1. Livestock & Aqua

കുളത്തിലെ മത്സ്യങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ശതാവരി

പ്രകൃതിക്ക് ദോഷകരമല്ലാത്ത വൈദ്യ സമ്പ്രദായത്തെ (Alternative Medicinal Treatment Strategies) അടിസ്ഥാനമാക്കി പ്രകൃതിദത്തമായ (Ecofriendly chemicals and drugs) മരുന്നുകളുടെ ഉപയോഗത്തിലൂടെ സുസ്ഥിരമായ മത്സ്യക്കൃഷി ഉറപ്പു വരുത്തുവാനുള്ള ഒരു ശാശ്വത പരിഹാരമായി WHO, WOAH, FAO തുടങ്ങിയ അന്തർദേശിയ സംഘടനകൾ നിർദ്ദേശിക്കുന്നു.

Arun T
ശതാവരി
ശതാവരി

പ്രകൃതിക്ക് ദോഷകരമല്ലാത്ത വൈദ്യ സമ്പ്രദായത്തെ (Alternative Medicinal Treatment Strategies) അടിസ്ഥാനമാക്കി പ്രകൃതിദത്തമായ (Ecofriendly chemicals and drugs) മരുന്നുകളുടെ ഉപയോഗത്തിലൂടെ സുസ്ഥിരമായ മത്സ്യക്കൃഷി ഉറപ്പു വരുത്തുവാനുള്ള ഒരു ശാശ്വത പരിഹാരമായി WHO, WOAH, FAO തുടങ്ങിയ അന്തർദേശിയ സംഘടനകൾ നിർദ്ദേശിക്കുന്നു.

ശതാവരിച്ചെടി

ശതാവരി എന്നാൽ നൂറ വേരുള്ള ചെടിയെന്നാണ് അർത്ഥം. ആയിരം മടങ്ങ് ഔഷധഗുണം ഉള്ളവ എന്ന അർത്ഥത്തിൽ ഇതിനെ സംസ്കൃതഭാഷയിൽ സഹസ്രമൂലി എന്നും അറിയപ്പെടുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായകരമായ ശതാവരിൻ (Shatavarin) എന്ന പദാർത്ഥം (സംയുക്തഘടകം) ഉയർന്ന അളവിൽ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നതിനാൽ, ജീവികളിൽ സഹജമായി കാണുന്ന രോഗപ്രതിരോധ സംവിധാനത്തെ (Immunity) സജീവമാക്കാനും ജീവികളിൽ സമ്മർദ്ദം (Stress) കുറയ്ക്കുവാനും ശതാവരിച്ചെടിയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.

വളർത്തു മത്സ്യങ്ങളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ ശതാവരി കിഴങ്ങിന്റെ നീര് ഉപയോഗിച്ച് വളരെ ഫലപ്രധമായി നിയന്ത്രിക്കാവുന്നതാണ്. ഇതിനായി, പച്ച ശതാവരി കിഴങ്ങിന്റെ നീര് കുളത്തിലെ ജലത്തിലേക്ക് നേരിട്ടോ തീറ്റയിലോ ചേർത്ത് കൊടുക്കാവുന്നതാണ്.

അശ്വഗന്ധ

ഒരു മീറ്റർ വരെ ഉയരം വയ്ക്കുന്ന പച്ചകലർന്ന മഞ്ഞപ്പൂക്കളോടുകൂടിയ ഈ സസ്യം അശ്വഗന്ധം എന്ന പേരിലും അറിയപ്പെടുന്നു. സമ്മർദ്ദം കുറച്ച് ശരീരത്തിന് ഊർജ്ജം പകരുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, വൈറസ് രോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാനും അശ്വഗന്ധയുടെ ഉപയോഗം കൊണ്ട് സാധ്യമാകും എന്ന് വിവിധ പഠനഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അമുക്കുരത്തിന്റെ വേര് വെള്ളം ചേർത്ത് തിളപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന കഷായം കുളത്തിലെ ജലത്തിലേക്ക് നേരിട്ടോ തീറ്റയിലോ ചേർത്ത് കൊടുക്കാവുന്നതാണ്.

മഞ്ഞൾ

ഇന്ത്യയുടെ സുവർണ്ണ സുഗന്ധ വ്യജ്ഞനം എന്ന് അറിയപ്പെടുന്ന മഞ്ഞൾ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന ഔഷധസസ്യമാണ്. കുർക്കുമിൻ (Curcumin) എന്ന സംയുക്തമാണ് മഞ്ഞളിന്റെ ആകർഷണമായ നിറത്തിനും ആരോഗ്യപരമായ ഗുണങ്ങൾക്കും കാരണമാകുന്ന പ്രധാന ഘടകം.

മത്സ്യങ്ങളിൽ സർവ്വ സാധാരണമായി കാണപ്പെടുന്ന ഇ.യു.എസ്, അഥവാ എപ്പിസൂട്ടിക് അൾസറേറ്റീവ് സിൻഡ്രോം (Epizootic Ulcerative Syndrone) എന്ന ഫംഗൽ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ മഞ്ഞളും കുമ്മായവും ചേർത്തുള്ള ഉപയോഗം കേരളത്തിന് പുറമേ ആസാം, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കാലാകാലങ്ങളായി പ്രചാരത്തിലുള്ള ഒരു ചികിത്സാരീതിയാണ്.

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ വരാൽ, കരിമീൻ പോലെയുള്ള മത്സ്യങ്ങളിൽ വ്രണങ്ങൾ സൃഷ്ടിക്കുന്ന ഇ.യു.എസ്. രോഗനിയന്ത്രണത്തിന്, ഒരേക്കറിലേക്ക് 10 കിലോഗ്രാം കുമ്മായത്തിന് ഒരു കിലോഗ്രാം മഞ്ഞൾപ്പൊടി എന്ന അനുപാതത്തിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ചിറ്റമൃത്

ആയുർവേദത്തിൽ സർവ്വസാധാരണമായി ഉപ യോഗത്തിലുള്ള ഔഷധ സസ്യമാണ് ഗുളുച്ചി എന്ന സംസ്കൃത നാമത്തിൽ അറിയപ്പെടുന്ന ചിറ്റമൃത്. ചിറ്റമൃതിന്റെ ഉണങ്ങിയ തണ്ട് പൊടിച്ച് ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം, മത്സ്യങ്ങളിലെ ബാക്ടിരീയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങളെ നിയന്ത്രിക്കുവാനും രോഗപ്രതിരോധശേഷി കൂട്ടുവാനും ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ ചിറ്റമൃത് തണ്ട് ചതച്ച് വെള്ളം ചേർത്ത് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ച് കിട്ടുന്ന കഷായം, തീറ്റയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ഇവ കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായ വേപ്പില, കറിവേപ്പില, മുരിങ്ങ എന്നിങ്ങനെയുള്ള സസ്യങ്ങൾ ഔഷധമൂല്യമുള്ള വിവിധയിനം ഫൈറ്റോക്കെമിക്കൽസുകളാൽ സമ്പുഷ്ടമാണ്. ഇവയെ മത്സ്യങ്ങളുടെ രോഗനിവാരണത്തിനായി വളരെ ഫലപ്രദമായി വരും ഭാവിയിൽ ഉപയോഗിക്കാൻ ആകുമെന്ന് പല പ്രാഥമിക ഗവേഷണ ഫലങ്ങളും ശരിവയ്ക്കുന്നു.

English Summary: satavari to increase immunity of fish

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds