രക്തത്തിലെ ഉയർന്ന പഞ്ചസാര ആരോഗ്യത്തിന് ഭീക്ഷണിയാണ്. അത്കൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ സ്ഥിരപ്പെടുത്തണം എന്ന് പറയുന്നത്. മരുന്നുകളും ജീവിത ശൈലികളും അതിൽ പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹത്തിനെ ഫലപ്രദമായി നിലനിർത്താൻ ചില ഭക്ഷണങ്ങൾ സഹായിക്കും.
തുളസി ഇലകൾ
പാൻക്രിയാറ്റിക് ബീറ്റാ സെൽ പ്രവർത്തനവും ഇൻസുലിൻ സ്രവവും മെച്ചപ്പെടുത്തുന്നതിനാൽ തുളസി ഇലകൾ പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, തുളസി ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള പ്രമേഹത്തിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്തു എന്ന് കണ്ടെത്തി. എല്ലാ ദിവസവും കുറച്ച് തുളസി ഇലകൾ കഴിക്കുന്നത് ഇതിന് സഹായിക്കുന്നു.
ഉലുവ ഇലകൾ
ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ പ്രവണത കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഉലുവ ഇലകളിൽ പ്രമേഹ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പ്രാവശ്യം ചൂടുവെള്ളത്തിൽ കുതിർത്ത ഈ ഇലകൾ ഏകദേശം 10 ഗ്രാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ദോശ, ഇഡ്ഡലി, കറികൾ മുതലായവയിലേക്ക് കുറച്ച് ഉലുവ ഇലകൾ ചേർക്കാവുന്നതാണ്.
മുരിങ്ങ ഇലകൾ
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ കഴിയുന്ന ഇൻസുലിൻ പോലെയുള്ള ഗുണങ്ങൾ മുരിങ്ങയിലയ്ക്ക് ഉണ്ട്. ഇലകൾക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വീക്കം, ഫ്രീ റാഡിക്കലുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു, ഇവ രണ്ടും പ്രമേഹത്തിൻ്റെ തുടക്കത്തിൽ ഡിഎൻഎയെയും പ്രോട്ടീനുകളെയും നശിപ്പിക്കുന്നു.
കറിവേപ്പില
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക തരം നാരുകളാൽ അനുഗ്രഹീതമാണ് കറിവേപ്പില. ഈ ഇലകൾ ശരീരത്തിൽ ഇൻസുലിൻ ആവശ്യമായ അളവിൽ ഉൽപ്പാദിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള വർദ്ധനവ് അല്ലെങ്കിൽ ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു. നിങ്ങളുടെ എല്ലാ വിഭവങ്ങളിലും ഒരു പിടി കറിവേപ്പില സുരക്ഷിതമായി ചേർക്കാം