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സോയ സോസ്. എന്നാലും ഇതിൽ കലോറി കുറവാണ്. സോഡിയത്തിന്റെ അളവ് മുഖത്തിന് വണ്ണം വയ്ക്കാൻ കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അത്താഴം കഴിയ്ക്കാതിരുന്നാൽ വണ്ണം കുറയുമോ?

  • മദ്യം (Spirit Drink and Liquor)

മദ്യം ശരീരഭാരം വർധിപ്പിക്കുന്നത് കൂടാതെ മുഖത്തെ തടി വര്‍ധിക്കുന്നതിന് കാരണമാകും. സ്ഥിരമായി മദ്യപിക്കുന്നവരുടെ മുഖം തടിക്കുന്നതിന് പിന്നിലും ഇത് തന്നെയാണ്.

  • ബ്രെഡ് (Bread)

പാശ്ചാത്യ സ്റ്റൈലിലുള്ള ഭക്ഷണം, തിരക്കിട്ട ജീവിതത്തിൽ കൂടുതലായും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നതിൽ തൽപ്പരരായവരാണ് നമ്മൾ. സാൻഡ് വിച്ചും ഫ്രൈഡ് ബ്രെഡും ബ്രെഡ് ഓംലെറ്റുമൊക്കെ പ്രാതലിൽ ശീലമാക്കിയവരുടെ മുഖത്തിലും കൊഴുപ്പ് അടിയാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ബ്രെഡുകളുടെ ഉപയോഗവും പരമാവധി കുറക്കുക.

  • ജങ്ക് ഫുഡുകള്‍ (Junk Foods)


ബ്രെഡ് മാത്രമല്ല, സോഡിയത്തിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ജങ്ക് ഫുഡുകൾ കഴിവതും നിയന്ത്രിക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ് കൂടാൻ കാരണമാകുന്നു. മുഖത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നതിനാൽ മുഖ സൗന്ദര്യത്തിനെ ഇത് പ്രതികൂലമായി ബാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചോക്ലേറ്റിന് ഒരു മാസത്തേക്ക് ഷോർട്ട് ബ്രേക്ക് നൽകിയാൽ ശരീരത്തിന് ഉണ്ടാവുന്ന 5 നേട്ടങ്ങൾ അറിയാമോ?

ഇതിന് പുറമെ, കൊഴുപ്പ് നിയന്ത്രിച്ച് ശരീരത്തിന് ആരോഗ്യം നൽകാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, മുഴുവന്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിക്കരുത്. ദിവസം മുഴുവൻ ശരിയായ അളവിൽ തന്നെ വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ കലോറിയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തില്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൻസർ തടയാം

കാരണം, വെള്ളം നന്നായി കുടിച്ചാൽ അമിത വിശപ്പ് ഒഴിവാക്കാം. ഇങ്ങനെ മുഖത്തെ കൊഴുപ്പ് ചുരുക്കാനാകും. കൃത്യമായി ഉറങ്ങുക എന്നതും പാലിക്കണം. ശരിയായി ഉറക്കം കിട്ടിയില്ലെങ്കിൽ മുഖത്ത് തടി കൂടാന്‍ കാരണമാകും. ഇതുകൂടാതെ, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് മുഖത്തെ കൊഴുപ്പ് നിയന്ത്രിക്കാൻ തീർച്ചയായും സഹായിക്കുന്നു.

English Summary: Say No To These 5 Foods To Reduce Face Fat Easily

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds