Features

'കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു'; അറിയാം ചില കർക്കിടക ചൊല്ലുകൾ

Karkkidakam
Karkkidakam

വറുതിയുടെയും തേരാത്ത മഴയുടെയും മറ്റൊരു കർക്കിടകം കൂടി വന്നെത്തിയിരിക്കുകയാണ്. വരുന്ന വർഷത്തേക്കുള്ള ഊർജം സംഭരിക്കാനാണ് പൂർവികർ ഈ മാസത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കാൻ പൂർവികർ ഈ മാസത്തെയാണ് തെരഞ്ഞെടുത്തിരുന്നത്. പ്രഭാതത്തിലുള്ള എണ്ണതേച്ചുകുളി, ഔഷധക്കഞ്ഞി കുടിക്കൽ, പത്തിലതോരൻ തുടങ്ങിയവ ഈ മാസത്തിൽ ഒരു പതിവായിരുന്നു.

അതുപോലെ തന്നെ കർക്കിടം വറുതിയുടെയും കൂടി കാലമാണ്. പട്ടിണിയും തൊഴിലായ്മയുമൊക്കെ ഒരുക്കാലത്ത് കർക്കിടം കൂടുതൽ രൂക്ഷമാക്കിയിരുന്നു. കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു പഴഞ്ചൊല്ലുകൾ തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി പഴഞ്ചൊല്ലുകൾ നമ്മുടെ നാട്ടിലുണ്ട്. ഇവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കര്‍ക്കിടക ഞാറ്റിൽ പട്ടിണി കിടന്നത് പുത്തരി കഴിഞ്ഞാല്‍ മറക്കരുത്
പണ്ട് കർക്കിടകം പട്ടിണിയുടെയും കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്നവർക്ക് തൊഴിലില്ലാത്ത കാലമായിരുന്നു. വിശപ്പടക്കാൻ കഞ്ഞിയും ചക്കയും കഴിച്ചിരുന്ന നാളുകൾ കർക്കിടകം കഴിഞ്ഞ് വിളവെടുപ്പും പുത്തരിയുത്സവവും ആഘോഷിക്കുമ്പോൾ മറക്കരുതെന്നാണ് ഈ ചൊല്ലിന്റെ അർത്ഥം.

☛ കര്‍ക്കിടക മാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോള് പിടിക്കും
☛ കര്‍ക്കിടകത്തില്‍ കാക്ക പോലും കൂടു കൂട്ടില്ല
☛ കര്‍ക്കിടകത്തില്‍ ഇടി വെട്ടിയാല്‍ കരിങ്കല്ലിനു ദോഷം

കർക്കിടകത്തിന്റെ തീവ്രതയെ കുറിച്ചുള്ളതാണ് ഈ ചൊല്ലുകൾ. കർക്കിടകത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇടിയും മഴയുമൊക്കെയായിരുന്നു അക്കാലത്ത്.

Rain
Rain

☛ കര്‍ക്കിടകത്തില്‍ വാവ് കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്‍റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട
☛ കര്‍ക്കിടകത്തില്‍ രണ്ടോണം. ഇല്ലന്നിറയും പുത്തരിയും

കർക്കിടക മാസം എത്തുന്നതിന് മുമ്പ് പൂർവികർ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്ന ഇല്ലംനിറ. സമ്പന്ന കുടുംബങ്ങളാണ് ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ആഹാരസാധനങ്ങളുമൊക്കെ മാറ്റിവയ്ക്കുന്നതാണ് ഈ ചടങ്ങ്.
കർക്കിടകം കഴിഞ്ഞാലുള്ള മറ്റൊരു ചടങ്ങാണ് പുത്തരി ഉത്സവം. വിളവെടുപ്പ് കഴിഞ്ഞാലുള്ള ഒരു ചടങ്ങാണിത്. കർക്കിടകത്തിലെ വറുതിയിൽ നിന്ന് സമൃദ്ധിയുടെ ദിനങ്ങളുടെ തുടക്കമാണിത്.
☛ കര്‍ക്കിടകത്തില്‍ പത്തുണക്ക്
☛ കര്‍ക്കിടകത്തിലെ പത്തുവെയിലില്‍ ആനത്തോലും ഉണക്കാംകനത്ത മഴ പെയ്യുമെങ്കിലും കർക്കിടകത്തിൽ പത്ത് ദിവസം നല്ല വെയിലും കിട്ടും. ഈ വെയിലിന് കടുപ്പമേറെയാണെന്നാണ് ഈ ചൊല്ലിൽ പറയുന്നത്.

☛ കര്‍ക്കിടകത്തില്‍ കട്ട് മാന്താം
☛ കര്‍ക്കിടകത്തില്‍ കട്ടിട്ടെങ്കിലും കൂട്ടണം
☛ കര്‍ക്കിടകത്തില്‍ പത്തില കഴിക്കണം.
☛ കര്‍ക്കിടക മാസം ഒന്നാം തീയതി കുന്നിയോളം നൂറു തിന്നാല്‍ പന്നിയോളം വളരും

കർക്കിടകത്തിൽ കിഴങ്ങുവർഗങ്ങൾക്ക് നല്ല സ്വാദാണെന്നാണ് പറയുന്നത്. ഇല്ലായ്മയുടെ കാലത്ത് എന്തിനും സ്വാദ് കൂടുതലായിരിക്കും. കർക്കിടകത്തിൽ 10 തരം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഴമക്കാർ പറയുന്നത്. അക്കാലത്ത് നമ്മുടെ നാട്ടിൻപുറത്ത് കാണുന്ന മിക്ക ഭക്ഷ്യയോഗ്യമായ എല്ലാ സസ്യങ്ങളും കഴിച്ചിരുന്നു. സ്ത്രീകൾ ശംഖുപുഷ്പം മുടുയിൽ ചൂടുന്നത് പതിവായിരുന്നു. കൂടാതെ ദേഹപുഷ്ടിക്ക് കർക്കിടക കഞ്ഞി കുടിച്ചിരുന്നു.

ഇത്തരത്തിൽ നിരവധി ചൊല്ലുകൾ വാമൊഴിയായി നമ്മൾ കേട്ടിട്ടുണ്ടാകും. മിക്കതും കർക്കിടകത്തിന്റെ വറുതിയെക്കുറിച്ചുള്ളതാണ് എന്നതാണ് വസ്തുത.


English Summary: 3.Banana talk related to karkkidakam

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds