രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. എന്നാൽ വിശപ്പ് തോന്നുണ്ടെങ്കില്‍ രാത്രിയില്‍ ലളിതമായി കഴിക്കുക. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക.
അതേസമയം രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം:
1.പാസ്ത- ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരിക്കലും പാസ്‌ത കഴിക്കരുത്. കാരണം പാസ്തയിൽ അടങ്ങിയിരിക്കുന്ന carbohydrate കൊഴുപ്പായി മാറുന്നു. ഭാരം കൂടുന്നതിന് കാരണമാകും.
2. പിസ്സ- പിസ്സ പോലുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ പ്രയാസമാണ്. മാത്രമല്ല, പിസ്സ നെഞ്ചെരിച്ചിലിനുള്ള സാധ്യത കൂട്ടുന്നു. ഭാരം കൂടുന്നതിനും കാരണമാകുന്നു.
3. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ- എല്ലായ്‌പ്പോഴും ഒഴിവാക്കേണ്ട ഒന്നാണ് എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ. ഇത് ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.
4.പാല്‍ ഉല്‍പന്നങ്ങള്‍- പാല്‍ ഉല്‍പന്നങ്ങള്‍, മയോണൈസ് തുടങ്ങിയവ രാത്രി നിര്‍ബന്ധമായും ഒഴിവാക്കണ്ടേതാണ്. നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പ് കൂടിയ വിഭവമായതിനാല്‍ കലോറി കൂടാന്‍ കാരണമാകും.
അനുയോജ്യ വാർത്തകൾ ഭക്ഷണത്തിന് ശേഷം അല്പം ശർക്കര ആകാം, ഗുണങ്ങളേറെ
#krishijagran #kerala #healthtips #food #tobeavoided #atnight