1. Fruits

ഇലവാഴ കൃഷിചെയ്യാം

വാഴ കൃഷിയിൽ പല പുതുമകളും കർഷകർ പരീക്ഷിക്കാറുണ്ട് വിവിധ തരം വാഴകൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തും , ഒരു കുഴിയിൽ മൂന്നും നാലും വാഴകൾ നടുന്ന രീതി എന്നിവ അവലംബിച്ചും വ്യത്യസ്തരാകാൻ ശ്രമിക്കാറുണ്ട് ഇതാ വാഴ കൃഷിയിലെ പുതിയ തരംഗം ഇലവാഴ കൃഷി.

KJ Staff
plantain leaf

വാഴ കൃഷിയിൽ പല പുതുമകളും കർഷകർ പരീക്ഷിക്കാറുണ്ട് വിവിധ തരം വാഴകൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തും , ഒരു കുഴിയിൽ മൂന്നും നാലും വാഴകൾ നടുന്ന രീതി എന്നിവ അവലംബിച്ചും വ്യത്യസ്തരാകാൻ ശ്രമിക്കാറുണ്ട് ഇതാ വാഴ കൃഷിയിലെ പുതിയ തരംഗം ഇലവാഴ കൃഷി. കുറഞ്ഞ മുതൽമുടക്കിൽ കൂടുത ലാഭമുണ്ടാക്കാവുന്ന ഒന്നാണ് ഇലവാഴ കൃഷി. അധികം ആരും ചെയ്യാത്ത കൃഷിയായതിനാലും വിപണിയിൽ കിടമത്സരം ഉണ്ടാകില്ല എന്നതിനാലും വിജയം സുനിശ്ചിതം. നാടൻ ഊണ് വാഴയിലയിൽ എന്ന ബോർഡുമായി കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ചെറിയ ഹോട്ടലുകൾ മുതൽ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ വാഴയിലയുടെ ആവശ്യക്കാരാണ്.


ഇലവാഴ കൃഷി ചെയ്യുന്നതിന് ഒരു പ്രത്യേകതരം വാഴയോ, കൃഷി രീതിയോ അവലംബി  ക്കേണ്ട ആവശ്യമില്ല. ഇല മുറിക്കുന്നതിന് സൗകര്യപ്രദമായ തരത്തിൽ അധികം ഉയരം വയ്ക്കാത്ത വാഴയും എളുപ്പത്തിൽ കീറിപോകാത്ത കട്ടികുറഞ്ഞ, വീതിയും മയമുള്ളതു മായ ഇലകൾ ഉള്ള എതിനം വാഴയും തിരഞ്ഞെടുക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ വാഴകൾ ആണ് സാധാരണയായി ഇലവാഴ കൃഷിക്ക് ഉപയോഗിക്കാറുള്ളത്. കീടബാധ അധികം ഇല്ലാത്ത വാഴയായാൽ നന്ന്.

plantain

വാഴകൾക്കു അതാതു സമയങ്ങളിൽ ആവശ്യത്തിന് ജലസേചനവും വളപ്രയോഗവും നടത്തണം. ആറോ ഏഴോ മാസം മൂപ്പെത്തിയാൽ വാഴകളുടെ ഇലകൾ മുറിക്കാൻ തുടങ്ങാം.വളര്‍ച്ചയെത്തിയ വാഴയുടെ ഇല ഒരു ദിവസം ഇടവിട്ട് മുറിക്കാവുന്നതാണ്. രണ്ട് ദിവസത്തില്‍ ഒരിക്കല്‍ തീര്‍ച്ചയായും മുറിച്ചിരിക്കണം. ഇല ഒരിക്കല്‍ മുറിച്ചാല്‍ ശരാശരി ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാന്‍. ഒരു വർഷത്തിൽ ഒരു വാഴയിൽ നിന്ന് 20 മുതൽ 25 എണ്ണം വരെ ഇലകൾ മുറിക്കാവുന്നതാണ്. നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയില്‍ 450 - 500 രൂപ വരെ ലഭിക്കും. ആയിരം വാഴ നട്ടാൽ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടോ മൂന്നോ കെട്ട് ഇലകൾ മുറിക്കാം. ഒരു ഇലയ്ക്ക് 5 രൂപവരെ ലഭിക്കും കല്യാണ സീസൺ ആയാൽ വിലയും കൂടും.


തെങ്ങിനും കവുങ്ങിനും ഇടവിളയായും ഇലവാഴ കൃഷി ചെയ്യാം ഇലകൾക്ക് കേടുപറ്റാത്തത്ര നിശ്ചിത അകാലത്തിൽ വേണം വാഴ വയ്ക്കാൻ എന്നുമാത്രം. ഇലവാഴ കൃഷിചെയ്യാൻ ഒരിക്കൽ ഉണ്ടാക്കിയ തോട്ടത്തിൽ നിന്ന് തുടർച്ചയായി മൂന്ന് വര്ഷം വരെ ഇലമുറിക്കാം. ഒരുവാഴ വളർന്നു കുലച്ചുകഴിഞ്ഞാൽ അതിന്റെ തട വെട്ടി ചുവട്ടിൽ ഇട്ടുകൊടുത്താൽ വളമായി .കന്നുകാലികൾ ഉണ്ടെങ്കിൽ മുറിക്കുന്നവാഴയുടെ തടകളും ഇതിൽ ഉണ്ടാകുന്ന കുലകളും അവയ്ക്കു ഉത്തമ കാലിത്തീറ്റയായി പിള്ളവാഴകളിൽ നിന്നും ഇല മുറിക്കാവുന്നതാണ്. കുലവെട്ടുന്നതിനു പകരം ഇലവെട്ടുന്നതാന് ലാഭമെങ്കിൽ കുറച്ചെങ്കിലും കർഷകർ ഇലവാഴ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കട്ടെ .

English Summary: Plantain Farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds