Updated on: 2 August, 2021 7:54 PM IST
These foods can detox your body

ദിവസേന കുളിയിലൂടേയും മറ്റും നമ്മൾ ശരീരം വൃത്തിയാക്കുന്നതുപോലെ ശരീരത്തിനകവും വൃത്തിയാക്കേണ്ടത് അത്യന്തപേക്ഷിതമാണ്.  

ശരീരത്തിനകം വൃത്തിയാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുക എന്നതാണ്. രോഗങ്ങള്‍ അകറ്റാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകളാണ് പല രോഗങ്ങള്‍ക്കും ചര്‍മ പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയെന്നത് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ പ്രധാനം തന്നെയാണ്. ശരീരത്തിനകം വൃത്തിയാക്കാൻ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ആ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍

സിട്രസ് ഫലവര്‍ഗങ്ങളായ നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ വൈറ്റമിന്‍ സി അടങ്ങിയവ കഴിയ്ക്കുന്നത് ശരീരം ഉള്ളില്‍ നിന്നും ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നു.  ഇതിലെ വൈറ്റമിന്‍ സി ക്ലീനിംഗിന് നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ മിക്കവാറും ഭക്ഷണങ്ങള്‍ക്ക് ഈ ക്ലീനിംഗ് ഗുണമുണ്ട്.  അതുകൊണ്ട്  ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഇലക്കറികള്‍

ഇലക്കറികള്‍ നമ്മുടെ ദഹന വ്യവസ്ഥ ക്ലീന്‍ ചെയ്യാന്‍ നല്ലതാണ്. ഇതിലെ നാരുകളും വൈറ്റമിനുകളുമെല്ലാം തന്നെ ഏറെ ഗുണം നല്‍കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും നല്ല ശോധന ലഭിയ്ക്കാനും ഇതിലൂടെ വയറുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ക്ലീന്‍ ചെയ്യാനും ഇലക്കറികള്‍ ഏറെ ഗുണകരമാണ്. ഇത് രക്ത ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഓക്‌സിജന്‍ പ്രവാഹം കൂട്ടുന്നു. ഇലക്കറികളിലെ നാരുകള്‍ ഗുണം നല്‍കും. ഏതു തരം ഇലക്കറികളും ഈ ഗുണം നല്‍കുന്നവയാണ്. ഇവയില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്. ഇതാണ് ഗുണം നല്‍കുന്നത്.

വെള്ളം

വെള്ളം ശരീരം ക്ലീനാക്കാന്‍ ഏറെ അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഇവ ഏറെ ഗുണകരമാണ്. വയറിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. തവിടു കളയാത്ത ധാന്യങ്ങള്‍, നാരുകള്‍ അടങ്ങിയ ഓട്‌സ് പോലുള്ളവ എല്ലാം നല്ലതാണ്. ഓട്‌സിലെ നാരുകള്‍ ഒരു ചൂലിന്റെ ഇഫക്ടാണ് ശരീരത്തില്‍ നല്‍കുന്നത്. അതായത് കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു.

പച്ചക്കറി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങളേക്കാള്‍ പച്ചക്കറി വിഭവങ്ങള്‍ ശരീരം ക്ലീന്‍ ആക്കുന്നതിന് നല്ലതാണെന്നു പറയും. ആഴ്ചയില്‍ എന്നും നോണ്‍ കഴിയ്ക്കാതെ രണ്ടു ദിവസമെങ്കിലും വെജിറ്റേറിയനാവുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തിയുള്ള ഡയറ്റും ഉത്തമമാണ്. ഇതുപോലെ പഞ്ചാസാര പോലുള്ള കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക. ഇത്തരം കൃത്രിമ മധുരങ്ങള്‍ ശരീരത്തിലെ വിഷാംശം വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഭക്ഷണത്തില്‍ നാരുകളടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിലെ വിഷത്തെ ഇല്ലാതാക്കും. കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.

English Summary: These foods can detox your body
Published on: 02 August 2021, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now