Updated on: 26 April, 2022 3:02 PM IST
ഈ പ്രത്യേക വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ ബെസ്റ്റാണ്…

കൊളസ്ട്രോൾ (Cholesterol) നിയന്ത്രിക്കുന്നതിന് വെളുത്തുള്ളി (Garlic) വളരെ ഗുണപ്രദമാണ്. കറികൾക്ക് രുചിയും മണവും മാത്രമല്ല, ആരോഗ്യത്തിന് പല തരത്തിൽ പ്രയോജനകരവുമാണ് ഇത്. ജീവിതശൈലിയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോലും ഒരു ഔഷധമായി പ്രവർത്തിക്കാൻ വെളുത്തുള്ളിയിലെ പോഷകഘടകങ്ങൾ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളിയും കൃഷി ചെയ്യാം

ഇതിൽ എടുത്തുപറയേണ്ടതാണ് വെളുത്തുള്ളി കഴിച്ച് കൊളസ്ട്രോളിനെ നിയന്ത്രണവിധേയമാക്കാം എന്നത്. അതായത്, വെളുത്തുള്ളി ഉപയോഗിച്ച് കൊളസ്‌ട്രോളിന്റെ അളവ് കുറക്കാനാകും. ഇതിലെ അല്ലിസിൻ, മഗ്നോളിയ തുടങ്ങിയ ഗുണങ്ങളാണ് കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കുന്നത്.

വെളുത്തുള്ളിയിലെ ആൻറി വൈറൽ, ആൻറി ഫംഗൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങളും കൊളസ്ട്രോളിനെ വരുതിയിലാക്കാൻ സഹായിക്കും. കൊളസ്ട്രോളിനെതിരെ വെളുത്തുള്ളി എങ്ങനെ ആയുർവേദ പ്രതിവിധിയായി ഉപയോഗിക്കാമെന്ന് നോക്കാം.

ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ കൊളസ്ട്രോൾ സ്വാഭാവികമായും നിയന്ത്രിക്കാം. ഇതുകൂടാതെ വെളുത്തുള്ളി തേനിൽ കലർത്തിയും കഴിക്കാവുന്നതാണ്. ഇത് രക്തചംക്രമണം മികച്ചതാക്കുന്നു. കൂടാതെ, ഹൃദയധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി സഹായകരമാണ്. ഇങ്ങനെ കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കാം.

കൊളസ്ട്രോളിന് ബെസ്റ്റാണ് ഹിമാലയൻ വെളുത്തുള്ളി

വെളുത്തുള്ളിയിൽ തന്നെ ഹിമാലയൻ ഗാർലിക് (Himalayan garlic) കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു. കാശ്മീരി വെളുത്തുള്ളി അല്ലെങ്കിൽ ജമ്മു വെളുത്തുള്ളി എന്ന പേരിലും ഇത് അറിയപ്പെടുന്നു. അധികം കേട്ടിട്ടില്ലാത്തതാണെങ്കിലും ഹിമാലയൻ വെളുത്തുള്ളി, വൈറൽ അണുബാധകളെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഹിമാലയത്തിലെ ഉയർന്ന പർവ്വതങ്ങളിൽ വർഷത്തിൽ ഒരിക്കൽ മാത്രം വിളവെടുക്കുന്ന സുഗന്ധവ്യജ്ഞനമാണിത്.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ ഹിമാലയൻ വെളുത്തുള്ളി സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് 20 mg/dl കുറയ്ക്കാനും ഇത് അത്യുത്തമമാണ്.
ഇതിന് പുറമെ, പ്രമേഹരോഗികൾ ഹിമാലയൻ വെളുത്തുള്ളി സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രോഗശമനം ഉണ്ടാകും. ഹൃദയാരോഗ്യത്തിനും
കാൻസറിനെ പ്രതിരോധിക്കാനും ഈ പ്രത്യേക ഇനം വെളുത്തുള്ളി ഉപയോഗിക്കാം. പനി, ചുമ പോലുള്ള അസുഖങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിച്ച് നിർത്താനുള്ള കഴിവും ഹിമാലയൻ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. ഇതിലെ അലിസിൻ എന്ന സംയുക്തമാണ് അണുബാധകളിൽ നിന്ന് ശരീരത്തിന് പ്രതിരോധം തീർക്കുന്നത്.

സാധാരണ വെളുത്തുള്ളിയും കൊളസ്ട്രോളിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നതിനാൽ ഭക്ഷണശൈലിയിൽ ഇത് ഉൾപ്പെടുത്തിയാൽ ഗുണകരമാണ്. അതായത്, ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനൊപ്പം ഉദരസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാനും മികച്ചതാണ് വെളുത്തുള്ളി.
ഇതിന് പുറമെ മുളപ്പിച്ച വെളുത്തുള്ളിയും അത്യധികം ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് മുളപ്പിച്ച വെളുത്തുള്ളി. ഇത് ദിവസവും കഴിച്ചാല്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് മുക്തി നേടാം.

English Summary: This Special Garlic Is Best Remedy For Controlling Cholesterol
Published on: 26 April 2022, 02:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now