Updated on: 4 June, 2023 4:30 PM IST
This healthy juice can be used to lower blood pressure

പൊണ്ണത്തടി, തൈറോയ്ഡ്, സന്ധിവാതം, രക്തസമ്മർദ്ദം, എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ സെലറി ജ്യൂസ് നല്ലതാണെന്ന് പറയപ്പെടുന്നു. ഏതൊരു പ്രകൃതിദത്ത ഘടകത്തേയും പോലെ, ഇത് ഒരു പ്രതിവിധി അല്ല എന്നിരുന്നാലും ഇതിന് ചില ആരോഗ്യ ഗുണങ്ങളും ഇതിന് ഉണ്ട്.

എന്താണ് സെലറി ജ്യൂസ്?

Apium graveolens എന്ന സസ്യശാസ്ത്രനാമമുള്ള സെലറി ഇലകൾ തണ്ടും വെള്ളവും ചേർത്ത് അരച്ചാണ് സെലറി ജ്യൂസ് ഉണ്ടാക്കുന്നത്. ഇതിൻ്റെ രുചിയിൽ മാറ്റം വരുത്തുന്നതിന് ആപ്പിൾ പോലെയുള്ള പഴങ്ങൾ ചേർക്കുന്നതാണ് എപ്പോഴും നല്ലത്.

സെലറി ജ്യൂസ് പോഷകാഹാരം

അര കപ്പ് സെലറി ജ്യൂസിൽ ഏകദേശം 21 കലോറി, 1 ഗ്രാം പ്രോട്ടീൻ, 4.3 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.5 ഗ്രാം പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയിൽ സമ്പന്നമാണ്.

സെലറി ജ്യൂസ് ആരോഗ്യ ഗുണങ്ങൾ

1. പ്രമേഹത്തിനുള്ള സെലറി ജ്യൂസ്:

സെലറി ജ്യൂസ് പ്രമേഹരോഗികൾക്ക് നല്ലൊരു ഓപ്ഷനാണ്. ഒരു പഠനത്തിൽ, പ്രീ-പ്രാൻഡിയൽ പ്ലാസ്മ ഗ്ലൂക്കോസിന്റെ അളവിലും ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവിലും ഗണ്യമായ കുറവുണ്ടായെങ്കിലും പ്ലാസ്മ ഇൻസുലിൻ അളവിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല എന്ന് കണ്ടെത്തി.

2. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്

ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള കഫീക് ആസിഡ്, പി-കൗമാരിക് ആസിഡ്, ഫെറുലിക് ആസിഡ്, എപിജെനിൻ, ല്യൂട്ടോലിൻ തുടങ്ങിയ നിരവധി സംയുക്തങ്ങൾ സെലറിയിൽ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമാണ്. ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ആന്റിഓക്‌സിഡന്റുകൾ പ്രധാനമാണ്.

3. ജലാംശം അടങ്ങിയിരിക്കുന്നു

സെലറി ജ്യൂസിൽ പ്രധാനമായും വെള്ളം അടങ്ങിയിരിക്കുന്നു, ഇത് ജലാംശം നിലനിർത്താൻ ഞങ്ങളെ സഹായിക്കുന്നു, ഇത് ഇന്ത്യ പോലുള്ള വളരെ ചൂടുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് വളരെ പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്, ചിലവർക്ക് വെള്ളം കുടിക്കുന്നത് ഇഷ്ടമല്ല എന്നാൽ അത്തരത്തിലുള്ളവർക്ക്, വെറും വെള്ളം കുടിക്കുന്നതിനുള്ള നല്ലൊരു ബദലാണ് സെലറി ജ്യൂസ്.

4. ചർമ്മ സംരക്ഷണത്തിന്

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതുമായ ഏതൊരു ഘടകവും ചർമ്മസംരക്ഷണത്തിന് നല്ലതാണ്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ ഇത് നമ്മുടെ ചർമ്മത്തിന്റെയും മുടിയുടെയും അകാല വാർദ്ധക്യത്തിന് പ്രധാന കാരണമായ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

5. ശരീരഭാരം കുറയ്ക്കാൻ സെലറി ജ്യൂസ്

സെലറിയിൽ കലോറി വളരെ കുറവാണ്, പക്ഷേ പോഷകങ്ങളും നാരുകളും കൂടുതലാണ്, അത്കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്, പോഷണം പോലുമില്ലാത്ത, കൊഴുപ്പ് കുറഞ്ഞ പാക്കേജുചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം, സെലറി ഇലകളും തണ്ടുകളും പോലുള്ള പോഷകങ്ങൾ കൂടുതലുള്ള യഥാർത്ഥ കൊഴുപ്പ് കുറഞ്ഞ പച്ചിലകൾ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

6. ഉയർന്ന കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനും 

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സെലറി ഇലയുടെ സത്ത് ക്ലിനിക്കൽ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമോ കൊളസ്ട്രോളിന്റെ അളവോ ഉണ്ടെങ്കിൽ, സെലറി ജ്യൂസ് പോലുള്ള ആരോഗ്യകരമായ ബദലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഉറുമ്പുകളെ ഇല്ലാതാക്കുന്നതിന് ചില പ്രകൃതിദത്ത മാർഗങ്ങൾ!

English Summary: This healthy juice can be used to lower blood pressure
Published on: 04 June 2023, 04:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now