Updated on: 28 May, 2023 6:20 PM IST
Herbs that boost thyroid health

തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തെ നിയന്ത്രിക്കുന്ന ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് പ്രശ്നങ്ങൾ ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ചില പ്രകൃതിദത്ത മരുന്നുകൾ തൈറോയിഡിന്റെ ആരോഗ്യത്തെയും പ്രവർത്തനത്തെയും മെച്ചപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ ചില ഔഷധങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തൈറോയഡിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഔഷധസസ്യങ്ങൾ:

1. അശ്വഗന്ധ:

അശ്വഗന്ധയിൽ ശരീരത്തിന് അത്യന്താപേക്ഷിതമായ ആൽക്കലോയിഡുകൾ, സ്റ്റിറോയിഡൽ, സപ്പോണിൻ എന്നീ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ രാസഘടകങ്ങൾ T4-നെ T3 ആക്കി മാറ്റുന്നതിന്റെ സഹായത്തോടെ T4 ഹോർമോണിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുന്നു.

2. ഇഞ്ചി:

സ്ഥിരമായുള്ള ഹൈപ്പോതൈറോയിഡ് ലക്ഷണങ്ങൾ ഒഴിവാക്കാൻ ഇഞ്ചി സഹായിക്കും. കൂടാതെ, ഹൈപ്പോതൈറോയിഡ് രോഗികളിൽ എഫ്ബിഎസ്, ലിപിഡ് എന്നിവയുടെ ഭാരം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.

3. മുരിങ്ങ

മുരിങ്ങയിലടങ്ങിയ മോറിംഗ ഒലീഫെറ തയോസയനേറ്റിന് പുറമേ പോളിഫെനോളുകളുടെ സാന്നിധ്യം മൂലം തൈറോക്സിൻ, ട്രയോഡോതൈറോണിൻ എന്നിവയുടെ ഉത്പാദനം നിയന്ത്രിക്കുകയും, ശരീരത്തിൽ നല്ല മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

4. കറുത്ത ജീരകം:

കറുത്ത ജീരകം കഴിക്കുന്നത്, വീക്കം കുറയ്ക്കുന്നു, TSH, TPO തുടങ്ങിയ വിരുദ്ധ ആന്റിബോഡികൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു, അതോടൊപ്പം T3 യുടെ അളവ് ഉയർത്തുന്നു.

5. സെയ്ജ് (Sage):

ഇതിൽ ഉയർന്ന അളവിൽ റോസ്മാരിനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ (TSH) റിസപ്റ്ററിൽ ഇമ്യൂണോഗ്ലോബുലിൻ ഇഫക്റ്റുകൾ തടയുന്നു, കൂടാതെ ഇത് T 3 ഹോർമോണിന്റെ പെരിഫറൽ പരിവർത്തനം കുറയ്ക്കുകയും ചെയ്യുന്നു.

6. ഇരട്ടിമധുരം: 

തൈറോയ്ഡ് ഗ്രന്ഥിയെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു, പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നുള്ള തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോണായ TSH സ്രവിക്കുന്നതിനെ കോർട്ടിസോളിന് തടയാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി പതിവായി കഴിക്കാം, ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നു

English Summary: Thyroid health, lets see the natural remedies
Published on: 28 May 2023, 05:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now