1. Health & Herbs

മക്കോട്ടദേവ പഴം: പ്രമേഹം, കാന്‍സര്‍ തുടങ്ങി പല രോഗങ്ങൾക്കും ഉത്തമപരിഹാരം

മക്കോട്ടദേവ (Mahkota Dewa or God's crown) പഴങ്ങൾ ചെറുതും ഇടത്തരത്തിലുള്ള വലുപ്പത്തിലുമുണ്ട്.  അർദ്ധ-മിനുസമാർന്ന പുറംതൊലിക്ക് മുകളിൽ നീളത്തിൽ ചെറിയ തോടുകൾ ഉണ്ട്, പഴുക്കാത്തപ്പോൾ പച്ച നിറവും മൂക്കുമ്പോൾ തിളക്കമുള്ള ചുവന്ന നിറമായിരിക്കും. അകം മാംസളമാണ്‌.  അതിൽ ഒന്ന് മുതൽ രണ്ട് വരെ തവിട്ട് നിറമുള്ള വിത്തുകൾ അടങ്ങിയിരിക്കുന്നു.  ദൈവത്തിന്റെ കിരീടം, ദേവലോകത്തെ പഴമെന്നെല്ലാം ഈ പഴം അറിയപ്പെടുന്നുണ്ട്.

Meera Sandeep
Mahkota Dewa or God's crown
Mahkota Dewa or God's crown

മക്കോട്ടദേവ (Mahkota Dewa or God's crown) പഴങ്ങൾ ചെറുതും ഇടത്തരത്തിലുള്ള വലുപ്പത്തിലുമുണ്ട്.  അർദ്ധ-മിനുസമാർന്ന പുറംതൊലിക്ക് മുകളിൽ നീളത്തിൽ ചെറിയ തോടുകൾ ഉണ്ട്, പഴുക്കാത്തപ്പോൾ പച്ച നിറവും മൂക്കുമ്പോൾ തിളക്കമുള്ള ചുവന്ന നിറമായിരിക്കും. അകം മാംസളമാണ്‌.  അതിൽ ഒന്ന് മുതൽ രണ്ട് വരെ തവിട്ട് നിറമുള്ള വിത്തുകൾ അടങ്ങിയിരിക്കുന്നു.  ദൈവത്തിന്റെ കിരീടം, ദേവലോകത്തെ പഴമെന്നെല്ലാം ഈ പഴം അറിയപ്പെടുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ള ഈ പഴം വീട്ടിലുണ്ടെങ്കിൽ ആരോഗ്യം സുരക്ഷിതമാണെന്ന് പറയപ്പെടുന്നു.  ഇന്തോനേഷ്യയില്‍ അതി സുലഭമായി കാണപ്പെടുന്ന ഈ മരം ഇന്ന് കേരളത്തിലും വളരുന്നുണ്ട്.   

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിന് പെർഫ്യൂമിൻറെ ഗന്ധം തരും വിദേശ പഴ ചെടികൾ വളർത്തി കിരൺ

ഏല്ലാ കാലാവസ്ഥയിലും വിളയുന്ന ഈ പഴം, പച്ചയ്ക്ക് ഉപയോഗിച്ചാല്‍ വിഷവും എന്നാല്‍ ഉണക്കി ഉപയോഗിച്ചാല്‍ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരവുമാണ്.  ഇതിന്റെ പഴം മുതല്‍ ഇല വരെ മെഡിസിനായി ലോകത്തിന്റെ പലഭാഗത്തും ഉപയോഗിച്ച് വരുന്നുണ്ട്.

ഈ പഴത്തിൻറെ അത്ഭുതഗുണങ്ങൾ

- പ്രമേഹത്തിന്: രക്തത്തിലെ ഷുഗര്‍ ലെവല്‍ വേഗത്തില്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന പഴമാണ് മക്കോട്ട ദേവ. ഇതിന്റെ കുരു കളഞ്ഞ് പുറംതൊലി എടുത്ത് ഉണക്കി കുപ്പിയിലാക്കി വയ്ക്കുക. ഇതിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ ഈ മരം നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

- ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നു: ഇതില്‍ ശരീരത്തിന് ആവശ്യമായിട്ടുള്ള ആല്‍ക്കലോയ്ഡ്, പോളിഫെനോല്‍സ്, ഫ്‌ലവനോയ്ഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതിനാല്‍  ശരീരത്തിലെ വിഷമയമെല്ലാം നീക്കം ചെയ്യുന്നതിനും ആരോഗ്യം നല്ലതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിനായി ഇതിന്റെ ഇലയിട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് ശരീരം വൃത്തിയാക്കുവാന്‍ നല്ലതാണ്.

- ആന്റി ബാക്ടീരിയല്‍- ഫംഗല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ലൊരു ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിച്ചാല്‍ നമ്മള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാതെ സംരക്ഷിക്കുവാനും നമ്മളുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും ഇത് സഹായിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍ മാത്രമല്ല, ആന്റി വൈറസ് പ്രോപര്‍ട്ടിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആല്‍ക്കലോയ്ഡ് നമ്മളുടെ ശരീരത്തിലേയ്ക്ക് വൈറസ് ബാധ ഉണ്ടാകാതെ സംരക്ഷിക്കുവാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇതിന് ഇന്ന് ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്.

- രോഗപ്രതിരോധശേഷിയ്ക്ക്: ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി പാനീയങ്ങളും മറ്റും കുടിക്കുന്നുണ്ട്. എന്നാല്‍, ഈ പഴം നന്നായി ഉണക്കി കുരുകളഞ്ഞ് തിളപ്പിച്ച് കുടിച്ചാല്‍ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നു.  ഇതില്‍ ധാരാളം സപോനിന്‍ ഘടങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മളുടെ ആരോഗ്യം നല്ലരീതിയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടി അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

-  മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നു: ഇതില്‍ ധാരാളം ഫ്‌ലനോനോയ്ഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കുന്നതാണ്. മാത്രവുമല്ല, ബ്ലഡ് സര്‍ക്കുലേഷന്‍ നല്ലരീതിയില്‍ നടക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ നമ്മളുടെ ആന്തരികാവയവങ്ങളില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കുവാന്‍ ഈ പഴം ഉണക്കി തിളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

-  അലര്‍ജിയ്ക്ക്: പലതരത്തിലുള്ള അലര്‍ജിയുണ്ട്. ചിലര്‍ക്ക്, പൊടി അലര്‍ജിയായിരിക്കും. ചിലര്‍ക്ക് പുളി, എരിവ് എന്നിവ അലര്‍ജി ഉള്ളവരും ഉണ്ട്. ഇത്തരം അലര്‍ജികള്‍ കുറയ്ക്കുവാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഈ പഴം. കാരണം, ഇതില്‍ പോളിഫെനോല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍  ഇതിന് അലര്‍ജി കുറയ്ക്കുവാന്‍ കഴിവുണ്ട്.

- കാന്‍സറിനെതിരെയും ഹൃദ്രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കുന്നു: ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അതുപോലെതന്നെ, കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിനും കാന്‍സര്‍ വരാതെ തടയുന്നതിനും ശരീരത്തിലെ യൂറിക് ആസിഡിന്റെ ലെവല്‍ നിയന്ത്രിക്കുന്നതിനെല്ലാം തന്നെ മക്കോട്ട ദേവ ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Mahkota Dewa Fruit: An excellent remedy for many diseases like diabetes and cancer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds