1. Vegetables

മരച്ചീനി വിവിധയിനങ്ങൾ 

മരച്ചീനി മലയാളികളുടെ പ്രിയപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ് . പല പ്രദേശങ്ങളിൽ  മരച്ചീനി. കപ്പക്കിഴങ് , പൂളക്കിഴങ്, ചീനി , കപ്പ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കപ്പ തട്ടുകടകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ താരമാണ്.

Saritha Bijoy
kappa
മരച്ചീനി മലയാളികളുടെ പ്രിയപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ് . പല പ്രദേശങ്ങളിൽ  മരച്ചീനി. കപ്പക്കിഴങ് , പൂളക്കിഴങ്, ചീനി , കപ്പ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കപ്പ തട്ടുകടകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ താരമാണ്. ഏതുകാലാവസ്ഥയെയും അതിജീവിക്കും എന്നതും എളുപ്പത്തിൽ കൃഷി ചെയ്യാം എന്നതും കപ്പയെ ജനകീയമാക്കുന്നു. നാടന്‍ പേരുകളിലറിയപ്പെട്ടിരുന്ന ധാരാളം മരച്ചീനി ഇനങ്ങള്‍ ഒരു കാലത്ത് നമ്മുടെ നാട്ടില്‍ കൃഷിചെയ്തു വന്നിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ തുടങ്ങി മൂപ്പിലും ഉയരത്തിലും നിറത്തിലും സ്വാദിലുമെല്ലാം ഇവ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഇവയില്‍ പലതും ഇന്നു കൃഷി ചെയ്യുന്നില്ല എങ്കിലും പുതിയ പലയിനം കപ്പയിനങ്ങളും കണ്ടെത്തിയിട്ടുണ്ട് ചില പുതിയ ഇനങ്ങളും അവയുടെ പ്രത്യേകതകളും എന്തെന്ന് കാണാം. 

എച്ച് 165: എട്ടുമാസത്തെ വിളദൈര്‍ഘ്യമുള്ള ഇനമാണിത് . മൊസൈക്ക് രോഗത്തെ ചെറുക്കൻ ഇതിനു കഴിവുണ്ട് 

എച്ച് 226: 10 മാസം വിളദൈര്‍ഘ്യമുള്ള ഇനമാണിത്

എം 4: നല്ല പാചകഗുണമുള്ള 10 വിളദൈര്‍ഘ്യമുള്ള ഇനമാണിത്

ശ്രീവിശാഖം: മഞ്ഞനിറത്തില്‍ കാമ്പുള്ള ഈ ഇനം  10 മാസത്തെ കാലദൈര്‍ഘ്യമുണ്ടിതിന്. മൊസേക്ക് രോഗത്തെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയുണ്ട്. 

ശ്രീസഹ്യ :10 മാസ വിളദൈര്‍ഘ്യമുള്ള ഇനമാണിത് . 30 ശതമാനം സ്റ്റാര്‍ച്ചടങ്ങിയയിനമാണ് 

ശ്രീജയ:വിളദൈര്‍ഘ്യം 6-7 മാസം 1 ഹെക്ടറിന് 26 മുതല്‍ 30 ടണ്‍വരെ വിളവ് ലഭിക്കും. നല്ല സ്വാദുള്ള ഇനമാണിത് 

ശ്രീവിജയ:ശരാശരി 25 മുതല്‍ 28 ടണ്‍വരെയാണിതിന്റെ വിളവ്. വിളദൈര്‍ഘ്യം 6-7 മാസം.നല്ല സ്വാദുള്ള ഇനമാണിത് 

കല്പക:  തെങ്ങിന്‍ തോട്ടങ്ങളില്‍ മികച്ച ഇടവിളയാക്കാവുന്ന  
 ശിഖരമില്ലാത്ത കപ്പയിനം. 6 മാസംമൂപ്പ്.

ശ്രീ ഹർഷ  നല്ല ഉണക്കക്കപ്പ ഉണ്ടാകാകൻ പറ്റിയ ഇനമാണിത് 10 മാസമാണിതിന്റെ വിളദൈര്‍ഘ്യം. 35-40 ടണ്‍ വിളവ് കിട്ടും.

നിധി: വിളദൈര്‍ഘ്യം അഞ്ചര-ആറ് മാസം. മികച്ച വിളവും നല്ല രുചിയുമുള്ള മരച്ചീനിയിനം.

വെള്ളായണി ഹ്രസ്വ: ഏറ്റവും ചുരുങ്ങിയ കാലദൈര്‍ഘ്യം. 5-6 മാസം. നല്ല പാചകഗുണമുണ്ട്. 

ശ്രീരേഖ: 10 മാസത്തെ വിളദൈര്‍ഘ്യമുള്ള ഹൈബ്രിഡ് മരച്ചീനി നല്ല രുചിയുള്ള ഇനമാണിത് 

ശ്രീപ്രഭ: 10 മാസത്തെ വിളദൈര്‍ഘ്യം. നല്ല രുചിയുള്ള ഇനമാണിത്

വിവരങ്ങൾക്ക് കടപ്പാട്  കേരള കാർഷിക സർവകലാശാല 
English Summary: Popular Tapioca varieties

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds