ചോക്ലേറ്റ്സ്, കേക്ക്, ബേക്കറി സാധനങ്ങൾ തുടങ്ങി മധുര പദാർത്ഥങ്ങൾ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. മധുരം അമിതമായി കഴിച്ചാൽ പ്രമേഹം, അമിതവണ്ണം എന്നിവയ്ക്ക് വഴിയൊരുക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാല്‍ ഇവയ്ക്ക് പുറമെയും ചില പ്രശ്‌നങ്ങള്‍ മധുര പലഹാരങ്ങള്‍ നമ്മളിലുണ്ടാക്കുന്നുണ്ട്. അത്തരമൊരു വിവരം പങ്കുവയ്ക്കുകയാണ് 'എവല്യൂഷന്‍ ആന്റ് ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട്.
ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ
എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിന്‍ഡ്രോം), 'ബൈപോളാര്‍' രോഗം എന്നിവയുള്ളവര്‍ മധുരം അധികം കഴിക്കരുതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. എഡിഎച്ച്ഡി ഉള്ളവരില്‍ പ്രധാനമായും സ്വഭാവ വൈകല്യങ്ങളാണ് കണ്ടുവരുന്നത്. കൊളറാഡോയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
ബന്ധപ്പെട്ട വാർത്തകൾ: നിത്യേനയുള്ള ഭക്ഷണത്തിൽ നിന്ന് മൂന്നാഴ്ച മധുരം ഒഴിവാക്കി നോക്കൂ, ഈ മാറ്റം വീക്ഷിക്കാം
വിഷാദം, അസ്വസ്ഥത, എളുപ്പത്തില്‍ മാനസികാവസ്ഥകള്‍ മാറിമറിയുന്ന സാഹചര്യം എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം വര്‍ദ്ധിപ്പിക്കാന്‍ മധുരം ഇടയാക്കുമെന്നാണ് പഠനം പറയുന്നത്. എഡിഎച്ച്ഡി ഉള്ളവര്‍ അധികം മധുരം കഴിക്കുമ്പോള്‍ അവരില്‍ എളുപ്പം ദേഷ്യം പിടിക്കാനും, ശക്തമായ നിരാശയില്‍ ആഴ്ന്നുപോകാനുമെല്ലാം സാധ്യതള്‍ ഏറുമത്രേ.
ബന്ധപ്പെട്ട വാർത്തകൾ: ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഉപയോഗിക്കാം ഈ ഔഷധങ്ങൾ
മുമ്പേയുള്ള സ്വഭാവ വൈകല്യങ്ങളെ ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന അവസ്ഥയുമുണ്ടാക്കുന്നു. അതിനാല്‍ തന്നെ വിഷാദവും 'ബൈപോളാര്‍' രോഗവും എഡിഎച്ച്ഡിയുമെല്ലാം ഉള്ളവര്‍ മധുരത്തില്‍ നിന്ന് അകലം പാലിക്കേണ്ടതുണ്ടെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.