സൊയാ ഓയിൽ, സൊയാബീൻ, നിലക്കടല, മത്തി, അയല, ബീഫ്, മൃഗങ്ങളുടെ തലച്ചോറ്, നീർമരുതിൻ തോൽ എന്നിവകളിൽ ഹോമോസിസ്റ്റീനെ കുറക്കുവാൻ സഹായിക്കുന്ന CoQ10 അടങ്ങിയിട്ടുള്ളതിനാൽ ആഹാരത്തിൽ യുക്തിപോലെ ഇവയൊക്കെ മാറി മാറി ഉൾപ്പെടുത്തുക.
ആയുർവ്വേദ ഔഷധമായ പാർത്ഥാരിഷ്‌ടത്തിൽ CoQ10 അടങ്ങിയിട്ടുണ്ട്. പാർത്ഥാരിഷ്‌ട യോഗത്തിൽ നീർമരുതിൻ തോൽ നന്നായി അടങ്ങിയിട്ടുണ്ട്. പാർത്ഥൻ അർജുനനാണ്. നീർമരുതിൻ്റെ പര്യായമാണ് അർജുന എന്നത്. യുദ്ധത്തിൽ ശത്രുക്കളെ ഇല്ലാതാക്കി ജീവൻ സംരക്ഷിക്കുക എന്നത് അർജുനന്റെ കടമയാണ്. ഹൃദയത്തെ ബാധിക്കുന്ന ശത്രുക്കളായ രോഗങ്ങളെ ഇല്ലാതാക്കുന്ന ജോലിയാണ് 'അർജുന' അരിഷ്ടം (പാർത്ഥാ രിഷ്ടം ) ചെയ്യുന്നതു കൊണ്ടാണ് പാർത്ഥാരിഷ്ടം എന്ന പേരു നൽകിയതും.
CoQ10 എങ്ങനെ പ്രവർത്തിക്കുന്നു ഹൃദയ മാംസപേശികൾ ദുർബലമാകുമ്പോൾ പേശീകോശങ്ങളിൽ നടക്കുന്ന ഊർജ്ജ ഉല്‌പാദനം കുറയുന്നു. ആവശ്യമായ കൂടുതൽ പോഷകാംശങ്ങൾ, വൈറ്റമിനും ധാതുക്കളും പ്രോട്ടീനും അപൂരിത കൊഴുപ്പുകളുമൊക്കെ ലഭിച്ചില്ലെങ്കിൽ കോശങ്ങൾക്ക് അവയുടെ ധർമ്മമായ ഊർജ്ജ ഉല്പാദനം കുറയ്ക്കേണ്ടി വരുന്നു. ശരിയായ ഊർജ്ജ ഉല്‌പാദനം നടത്താൻ കഴിയില്ല. ശരിയായ ഊർജ്ജ ഉല്പാദനം നടന്നെങ്കിൽ മാത്രമാണ് ഹൃദയത്തിന് ശരീരം മുഴുവൻ രക്തം പമ്പു ചെയ്യുന്നതിനുള്ള ത്രാണി ലഭിക്കുകയുള്ളൂ.
ഇതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് CoQ10 ആണ്. സപ്ളിമെൻ്റായി നിർണ്ണായക സന്ദർഭങ്ങളിൽ കഴിച്ചു തുടങ്ങിയ CoQ10 തുടരെ കഴിക്കേണ്ടതായി വരും. ഇത് നിർത്തണമെന്നുണ്ടങ്കിൽ CoQ10 ലഭിക്കുന്ന ആഹാരപദാർത്ഥങ്ങൾ നിത്യവും ഉൾപ്പെടുത്തുകതന്നെ വേണം. പ്രത്യേകിച്ച് ഹൃദയം മാറ്റി വയ്ക്കലും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടവരും കാർഡിയോമയോപ്പതി, കൻജസ്റ്റീവ് ഹെർട്ട് ഫെയിലൂർ (CHF) എന്നീ പ്രശ്‌നങ്ങളുള്ളവർ ഹൃദയാരോഗ്യത്തിന് 300 മുതൽ 500 മില്ലിഗ്രാം വരെ CoQ10 നിത്യവും സപ്ളിമെന്റ്റായി കഴിച്ചു തുടങ്ങിയാൽ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നീങ്ങാതെ സുരക്ഷിതരായിരിക്കാൻ സഹായിക്കും. അതോടൊപ്പം മറ്റു ആൻ്റി ഓക്സിഡന്റുകളും ആവശ്യമായ ധാതുക്കളും കഴിക്കുകയാണെങ്കിൽ ഹൃദയം മാറ്റിവയ്ക്കലുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ ഒഴിവാക്കാൻ കഴിയും; മരുന്നുകൾ വേണ്ടാതെ ആരോഗ്യകരമായ ജീവിതം