തൊട്ടാലുടൻ ലജ്ജിച്ചു കൂമ്പുകയും അടുത്ത നിമിഷത്തിൽ തന്നെ ഉണരുകയും ചെയ്യുന്ന തൊട്ടാവാടി അതിശയകരമായ പ്രവർത്തനം പോലെ തന്നെ ഇത് ശരീരത്തിലെ ഞരമ്പുകളിലും പ്രവർത്തിക്കുന്നു.
ഇത് ആയുർവേദത്തിൽ ലജ്ജാലു എന്ന പേരിലറിയപ്പെടുന്നു. തൊട്ടാവാടി രസത്തിൽ കയ്പ്പും ചവർപ്പും ഗുണത്തിൽ ലഘുവും രൂക്ഷവും വീര്യത്തിൽ ശീതവുമാകുന്നു.
തൊട്ടാവാടി സമൂലം വെള്ളം തളിച്ചിടിച്ചു പിഴിഞ്ഞ നീരിൽ നാലിലൊരു ഭാഗം വെളിച്ചെണ്ണ കാച്ചി പുരട്ടുന്നത്. കുഷ്ഠത്തടിപ്പിനും ചൊറിച്ചിലിനും സാധാരണ ഉണ്ടാകുന്ന ചൊറിക്കും തേമൽക്കരപ്പനും ഒന്നാണ്. തൊട്ടാവാടിയില അരച്ച് ചെറിയ നെല്ലിക്കാപ്രമാണം കരിക്കിൻ വെള്ളത്തിൽ മൂന്നു ദിവസം കാലത്തും വൈകിട്ടും കഴിക്കുന്നത് ആസ്ത്മയ്ക്കു നന്ന്. വിശേഷിച്ചു കുട്ടികൾക്കുണ്ടാവുന്ന ആസ്ത്മാ വളരെ ഫലപ്രദമാണ്.
വാവിനുണ്ടാകുന്ന ആസ്തമയ്ക്കു പതിനഞ്ചു ദിവസത്തിനുള്ളിൽ മൂന്നു ദിവസം ഇടവിട്ടു കഴിക്കുന്നത് ഫലപ്രദമാണ്.
പ്രായമായവർക്കു കാലിലും മുഖത്തും നീരുമാറാതെ നിൽക്കുന്ന അവസ്ഥയിൽ തൊട്ടാവാടിയിലയും ജീരകവും അരച്ചു കഞ്ഞി വെച്ചു കഴിക്കുന്നത് ഏറ്റവും ഗുണകരമാണ്. തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ് 10 മില്ലി വീതം കഴിക്കുന്നത് നീരിനുള്ള ഔഷധമാണ്. വിശേഷിച്ചു പ്രമേഹത്തിന് അതിവിശേഷമാണ്.
തൊട്ടാവാടിയില അരച്ച് വ്രണങ്ങളിൽ വെച്ചു കെട്ടിയാൽ അതിവേഗം പഴുപ്പു വാർന്നുപോകുകയും വ്രണം കരിയുകയും ചെയ്യും. ചൊറി, വിചർച്ചിക, ഭദ്ര, ചൊറിച്ചിൽ എന്നീ രോഗങ്ങൾക്ക് തൊട്ടാവാടി വെള്ളം തളിച്ചിടിച്ചു പിഴിഞ്ഞ നീരിൽ തൊട്ടാവാടിയുടെ വേരുതന്നെ കലമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ പുരട്ടുന്നത് ഏറ്റവും വിശേഷമാണ്.
ഔഷധഗുണത്തിൽ ശോഫം, ദാഹം, ശ്വാസവിമ്മിട്ടം, വണം ഇവ ശമിപ്പിക്കും. കഫം ഇല്ലാതാക്കും. രക്തശുദ്ധി ഉണ്ടാക്കും.