1. News

CDC പുതിയ ലിസ്റ്റ് - ആരൊക്കൊയാണ് കോവിഡ് 19 കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളവർ?

Centers for Disease Control and Prevention (CDC), കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ list പുതുക്കി. Sickle cell രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് new list ൽ പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു. അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമുള്ളവർ എന്നതിന് പകരം പ്രായം കൂടുതോറും രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നു എന്നാക്കി.

Meera Sandeep
Covid-19

Centers for Disease Control and Prevention (CDC),  കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ list പുതുക്കി. Sickle cell രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് new list ൽ പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു. അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമുള്ളവർ എന്നതിന് പകരം പ്രായം കൂടുതോറും  രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നു എന്നാക്കി.  കോവിഡ് 19 ഏതു സമയത്തും വരാം. എന്നാൽ പ്രത്യേക രോഗാവസ്ഥകളുണ്ടെങ്കിൽ സാധാരണയിലും കൂടുതൽ ആയിരിക്കും രോഗ സാധ്യത.

കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നു CDC കണക്കാക്കുന്ന രോഗാവസ്‌ഥകൾ ഇവയാണ് :

* ഗുരുതരമായ വൃക്ക രോഗം (chronic kidney diseases)

* COPD (Chronic Obstructive Pulmonary Disease)

* പൊണ്ണത്തടി ( ബി എം ഐ മുപ്പതോ അതിനു മുകളിലോ )

* ഗുരുതരമായ ഹൃദ്രോഗം (Coronary artery disease, cardiomyopathy)

* Sickle cell disease

* Diabetes Type 2

* അവയവം മാറ്റി (organ transpant) വച്ചതിലൂടെ പ്രതിരോധ ശക്തി കുറഞ്ഞവർ

Covid test
Covid test

താഴെപ്പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും കോവിഡ് 19 ഗുരുതരമായി ബാധിക്കാം എന്ന് CDC  പറയുന്നു :

* ആസ്മ (സാധാരണ മുതൽ ഗുരുതരമായതുവരെ )

* Cerebrovascular disease

* Cystic fibrosis

* ഉയർന്ന രക്തസമ്മർദം (High blood pressure)

* Dementia ഉൾപ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ

* കരൾ രോഗം (Liver disease)

* ഗർഭാവസ്ഥ (Pregnancy)

* ശ്വാസകോശ രോഗം (Pulmonary fibrosis)

* പുകവലി

* തലാസീമിയ (Thalassemia)

* ടൈപ് 1 പ്രമേഹം (Type 1 Diabetes)

* ബ്ലഡ്‌ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് (blood bone marrow transplant), പ്രതിരോധ ശക്തിക്കുറവ്,  HIV,

കോർട്ടിക്കോ സ്റ്റിറോറോയ്ഡ്കളുടെ ഉപയോഗം

പ്രായം കൂടുംതോറും രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ആദ്യം 65 വയസ്സിൽ കൂടുതലുള്ളവർക്ക് കോവിഡ് രോഗത്തിന് കൂടുതൽ സാധ്യതയെന്ന് പറഞ്ഞിരുന്നു. ഗർഭിണികളിൽ കോവിഡ് 19 വരാനുള്ള സാധ്യത 50% കൂടുതലാണെന്നു കണ്ടെത്തി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പുറം വേദന, മുട്ട് വേദന ഇവയുണ്ടോ? സുഖദ ഓർഗാനിക് ഓയിലുകൾ പുരട്ടിയാൽ ഉടനടി സുഖപ്പെടും

English Summary: CDC New List - People Who Are at Increased Risk for Covid 19

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds