1. Health & Herbs

പല്ലിന് വെൺമ പകരും ഓറഞ്ച് തൊലി

ഓറഞ്ചിൽ മാത്രമല്ല ഓറഞ്ചിന്റെ തൊലിയിലും ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് തൊലി വെറുതെ കളയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത പല ആരോഗ്യഗുണങ്ങളും ഓറഞ്ച് തൊലിയിൽ നിന്ന് ലഭ്യമാകുന്നു. ഈ ഗുണങ്ങൾ അറിഞ്ഞവർ ഓറഞ്ചിന്റെ തൊലി കൊണ്ട് ജ്യൂസ് ഉണ്ടാക്കിയും, ചായ ഉണ്ടാക്കിയും, തൊലി പൊടിച്ചു ഉപയോഗിക്കുകയും ചെയ്തുകൊണ്ട് അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നു. വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച്.

Priyanka Menon
Orange Peel
Orange Peel

ഓറഞ്ചിൽ മാത്രമല്ല ഓറഞ്ചിന്റെ തൊലിയിലും ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് തൊലി വെറുതെ കളയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത പല ആരോഗ്യഗുണങ്ങളും ഓറഞ്ച് തൊലിയിൽ നിന്ന് ലഭ്യമാകുന്നു. ഈ ഗുണങ്ങൾ അറിഞ്ഞവർ ഓറഞ്ചിന്റെ തൊലി കൊണ്ട് ജ്യൂസ് ഉണ്ടാക്കിയും, ചായ ഉണ്ടാക്കിയും, തൊലി പൊടിച്ചു ഉപയോഗിക്കുകയും ചെയ്തുകൊണ്ട് അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നു.

വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച്. ഓറഞ്ചിന്റെ തൊലിയിലും പോലും വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ഓറഞ്ച് തൊലി കൊണ്ട് ഉണ്ടാക്കുന്ന ചായ രോഗ പ്രതിരോധ ശേഷിക്ക് വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. ഓറഞ്ച് കൊണ്ട് ചായ ഉണ്ടാക്കണം എന്ന് ഒരു നിർബന്ധവുമില്ല. ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇതേ ഗുണങ്ങൾ തന്നെ പകർന്നു നൽകുന്നു. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശ്വാസനാളത്തിൽ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

ഇതുകൂടാതെ ദിവസവും ഊർജ്ജസ്വലമായ ആകാൻ ആയിട്ടുള്ള മികച്ചൊരു ടോണിക്ക് ആണിത്. ഇതിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന സിട്രസ് കൊഴുപ്പ് ദഹനസംബന്ധമായ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുവാൻ ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളുവാനും വണ്ണം കുറയുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാവും. ഇതിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഹെസ്പേരിഡിൻ എന്ന മൂലകം കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാൻ സഹായകമാണ്.

ആൻറി ബാക്ടീരിയൽ ഗുണമുള്ളതിനാൽ ഓറഞ്ച് തൊലി ചർമസംരക്ഷണത്തിനും നല്ലതാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ തൈരും ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയവ ഇല്ലാതാക്കുവാൻ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ഒരു ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് ഏറെ ഫലം തരുന്ന പ്രയോഗമാണ്. ഓറഞ്ച് തൊലി അരച്ചതും പാലും ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് വരണ്ട ചർമ്മത്തിന് പരിഹാരമാണ്.

ചർമത്തിന് മൃദുത്വം നൽകുവാനും ഇത് സഹായകമാകും.ഇതുകൂടാതെ മുഖം മിനുക്കാൻ ഇതുകൊണ്ടുതന്നെ ഒത്തിരി പ്രകൃതിദത്ത ഫേസ് പാക്കുകൾ നമ്മൾക്കെല്ലാവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇത് കൂടാതെ പല്ലിൻറെ മഞ്ഞ നിറം മാറുവാൻ ഓറഞ്ച് തൊലിയുടെ ഉൾഭാഗം പല്ലിൽ ഒരു ദിവസം ഒന്നോ രണ്ടോ തവണ ഉരക്കുന്നത് നല്ലതാണ്. ഇതുകൂടാതെ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പൊടി പല്ലുതേക്കാൻ ഉപയോഗിക്കുന്നത് പല്ലിൻറെ വെണ്മ വർദ്ധിപ്പിക്കുക മാത്രമല്ല ബാക്ടീരിയകളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ചായ എല്ലാദിവസവും കുടിക്കുന്നത് നല്ലതാണ്. ഒരു ഓറഞ്ച തൊലി നന്നായി ചെറുതായി അരിഞ്ഞതും കാൽ ടീസ്പൂൺ ചായപ്പൊടിയും രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഇതിനുശേഷം ഒന്ന് തിളച്ചുവരുമ്പോൾ ഒരു ഓറഞ്ചിന്റെ ജ്യൂസ് ഇതിലേക്ക് ചേർക്കുക. ഒന്ന് തിള വന്നതിനുശേഷം തൊലി മുഴുവനായി കളഞ്ഞു തേൻ ചേർത്ത് കഴിക്കാവുന്നതാണ്.

English Summary: orange peel can give white teeth

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds