1. Health & Herbs

ഈ പാനീയങ്ങൾ വെറും വയറ്റിൽ കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം

പ്രമേഹം ഉള്ളവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതു കൊണ്ടോ, ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിലെ കോശങ്ങൾക്ക് സ്വീകരിക്കാൻ പറ്റാത്തതുകൊണ്ടുള്ള അവസ്ഥകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതുകൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നത്.

Meera Sandeep
Take these health drinks in an empty stomach to control diabetes
Take these health drinks in an empty stomach to control diabetes

പ്രമേഹം ഉള്ളവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.  പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതു കൊണ്ടോ, ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിലെ കോശങ്ങൾക്ക് സ്വീകരിക്കാൻ പറ്റാത്തതുകൊണ്ടോ ഉള്ള അവസ്ഥയാൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു. ഇതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികള്‍ക്ക് ഉപകാരപ്രദമായ ഒരു ടിപ്പ്

ആരംഭത്തിൽ തന്നെ പ്രമേഹം നിയന്ത്രിച്ചു വയ്‌ക്കേണ്ടത് അനിവാര്യമാണ്. ചികിത്സിച്ചില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ ഷു​ഗർ നില നിയന്ത്രിക്കുന്നതിന് ‌ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ രാവിലെ വെറും വയറ്റിൽ കുടിക്കേണ്ട അഞ്ച് തരം പാനീയങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.

- ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കാൻ  നെല്ലിക്കയുടെയും കറ്റാർവാഴയുടെയും മിശ്രിതം കഴിക്കുന്നത് നല്ലതാണ്.  നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർവാഴ ജെൽ കഴിക്കുന്നത് വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃത്യാ ഇൻസുലിൻ അടങ്ങിയ കോവയ്ക്ക ഇങ്ങനെ ഉപയോഗിച്ചാൽ പ്രമേഹം ഇല്ലാതാകും

- ഉലുവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ലയിക്കുന്ന നാരുകളും സാപ്പോണിൻസ് അടങ്ങിയിട്ടുള്ളതിനാൽ ദഹനം മന്ദഗതിയിലാക്കാനും കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനുള്ള സൂപ്പർഫുഡ് കൂടിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും.

- പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ ധാരാളമായടങ്ങിയ  ചിയ വിത്തുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ ഒരു കുപ്പി വെള്ളത്തിൽ ചേർക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീര് ചേർക്കുക. പ്രമേഹമുള്ളവർ ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക.

- തുളസിയും പ്രമേഹ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു.  ഹൈപ്പോഗ്ലൈസെമിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തുളസിക്കുള്ളതാണ് ഇതിനു കാരണം.  തുളസി ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. തുളസി നീര്, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.

English Summary: Take these health drinks in an empty stomach to control diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds