കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ (Spices of Kerala) നാടാണ്. കൃഷിയിൽ മാത്രമല്ല, നമ്മുടെ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിലും സുഗന്ധദ്രവ്യങ്ങൾ പ്രധാനമാണ്. രുചിയ്ക്കും നിറത്തിനും മണത്തിനുമെല്ലാം ഉപയോഗപ്രദമായ സുഗന്ധവ്യജ്ഞനങ്ങൾ ആരോഗ്യത്തിനും പല വിധത്തിൽ പ്രയോജനപ്പെടുന്നു.
നിങ്ങളുടെ പല പ്രശ്‌നങ്ങളും അടുക്കളയിൽ സുലഭമായി കാണാറുള്ള ചില മസാലകളും വ്യജ്ഞനങ്ങളും ഉപയോഗിച്ച് മാറ്റാനാകും. അതായത്, നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ (Spices and masalas in kitchen) ഏതെല്ലാമെന്നും ആരോഗ്യത്തിന് അവ എങ്ങനെ പ്രയോജനകരമാകുമെന്നും നോക്കാം.
ഔഷധ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ (Spices with medicinal properties)
-
ഇഞ്ചി (Ginger)
ഇഞ്ചി മലയാളിയുടെ ഭക്ഷണവിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മാത്രമല്ല, ഇന്ത്യയൊട്ടാകെ ജനപ്രിയമായ പാനീയമായി ഇഞ്ചി ചേർത്ത ചായയും ഉപയോഗിച്ചുവരുന്നു. ജോലി സമ്മർദം മൂലമുണ്ടാകുന്ന തലവേദനയും ദേഹാസ്വസ്ഥതകളും ഇഞ്ചി ചായ കുടിച്ചാൽ ശമിക്കും. കൂടാതെ, ഓക്കാനം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്.
-
മഞ്ഞൾ (Turmeric)
ചെറിയ മുറിവുകളുണ്ടായാലും പൊള്ളൽ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും തൊലികൾ വരെ മഞ്ഞൾ പുരട്ടുന്നു. മുത്തശ്ശിമാരുടെ പാചകത്തിൽ മഞ്ഞളിന്റെ പല ഗുണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് ചെറിയ മുറിവുകളുള്ളിടത്ത് മഞ്ഞൾ പേസ്റ്റ് പുരട്ടുക.
-
ജാതിക്ക (Nutmeg)
ഉറക്കപ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമാണ് ജാതിക്ക. ജാതിക്ക പൊടി ഉണ്ടാക്കി ചായയിലോ വെള്ളത്തിലോ ചേർത്ത് കുടിയ്ക്കുന്നത് ശീലിക്കുക. ഉറങ്ങുന്നതിന് മുമ്പ് ജാതിക്ക പൊടി വെള്ളത്തോടൊപ്പം ചേർത്ത് കഴിക്കുന്നത് വളരെ ഗുണകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കരിഞ്ചീരകം ഇങ്ങനെ കഴിച്ചാൽ പ്രമേഹം വരുതിയിലാക്കാം
-
ഗ്രാമ്പൂ (Clove)
നിങ്ങൾക്ക് പല്ലുവേദനയുണ്ടെങ്കിൽ, ഗ്രാമ്പൂ പല്ലിന്റെ ഇടയിലും മോണയിലും വയ്ക്കുന്നത് ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് ഗ്രാമ്പൂയിൽ യൂജെനോൾ എന്ന മൂലകം അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത അനസ്തേഷ്യയായി പ്രവർത്തിക്കുന്നു. ഇത് വേദനയുടെ ആഘാതം കുറയ്ക്കുന്നു.
-
ഉലുവ (Fenugreek)
മുടി കൊഴിച്ചിലിന് ഉലുവയുടെ പേസ്റ്റ് മുടിയിൽ പുരട്ടുന്നത് അത്യധികം ഗുണകരമാണ്. ദിവസവും ഉലുവ കഴിക്കുന്നതും ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ ഗുണം ചെയ്യും.
-
കറുവാപ്പട്ട (Cinnamon)
വായിൽ നിന്നുള്ള രൂക്ഷഗന്ധത്തിന് കറുവാപ്പട്ട വളരെ നല്ലതാണ്. ഇടയ്ക്കിടെ കറുവപ്പട്ട ചവയ്ക്കുന്നത് വായ്നാറ്റം അകറ്റുന്നു. കൂടാതെ, കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് ശാരീരിക- മാനസിക ആരോഗ്യത്തിനും ഗുണകരമാണ്.
-
ജീരകം (Cumin)
അമിതവണ്ണമുള്ളവർ എന്നും രാവിലെ എഴുന്നേറ്റ് ജീരക ചായ കുടിക്കണം. നിങ്ങൾക്ക് ചായ കുടിക്കാൻ താൽപ്പര്യമില്ലെങ്കിൽ, രാത്രിയിൽ ഒരു സ്പൂൺ ജീരകം വെള്ളത്തിൽ കുതിർക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം കുടിക്കുക. വെള്ളത്തിലെ ജീരകം കളയാതെ കുടിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കലോറി കുറയ്ക്കാൻ ഇത് സഹായകമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.