1. Farm Tips

കരുത്തോടെ വളരും ജാതി, പക്ഷേ കരുത്തുറ്റ ഇനങ്ങൾ തെരഞ്ഞെടുക്കണം

ജാതിക്ക ഒരു ആദായ വിള എന്ന രീതിയിൽ കൃഷി ഇറക്കുമ്പോൾ അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കണം

Priyanka Menon
ജാതി കൃഷി
ജാതി കൃഷി

ജാതി കൃഷി വാണിജ്യാടിസ്ഥാനത്തിൽ ബഹു വിളയായും, ഇടവിളയായും കൃഷി ചെയ്യുന്ന ധാരാളം പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ജാതിക്ക ഒരു ആദായ വിള എന്ന രീതിയിൽ കൃഷി ഇറക്കുമ്പോൾ അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കണം എന്നതാണ്. നമ്മുടെ കേരള കാർഷിക സർവ്വകലാശാല വിപണിയിലേക്ക് എത്തിച്ച നിരവധി ജാതി ഇനങ്ങൾ ധാരാളം പേർ കൃഷിയിറക്കുകയും, മികച്ച വരുമാനം നേടുകയും ചെയ്തിട്ടുണ്ട്.

ജാതി കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ?

ഒരു പരിധിവരെ വരൾച്ചയെയും, മഴയെയും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ജാതി. എന്നാൽ കഠിനമായ വരൾച്ചയും പ്രളയവും പല ജാതി കർഷകരെയും തീരാ ദുഃഖത്തിലേക്ക് തള്ളി വിട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പ്രളയ സാധ്യത പ്രദേശങ്ങളിൽ ജാതി കൃഷി പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ജാതി നട്ട് അതിൽനിന്ന് കായ്ഫലം ലഭ്യമാകാൻ അനവധി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നു.

കാത്തിരിപ്പിന്റെ അവസാനഘട്ടത്തിൽ കടന്ന് വന്നേക്കാവുന്ന പ്രകൃതിദുരന്തങ്ങൾ ജാതി തോട്ടങ്ങളെ പൂർണമായി നാശത്തിന്റെ വക്കിലേക്ക് എത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളും, കടുത്ത വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളും ജാതി കൃഷി ചെയ്യാൻ എടുക്കരുത്. പണ്ടുകാലത്ത് ജാതിക്കുരു പാകി മുളപ്പിച്ച് തൈകൾ ഉണ്ടാക്കുന്ന രീതിയാണ് കൂടുതലായും അവലംബിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ കൂടി ബഡ്ഡ് ചെയ്ത ജാതികൾക്ക് ആണ് വിപണിയിൽ ആവശ്യക്കാർ. രോഗബാധ മറ്റു വിളകളെക്കാൾ കുറവാണ് ജാതി കൃഷിക്ക്. കാര്യമായ കീടബാധ ഇല്ലാത്ത കൃഷിയാന്നെങ്കിലും കൃത്യസമയങ്ങളിൽ കീട രോഗ നിയന്ത്രണ മാർഗങ്ങൾ തോട്ടങ്ങളിൽ നടപ്പാക്കി ഇരിക്കണം. പ്രത്യേകിച്ച് ബോർഡോമിശ്രിതം കൃത്യമായ ഇടവേളകളിൽ പ്രയോഗിക്കണം. കൂടാതെ നിരവധി പേർ ഇതിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. ഇതും ജാതി കൃഷിയിൽ നിന്ന് ആദായം ഒരുക്കുവാൻ മികച്ച വഴിയാണ്. ജാതി തൊണ്ട് ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന അച്ചാർ, ജൂസ്, വൈൻ, ജാം തുടങ്ങിയവ വിപണിയിൽ എത്തിച്ചാൽ മികച്ച വരുമാനം ലഭ്യമാകും. ജാതിക്ക ഔഷധഗുണങ്ങൾ കൊണ്ട് നിറഞ്ഞതായതിനാൽ ഈ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു. ജാതി കൃഷി ആരംഭിക്കുന്നതിനു മുൻപ് നമ്മുടെ കൃഷിയിടത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുസൃതമായ ഇനങ്ങൾ തന്നെ തെരഞ്ഞെടുക്കണം. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ വിശ്വശ്രീ പോലുള്ള ഇനങ്ങൾ വിളവ് കൂട്ടാൻ മികച്ചതാണ്.

One of the basic things we need to keep in mind while cultivating nutmeg as a cash crop is to select the best varieties. Many of the caste varieties introduced to the market by our Kerala Agricultural University have been cultivated by many people and have earned good income.

മലയോരമേഖലയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ ചിലപ്പോൾ സമതല പ്രദേശങ്ങളിലേക്ക് എത്തുമ്പോൾ വിളവ് കിട്ടാത്ത അവസ്ഥയും നിലവിൽ സംജാതമാകുന്നു ഉണ്ട്. ചേർന്നിരിക്കണം. ഏറ്റവും കൂടുതൽ കേരളത്തിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ അതായത് മുണ്ടത്താനം,പൂത്തറ, കൊച്ചുകുടി, പുന്നത്താനം തുടങ്ങിയവ തെരഞ്ഞെടുക്കുക. ഇതെല്ലാം കാർഷിക സർവകലാശാല അംഗീകരിച്ച ഇനങ്ങളാണ്.

English Summary: The nutmeg grows vigorously, but strong varieties should be selected

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds