മലയാളികളുടെ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാണ് കപ്പ. പണ്ട് ഇവൻ നാടൻ ആയിരുന്നെങ്കിലും ഇപ്പോൾ കുറച്ച് സ്റ്റാർ വാല്യൂ' ഒക്കെ കപ്പയ്ക്ക് വന്നിട്ടുണ്ട്. കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കാം. എന്തായാലും നമുക്ക് കപ്പ കഴിക്കാം, ഗുണങ്ങൾ അറിഞ്ഞു തന്നെ.
കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ കപ്പ, ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്. ദഹിക്കാൻ വളരെ എളുപ്പവുമാണ്. ഒരു കപ്പ് കപ്പയിൽ 544 കാലറിയും 135 കാർബ്‌സും ഉണ്ട്. പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കൂട്ടാൻ ഇതുപകരിക്കും. അനാരോഗ്യകരമായ കൊളസ്ട്രോളോ പൂരിത കൊഴുപ്പുകളോ ഒന്നുമില്ലാതെതന്നെ ഭക്ഷണത്തിൽ കലോറികൂട്ടാൻ കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. കപ്പയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. കപ്പയിൽ ധാരാളമുള്ള അന്നജം sucrose ന്റെ രൂപത്തിലാണുള്ളത്. 100 ഗ്രാം കപ്പയിൽ 7 മുതൽ 8 ശതമാനം വരെ അന്നജം അടങ്ങിയിട്ടുണ്ട്. Sucrose ഊർജ്ജമായി മാറുന്നു. കപ്പ ഊർജ്ജദായകമാണ്. കപ്പയിലെ നാരുകൾ ഏറെ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
B Complex vitamin കളും folic acid ഉം അടങ്ങിയ കപ്പ, നവജാത ശിശുക്കളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാനുള്ള സാധ്യത തടയും. നാഡികൾക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നതിൽ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്. കപ്പയിൽ vitamin K ഉണ്ട്. ഇത് alzheimer's disease വരാനുള്ള സാധ്യത കുറയ്ക്കുന്നു.
കപ്പയിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നു. കുടലിലെ വേദന ഇല്ലാതാക്കുന്നു, colorectal cancer ൽ നിന്ന് സംരക്ഷണമേകുന്നു. മലബന്ധം അകറ്റുന്നു. കപ്പയിലെ iron, calcium, vitamin K എന്നിവ എല്ലുകൾക്ക് സംരക്ഷണം നൽകുന്നു. വിളർച്ച തടയുന്നു. കപ്പയിൽ ഇരുമ്പ് (iron)ധാരാളമുണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു.
കപ്പയിലടങ്ങിയ potassiun, രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ്. Sodium വളരെ കുറവാണ് കപ്പയിൽ.
Folate, vitamin B തുടങ്ങി മറ്റ് നിരവധി പോഷകങ്ങൾ കപ്പയിലുണ്ട്. ഗർഭസ്ഥ ശിശുവിനെ നാഡീവൈകല്യങ്ങളിൽ നിന്നു രക്ഷിക്കാൻ ഇവ സഹായിക്കും. തലച്ചോറിന്റെ വികാസത്തിനും DNA യുടെ രൂപപ്പെടലിനും ഇത് സഹായകമാണ്. ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും വിളർച്ചയിൽ നിന്നു സംരക്ഷിക്കുന്നു. വിളർച്ചയുള്ള ഗർഭിണികൾ ഗർഭകാലത്ത് കപ്പ ഉപയോഗിക്കുന്നത് നല്ലതാണ്.
കപ്പ ഗ്ലൂട്ടൻഫ്രീ (gluten free) ആണ്. ഇത് സീലിയാക് ഡിസീസ്, ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, നട്ട് അലർജി ഇവയൊന്നും വരുത്തുകയില്ല.
ശ്രദ്ധിക്കാൻ : കപ്പ കൂടുതൽ കഴിക്കാതെ ശ്രദ്ധിക്കണം. ആവശ്യമുള്ളത് മാത്രം കഴിക്കുക. കൂടുതൽ കഴിച്ചാൽ പാർശ്വഫലങ്ങളുണ്ടാകാം. കപ്പ നന്നായി കഴുകിയ ശേഷമേ വേവിക്കാവൂ. പല തവണ വെള്ളത്തിൽ കഴുകിയെടുക്കണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒഴിവാക്കുന്നതാകും നല്ലത്.