1. Health & Herbs

ഭക്ഷണത്തിന് ശേഷം അല്പം ശർക്കര ആകാം, ഗുണങ്ങളേറെ

കരളിനെ വിഷമുക്തമാക്കുന്നു: ശർക്കര ഒരു ശരീരത്തിൽ നിന്ന് സ്വാഭാവികമായി ദുഷിപ്പുകളെ അകറ്റുന്നു. ഇത് കരളിന്റെ ജോലിഭാരം കുറയ്ക്കുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരൾ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു. അതുവഴി കരൾ വിഷാംശങ്ങളിൽ നിന്ന് മുക്തമാകുന്നു. അതിനാൽ നിങ്ങളുടെ ശരീരത്തിൽ നിന്ന് ഫലപ്രദമായി വിഷാംശം നീക്കം ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കഷണം ശർക്കര കഴിക്കുക

Meera Sandeep
jaggery
ശർക്കര ഒരു ശരീരത്തിൽ നിന്ന് സ്വാഭാവികമായി ദുഷിപ്പുകളെ അകറ്റുന്നു.

ഒരുപാട്‌  വശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ശർക്കര കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും, ശരീരത്തിന്റെ താപനില നിയന്ത്രിക്കുവാനും, ആവശ്യമായ ചൂട് ശരീരത്തിന് പകരുവാനും, ജലദോഷവും ചുമയും പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാനും സഹായിക്കുന്നു. ഈ പ്രകൃതിദത്ത മധുരപലഹാരം പണ്ടുകാലം മുതലേ ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്.

ശർക്കരയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

1. മലബന്ധം തടയുന്നു:

ശർക്കര ശരീരത്തിലെ ദഹന എൻസൈമുകളെ സജീവമാക്കുകയും മലവിസർജ്ജനം ഉത്തേജിപ്പിക്കുകയും മലബന്ധം തടയാനും ഒഴിവാക്കാനും സഹായിക്കുകയും ചെയ്യുന്നു. മലം കട്ടിയാകുന്നത് മൂലം മലവിസർജ്ജനം നടത്താൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് മലബന്ധം. ശർക്കര മലവിസർജ്ജനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പം ആരംഭിക്കുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

2. കരളിനെ വിഷമുക്തമാക്കുന്നു:

ശർക്കര ഒരു ശരീരത്തിൽ നിന്ന് സ്വാഭാവികമായി ദുഷിപ്പുകളെ അകറ്റുന്നു. ഇത് കരളിന്റെ ജോലിഭാരം കുറയ്ക്കുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരൾ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു. അതുവഴി കരൾ വിഷാംശങ്ങളിൽ നിന്ന് മുക്തമാകുന്നു. അതിനാൽ നിങ്ങളുടെ ശരീരത്തിൽ നിന്ന് ഫലപ്രദമായി വിഷാംശം നീക്കം ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കഷണം ശർക്കര കഴിക്കുക.

3. ഇൻഫ്ലുവൻസ / പനി പോലുള്ളവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നു:

ശർക്കരയുടെ സഹായത്തോടെ ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങളുമായി പോരാടുക. നിങ്ങൾ ഇതിനായി ചെയ്യേണ്ടത്, ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര കലർത്തി കുടിക്കുക എന്നതാണ്. അല്ലെങ്കിൽ, പഞ്ചസാരയ്ക്ക് പകരം ചായയിൽ ശർക്കര ചേർക്കുക. ഇവ ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുന്നു, അതിനാലാണ് സാധാരണയായി ആളുകൾ ശൈത്യകാലത്ത് ഇവ ഉപയോഗിക്കുന്നത്. ശർക്കരയുടെ ശരീരം ചൂടാക്കുന്ന സവിശേഷത ജലദോഷത്തിനും പനിക്കും ചികിത്സിക്കാൻ കഴിയുന്ന ഫലപ്രദമായ ഒറ്റമൂലിയാക്കി ഇതിനെ മാറ്റുന്നു.

4. രക്തം ശുദ്ധീകരിക്കുന്നു:

ശർക്കരയുടെ ഏറ്റവും അറിയപ്പെടുന്ന ഗുണം ഇതിന്റെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവാണ്. സ്ഥിരമായും പരിമിതമായ അളവിലും കഴിക്കുമ്പോൾ, ഇത് രക്തത്തെ ശുദ്ധീകരിക്കുകയും നിങ്ങളുടെ ശരീരം ആരോഗ്യകരമാക്കി നിലനിർത്തുകയും ചെയ്യുന്നു. ശുദ്ധമായ രക്തം ആരോഗ്യകരമായ ശരീരത്തിന് പ്രധാനമാണ്. കൂടാതെ, ശരീരം രോഗങ്ങളിൽ നിന്ന് മുക്തമാണെന്ന് അത് ഉറപ്പാക്കുകയും ചെയ്യും.

jaggery
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരം എന്ന നിലയിൽ ശർക്കര അത്ഭുതകരമാംവിധം ഫലപ്രദമാണ്.

5. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:

ശർക്കരയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ-റാഡിക്കൽ മൂലമുള്ള ശരീരത്തിലെ നാശനഷ്ടങ്ങൾ തടയുന്നതിനും അണുബാധകൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ശർക്കര സഹായിക്കുന്നു.

6. ശരീരത്തെ ശുദ്ധീകരിക്കുന്നു:

ശരീരത്തിലെ ഏറ്റവും മികച്ച പ്രകൃതിദത്ത ശുദ്ധീകരണ ഘടകങ്ങളിൽ ഒന്നാണ് ശർക്കര. അതിനാൽ ശരീരത്തിൽ നിന്ന് അനാവശ്യ കണങ്ങളെ നീക്കം ചെയ്യാൻ ഇവ കഴിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത് ശ്വാസകോശ നാളി, ശ്വാസകോശം, കുടൽ, ആമാശയം, ഭക്ഷണ നാളി എന്നിവ ഫലപ്രദമായി വൃത്തിയാക്കുന്നു. ഫാക്ടറികളോ കൽക്കരി ഖനികളോ പോലുള്ള മലിനമായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ ശർക്കര കഴിക്കുന്നത് വളരെ ഉത്തമമാണ്.

7. വിളർച്ചയെ തടയുന്നു:

ശർക്കരയിൽ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ സാധാരണ നില നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തി വിളർച്ച തടയാൻ സഹായിക്കുന്നു. ഇത് ഗർഭിണികൾക്ക് പ്രത്യേകിച്ച് ഗുണം ചെയ്യും. മാത്രമല്ല, ഇത് ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകുകയും ചെയ്യുന്നു.

8. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരം എന്ന നിലയിൽ ശർക്കര അത്ഭുതകരമാംവിധം ഫലപ്രദമാണ്. കാരണം, ശർക്കര പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഒരു സ്രോതസ്സാണ്, ഇത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയ്ക്കും പേശികൾ വളർത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ധാതുവാണ്. വെള്ളം ശരീരത്തിൽ തങ്ങി നിർത്തുന്നത് കുറയ്ക്കാനും, അതുവഴി നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഫലപ്രദമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ഈ ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിനാൽ നിങ്ങൾ അനാവശ്യ ശരീരഭാരം ചൊരിയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഭക്ഷ്യപദാർത്ഥം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

9. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു:

ശർക്കര പതിവായി കഴിക്കുന്നതിലൂടെ, ആസ്ത്മ, ബ്രോങ്കൈറ്റിസ് മുതലായ പല ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും നിങ്ങൾക്ക് തടയാൻ കഴിയും. ശ്വസനവ്യവസ്ഥയുടെ അത്ഭുതകരമായ നേട്ടങ്ങൾക്കായി എള്ള് ചേർത്ത് ഈ പ്രകൃതിദത്ത മധുരപലഹാരം കഴിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. എള്ളുണ്ട പോലുള്ള മധുര പലഹാരങ്ങൾ ഇത്തരത്തിൽ കഴിക്കുന്നത് ഉത്തമമാണ്.

10. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു:

ശരീരത്തിൽ ആസിഡിന്റെ അളവ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം, സോഡിയം എന്നിവ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം ശരീരത്തിന് ആവശ്യമായ അളവിൽ ശരിയായി നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മറയൂര്‍ ശര്‍ക്കരക്ക് മികച്ച നേട്ടം

#Jaggery#Farmer#Marayoor#Agriculture#FTB

English Summary: It can be a little jaggery after a meal, with a lot of benefits-kjmnoct220

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds