രാജ്യത്ത് വർദ്ധിച്ചുവരുന്ന ഹൃദയാഘാത കേസുകൾ കാരണം ആരോഗ്യ വിദഗ്ദ്ധർ, ജീവിതശൈലി ശീലങ്ങൾ നിരീക്ഷിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം, ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് സംഭവിക്കുന്നത്. ഹൃദയധമനികൾക്ക് ആവശ്യമായ രക്തവും ഓക്സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നൽകാൻ കഴിയാതെ വരുമ്പോളാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തിന്റെ പ്രധാന കാരണം കൊറോണറി ആർട്ടറി ഡിസീസ് (CAD) ആണ്.
ഈ ലക്ഷണങ്ങൾ വരുമ്പോൾ അതിനെ ഒരിക്കലും അവഗണിച്ചു വിടരുത്:
നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ വേദന:
ശരീരത്തിൽ താടിയെല്ലിനും പൊക്കിളിനുമിടയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്, പ്രത്യേകിച്ചും ഇത് നിങ്ങൾക്ക് മുൻപ് ഉണ്ടായിട്ടില്ലെങ്കിൽ, പ്രധാനമായും ശ്രദ്ധിക്കണം. 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വേദന കൂടുതൽ വർദ്ധിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വിയർപ്പ്, ഓക്കാനം, തലകറക്കം പോലുള്ള മറ്റേതെങ്കിലും ലക്ഷണങ്ങൾ വരുന്നുണ്ടെങ്കിൽ ഇത് ഹൃദയഘാതമായി ബന്ധപ്പെട്ടിരിക്കാം. രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യാം, ഇത് സാധാരണയായി നെഞ്ചുവേദന സമയത്ത് അനുഭവപ്പെടാറുണ്ട് എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ശ്വാസം മുട്ടൽ
നിങ്ങൾക്ക് പൊതുവെ നല്ല രീതിയിൽ ശ്വസോച്ഛ്വാസം എടുക്കാൻ കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ വല്ലാതെ ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ, അത് ഹൃദയാഘാതത്തിനുള്ള ഒരു മുന്നറിയിപ്പാണ്. ഓടുമ്പോഴോ പടികൾ കയറുകയോ ചെയ്യുമ്പോൾ, നിങ്ങൾക്ക് തലകറക്കവും ബോധക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലവർക്ക് ബോധം നഷ്ടപ്പെടുന്നു, ഇങ്ങനെ സംഭിവിക്കുന്നുണ്ടെങ്കിൽ ഈ ലക്ഷണങ്ങളെ തള്ളിക്കളയരുത്. ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ, അത് ഉടനടി സഹായം ലഭിക്കുന്നതിനുള്ള വ്യക്തമായ സൂചനയാണ്. 50 കളിലും 60 കളിലും അസ്വാസ്ഥ്യമോ, ഏതെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യമോ ഗ്യാസ്ട്രബിളോ ഉണ്ടാകാൻ സാധ്യതയില്ലാത്തവർ എന്തായാലും ഒരു ഡോക്ടറെ സമീപിച്ച് ഇസിജി (ഇലക്ട്രോകാർഡിയോഗ്രാം) സ്കാൻ ചെയ്യണമെന്ന് നിർദേശിക്കുന്നു.
ഹൃദയത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം?
ഇതിനകം ഹൃദയാഘാതം ഉണ്ടായ ഒരാൾക്ക് ദ്വിതീയ പ്രതിരോധം ആവശ്യമാണ്, അത് മരുന്ന് ഉപയോഗിച്ച് ചെയ്യാം. അല്ലാത്ത ആളുകൾക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ഘടകങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. പുകവലിയും മദ്യവും ഒഴിവാക്കേണ്ടതുണ്ട്. പൊണ്ണത്തടിയുള്ളവരാണെങ്കിൽ, ആരോഗ്യമുള്ള ഹൃദയത്തിനായി ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. പോഷകാഹാര വിദഗ്ധരുടെ നിർദേശം സ്വീകരിച്ചു ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടി വരും.
ബന്ധപ്പെട്ട വാർത്തകൾ: 40% ആളുകളും 7 മണിക്കൂറിൽ താഴെയാണ് രാത്രിയിൽ ഉറങ്ങുന്നത്, ഇത് ആരോഗ്യത്തിന് ഹാനികരം...