Updated on: 17 July, 2023 4:10 PM IST
Karkkidakam

കർക്കിടകമാസം ആരംഭിക്കുന്ന ഈ സാഹചര്യത്തിൽ  ഈ മാസത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നമുക്ക് ഗുണം ചെയ്യും.  മഴക്കാലമായതുകൊണ്ട് കർക്കിടക​മാസത്തിൽ പൊതുവെ പല അസുഖങ്ങളും എളുപ്പത്തിൽ പിടിപെടാൻ സാധ്യതയേറെയാണ്.  അതിനാൽ ഇക്കാലത്ത് കുറച്ചു ശ്രദ്ധയും പരിപാലനവുമൊക്ക നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.  ഇതിനെകുറിച്ച് കൂടുതൽ വിശദമായി അറിയാം.

- കര്‍ക്കിടക കഞ്ഞി പണ്ടുമുതലേ പേരുകേട്ടതാണ്.  ഔഷധക്കഞ്ഞി എന്നും ഇതിന് പേരുണ്ട്.  ഇതിൽ   ഉലുവാക്കഞ്ഞി, ജീരക കഞ്ഞി, നവരയരി കഞ്ഞി എന്നിവ ആരോഗ്യത്തിന് നല്ലതാണ്.

- ഇലക്കറി പൊതുവെ ആരോഗ്യം നൽകുന്നു.  കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി കഴിയ്കുന്നത് വിശേഷമാണ്. പത്ത് ഇലകൾ കൊണ്ടുണ്ടാക്കുന്ന ഈ പത്തിലക്കറിയിൽ  പയറില, മത്തനില, തഴുതാമയില, എരുമത്തൂവയില എന്നിവയെല്ലാം ഉൾകൊള്ളുന്നു.

- പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ചെറുപയര്‍ പോലുള്ളവ നല്ലതാണ്. മുതിര കര്‍ക്കിടക മാസത്തില്‍ കഴിയ്‌ക്കുന്നത് നല്ലതാണ്.

- ശരീരത്തിന് ചൂടു നല്‍കാനും രോഗങ്ങള്‍ അകറ്റാനും കര്‍ക്കിടകമാസത്തില്‍ എണ്ണതേച്ചു കുളി നല്ലതാണ്. ധന്വന്തരം, കൊട്ടന്‍ ചുക്കാദി എന്നിവ തേച്ചു കുളിയ്ക്കാന്‍ ഉത്തമമായ ആയുര്‍വേദ തൈലങ്ങളാണ്. തണുപ്പും മഴയുമാണെങ്കിലും നല്ല ചൂടുവെള്ളം ഒഴിവാക്കി ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: 'കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു'; അറിയാം ചില കർക്കിടക ചൊല്ലുകൾ

- പല ആയുര്‍വേദ ചികിത്സകളും ചെയ്യാന്‍ പറ്റിയ മാസം കൂടിയാണിത്. ഞവരക്കിഴി, ധാര, വസ്തി, കാഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, എന്നിവയെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്.

- ദഹനാരോഗ്യം കുറയുന്നതിനാല്‍ മാംസാദികള്‍ കഴിയ്ക്കാതിരിയ്ക്കുന്നത് നല്ലതാണെന്ന് പറയുമ്പോഴും ഇവയുടെ സൂപ്പുകള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

- മദ്യം പോലുള്ള ശീലങ്ങള്‍ നിര്‍ബന്ധമായും ഈ മാസത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഈ സമയത്ത് ശാരീരിക ആരോഗ്യം കൂടുതല്‍ നശിയ്ക്കാന്‍ ഇടയാക്കും.

- നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ചിട്ടയാണ് നല്ലത്. പകലുറക്കം കഴിവതും ഒഴിവാക്കുക. രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കമാകാം.

English Summary: Things you should do in the month of Karkkidakam
Published on: 17 July 2023, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now