പ്രായഭേദമില്ലാതെ എല്ലാവർക്കും കണ്ടുവരുന്ന ഒരു അവസ്ഥയായിരിക്കുന്നു ഇപ്പോൾ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അവഗണിച്ചാൽ വളരെ അപകടങ്ങൾ ചെയ്യുന്ന അവസ്ഥയാണിത്. തുടക്കത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. ബിപിയുടെ നോര്‍മല്‍ റേഞ്ച് എന്നത് 120 /80 എന്നതാണ്. 120 എന്നത് ഡയസ്‌റ്റോളിക് പ്രഷറും 80 സിസ്റ്റോളിക് പ്രഷറുമാണ്. 120 /80 എന്ന് പറയുമെങ്കിലും പ്രായം ഉയരുന്നതിന് അനുസരിച്ച് ഇതിന്റെ കണക്കിലും അല്‍പം വ്യത്യാസമുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം
ബിപി 140 /90 യ്ക്ക് മുകളില്‍ പോയാൽ അപകടമാണ്. സ്റ്റേജ് ലെവല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നാണ് ഇത് പറയുന്നത്. 180 /120 വരുന്ന കണ്ടീഷനില്‍ അപ്പോള്‍ തന്നെ മരുന്നു കഴിക്കണം. അല്ലെങ്കില്‍ സ്‌ട്രോക്ക്, അറ്റാക്ക് പ്രശ്‌നങ്ങളുണ്ടാകാം. പെട്ടെന്ന് ഒരു ദിവസം മാത്രം ബിപി കൂടിയെങ്കില്‍ ഉടന്‍ മരുന്ന് വേണ്ട ആവശ്യമില്ല. ഇത് രണ്ടാഴ്ച ഇടവേളയില്‍ നോക്കിയിട്ടും കൂടി നില്‍ക്കുകയാണെങ്കിലാണ് മരുന്നു വേണ്ടി വരിക. ഉയർന്ന സമ്മർദ്ദം ഉടനെ കുറയ്ക്കാനുള്ള ചില ടിപ്പുകളെ കുറിച്ചാണ് ഇവിടെ വിവിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രോക്ക് വരുന്നത് എങ്ങനെ നിയന്ത്രിക്കാം?
ശ്വാസോച്ഛാസം
ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക, അല്‍പനേരത്തെ ഏതെങ്കിലും വ്യായാമം, 20-30 പുഷ് അപ് എടുക്കുക, എന്നിവയെല്ലാം പെട്ടെന്ന് തന്നെ ബിപി കുറയ്ക്കും. ചെറിയ രീതിയിലുള്ള വ്യായാമം ചെയ്താല്‍ തന്നെ ബിപി 10 പോയന്റ് കുറയ്ക്കാനാകും. വ്യായാമം രക്തക്കുഴലുകളിലെ ബ്ലോക്ക് മാറ്റി രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തുന്നതിന് സഹായിക്കുന്നതിനാൽ ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടി വരുന്നില്ല. ഇതിനാല്‍ തന്നെ ബിപി കുറയുന്നു.
ഉപ്പ്
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും കണ്ണിൻറെ കാഴ്ച കളയാനുമെല്ലാം കൂടിയ ബിപിക്ക് കഴിയും. ഇതിന് സഹായിക്കുന്ന ഒന്നാണ് ഡാഷ് ഡയറ്റ് (DASH - Dietary approaches to stop hypertension). അതിനാൽ കഴിവതും ഉപ്പ് കുറയ്ക്കുക. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക. ശരീരഭാരം കുറയ്ക്കുന്നതു വഴിയും ബിപി കുറയ്ക്കാം. പഴം കഴിയ്ക്കുന്നത് നല്ലതാണ്.
വ്യായാമം
ഇതുപോലെ വ്യായാമം ഏറെ ഗുണകരമാണ്. ബിപി കൂടുതലായിരുന്നാല്‍ അപ്പോള്‍ തന്നെ വ്യായാമം ചെയ്യുന്നത് ഗുണകരമാണ്. അതല്ലാതെ ബിപി കൂടിയാല്‍ പിന്നെ വിശ്രമം എന്നതല്ല പരിഹാരം. വ്യായാമം ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ സഹായിച്ച് ബിപി നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന ഓട്ടോമാറ്റിക് ബിപി മെഷീനുകള്‍ ഏകദേശം ശരിയായ കണക്ക് തന്നെയാണ് കാണിയ്ക്കുന്നത്. കുറച്ച് ദിവസങ്ങള്‍ ബിപി നോക്കി നമുക്ക് കൂടിയ ബിപിയുണ്ടോയെന്ന് കണ്ടെത്താം.
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നല്ല ഉറക്കം പ്രധാനമാണ്. കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക, സ്‌ട്രെസ് കുറയ്ക്കുക ഇവയെല്ലാം തന്നെ ബിപി കുറയ്ക്കാന്‍ സഹായിക്കും.