Updated on: 17 July, 2020 1:33 PM IST
Things you should know in this Corona Pandemic season

സ്രവകണികകൾ വഴിയുള്ള ഏത്‌ രോഗവും പ്രതിരോധിക്കാൻ mask  ഉപയോഗിക്കുന്നത് സഹായകമാകും. ഗുണനിലവാരമുള്ള മാസ്‌കുകൾമാത്രം ഉപയോഗിക്കണം. തുണി മാസ്‌കുകൾ ഉപയോഗിക്കുന്നതിലൂടെ രോഗമുള്ള ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് അണുക്കൾ പകരുന്നത് ഒരു പരിധിവരെ തടയാം.  ഉപയോഗശേഷം അണുവിമുക്തമാക്കുകയോ നിർമാർജനംചെയ്യുകയോ വേണം. ഇല്ലെങ്കിൽ മാസ്കുകൾതന്നെ രോഗാണു വാഹകരാകും. ഇതെല്ലാം കൃത്യമായി പാലിക്കുന്ന സംസ്കാരം വളർത്തിയെടുത്താൽ mask കൊണ്ട് കോവിഡിനെ മാത്രമല്ല,  പല രോഗങ്ങളെയും തടയാനാകും.

ഒരിക്കൽ കോവിഡ് ബാധിച്ചയാൾക്ക് വീണ്ടും രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടോ?

കോവിഡ്–- 19 ഒരിക്കൽ വന്നു മാറിയാൽ, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാൻ സാധ്യതയില്ല. ഇങ്ങനെ പറയാൻ കാരണങ്ങളുണ്ട്‌. ചൈന പോലെയുള്ള രാജ്യങ്ങളിൽ രോഗം തുടങ്ങി ആഴ്ചകൾക്കുള്ളിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും മൂർധന്യാവസ്ഥയിൽ എത്തിയശേഷം വീണ്ടും താഴേക്ക് വരികയും ചെയ്തു. നല്ലൊരു ശതമാനം ജനതയിലും രോഗം വന്ന് മാറിയശേഷം കൂട്ടായ പ്രതിരോധം  മെച്ചപ്പെടുമ്പോഴാണ് പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നത്. കോവിഡിന്റെ കാര്യത്തിലും ഇതുവരെ ഈ മാതൃകതന്നെയാണ് കാണുന്നത്.

ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. എന്താണ് ഇത് സൂചിപ്പിക്കുന്നത്?

ഡയമണ്ട് പ്രിൻസസ്‌  എന്ന കപ്പലിൽ രോഗം ബാധിച്ച 70 ശതമാനത്തിന്‌ മുകളിൽ ആൾക്കാർക്കും ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. മറ്റൊരു പഠനത്തിൽ 50 ശതമാനത്തിന്‌ മുകളിൽ ആൾക്കാരിൽ ലക്ഷണങ്ങൾ ഒന്നുമില്ലാതെ ടെസ്റ്റ് പോസിറ്റീവായി വന്നിട്ടുണ്ട്. ഈ വൈറസ് വളരെ വേഗം ആൾക്കാരിലേക്ക് പകരുന്ന ഒന്നാണെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ 14 ദിവസം ആയാലേ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകൂ.

Things you should know in this Corona Pandemic season .

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർക്കിടകത്തിൽ ആരോഗ്യത്തിനായി പത്തില കഴിക്കാം

English Summary: Things you should know in this Corona Pandemic season
Published on: 17 July 2020, 01:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now