Updated on: 30 May, 2022 5:50 PM IST
These leafy vegetables can be used in the diet for health and as medicine

നിത്യാഹാരത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തിയാൽ ആരോഗ്യം മെച്ചപ്പെടുത്താമെന്ന് ഇന്ന് നമുക്കെല്ലാമറിയാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം 300 ഗ്രാം ഇലക്കറികളെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചില ഇലക്കറികള്‍ പച്ചയ്ക്ക് കഴിക്കാൻ സാധിക്കുന്നയാണെങ്കിൽ മറ്റു ചിലവ തോരനായും മറ്റും വേവിച്ചു കഴിക്കേണ്ടവയാണ്.  ഇലക്കറികൾ ജ്യൂസാക്കി കഴിക്കാം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മിക്കവാറും പച്ചക്കറികളുടെ ഇലകളെ, ഇലക്കറികളായി ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രിയമേറുന്ന ഇലക്കറികൾ

- മല്ലിയില: സുഗന്ധമുള്ള ഇലകളോട് കൂടിയ ഔഷധസസ്യമാണ് മല്ലി. ഇതിന്റെ ഇലയും കായും കറിമസാലകളായി ഉപയോഗിക്കുന്നു. കഫ വിസര്‍ജ്ജന സഹായിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. തലവേദന ശമിപ്പിക്കുന്നതിന് മല്ലിയിലയും ചന്ദനവും ചേര്‍ത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്. മോണപഴുപ്പിനും പല്ലു ദ്രവിക്കുന്ന രോഗത്തിനും മല്ലിയില ചവച്ചുതുപ്പുന്നത് നല്ലതാണ്. മൂത്രതടസ്സം മാറാന്‍ മല്ലി പൊടിച്ച് ഇളനീരില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.  പ്രമേഹത്തിനും വളരെ നല്ലതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: പുതിന ഇല, മല്ലിയില ഇവയെല്ലാം മറന്നേക്കൂ. ആഫ്രിക്കൻ മല്ലിയാണ് താരം

- കറിവേപ്പില: വിറ്റാമിന്‍ എ കൊണ്ട് സമൃദ്ധമാണ് കറിവേപ്പില. വളരെയേറെ ഔഷധ മൂല്യമുള്ളതും പോഷക സമൃദ്ധവുമാണ്. ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നാം ധാരാളം ഉപയോഗിക്കുന്നു. ദഹനക്കുറവ്, വിളര്‍ച്ച, അതിസാരം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വിഷജന്തുക്കള്‍ കടിച്ചാല്‍ കറിവേപ്പില പാലിലിട്ട് വേവിച്ച് കടിച്ചിടത്ത് പുരട്ടുക. വിഷം കൊണ്ടുള്ള വേദനയ്ക്കും നീരിനും ശമനം ലഭിക്കും. കൃമിശല്ല്യത്തിന് വളരെ നല്ലതാണ്.

- വാഴയില: പണ്ടുകാലത്ത് ഭക്ഷണം കഴിക്കാന്‍ മലയാളികള്‍ പാത്രത്തിനുപകരം ഉപയോഗിച്ചിരുന്നത് വാഴയിലയാണ്. ഇപ്പോഴും സദ്യക്ക് വാഴയില പ്രധാനപ്പെട്ടതാണ്. ഭക്ഷണങ്ങള്‍ വാഴയിലയില്‍ കഴിക്കുന്നത് ദഹനരസം ഉല്പാദിപ്പിക്കാനും ഗ്യാസ്ട്രബിള്‍ മാറാനും സഹായകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലിന് വാഴയിലയില്‍ കിടത്തി വാഴപ്പോളയുടെ നീര് തുടര്‍ച്ചയായി ഒഴിക്കുന്നത് നല്ലതാണ്. വാഴയില അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലവേദന ശമിക്കുന്നതിനും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇലവാഴകൃഷിയിലൂടെ വരുമാനം നേടാം.

- പുതിനയില: നല്ല സുഗന്ധമുള്ള ചെടിയാണ് പുതിനയില. പുതിനയില ചേര്‍ത്ത് നാരങ്ങാവെള്ളം വളരെ ആസ്വാദകരവും രുചികരവുമാണ്. ക്ഷാരഗുണം കൂടുതലുള്ളതുകൊണ്ട് ഉദരപ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, കൃമിശല്ല്യം, വിരശല്ല്യം, വന്‍കുടലിനും ചെറുകുടലിനുമുള്ള പ്രശ്‌നങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയ്ക്കും രക്തശുദ്ധിക്കും വളരെ നല്ലതാണ്. പുതിന ഹൃദ്രോഗത്തിന് വളരെ ഫലപ്രദമാണ്. ജൂസാക്കിയും, ചൂയിംഗത്തിന് പകരമായും, ചെറുതായി അരിഞ്ഞ് സലാഡിനോട് ചേര്‍ത്തും പച്ചയ്ക്ക്  തൈരില്‍ അരിഞ്ഞ് ചേര്‍ത്തും, മോര് വെള്ളത്തില്‍ ചേര്‍ത്തും തേങ്ങയില്‍ പുതിന അരച്ച് ചേര്‍ത്ത് ചമ്മന്തിയായും എല്ലാം ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇലവാഴ കൃഷിചെയ്യാം

- മുരിങ്ങയില: പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതരോഗങ്ങള്‍, രക്തസമ്മര്‍ദം, നീര് എന്നിവ ഇല്ലാതാക്കുന്നു. വ്രണം, വിഷം എന്നിവ ശമിക്കാനും നേത്രരോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ്. ആസ്ത്മ, കൊളസ്‌ട്രോള്‍, രക്തകുറവ്, കൈകാല്‍കഴപ്പ് എന്നിവക്ക് വളരെ നല്ലതാണ്. മുരിങ്ങയില, കായ, പൂവ് എന്നിവ നിത്യവും ഭക്ഷണത്തില്‍ ഉപയോഗിക്കുക. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ അതിവിശേഷമാണ്. രക്തസമ്മര്‍ദ്ദത്തിന് മുരിങ്ങയിലസൂപ്പ് വളരെ ഫലപ്രദമാണ്. മുരിങ്ങയില തോരന്‍ രുചികരമാണ്. 

- ചീരയില: ധാതുലവണങ്ങള്‍ ചീരയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ ശമിക്കുവാനും ചീരയില ഉത്തമമാണ്. രക്തശുദ്ധി, രുചിയില്ലായ്മ, മലബന്ധം, ദഹനക്കേട്, ദന്തരോഗങ്ങള്‍, നാഡീരോഗങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവയ്ക്കും അത്യുത്തമമാണ്. ചീരയ്ക്ക് വിവിധതരം ഗുണങ്ങളുണ്ട്. ത്വക്ക്‌രോഗങ്ങള്‍ക്ക് ചുവന്ന ചീരയാണ് വളരെ നല്ലത്. ചീരയില ജ്യൂസ് ആക്കി കുടിക്കുന്നത് ത്വക്ക്‌രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്. പച്ചചീരയും ഈ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. 

- തഴുതാമ: നിലത്ത് 2 മീറ്റര്‍ നീളത്തില്‍ പടര്‍ന്ന് പന്തലിക്കുന്ന ഔഷധിയാണ്. ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്നു. ഹൃദയത്തേയും വൃക്കയേയും ഉത്തേജിപ്പിക്കുന്ന ഇവ മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുന്നതിനും, മലത്തെ നന്നായി ഇളക്കിവിടാനും നീര്, ചുമ എന്നിവ ശമിക്കുന്നതിനും സഹായിക്കുന്നു. 

- ചെറുപയര്‍ ഇല: ധാരാളം അന്നജം അടങ്ങിയിട്ടുള്ള ഇലയാണ് ചെറുപയര്‍ ഇല. വയറിളക്കം, മഞ്ഞപ്പിത്തം, ജ്വരം, രക്തപിത്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ദഹനക്കുറവ്, മൂത്രതടസ്സം, മുലപ്പാല്‍ ദുഷിക്കല്‍ എന്നിവയ്ക്ക് നല്ലതാണ്. 

English Summary: These leafy vegetables can be used in the diet for health and as medicine
Published on: 30 May 2022, 05:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now