Updated on: 10 June, 2021 7:52 PM IST
Tulsi

പണ്ടൊക്കെ മഴക്കാലം എല്ലാവരും ഇഷ്ടപെട്ട കാലമാണ്. പക്ഷെ, ഇന്ന്  നമ്മളൊക്കെ പേടിയോടെയാണ് മഴക്കാലത്തെ കാത്തിരിക്കുന്നത്. കാരണം കനത്ത മഴയും നാശനഷ്ടവുമാണ് 2-3 കൊല്ലമായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ഡെങ്കിപ്പനി, വൈറൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്ന് തുടങ്ങി മഴക്കാലത്ത് വ്യാപിക്കുന്ന പല രോഗങ്ങളുമുണ്ട്.  

കൂടാതെ കനത്ത മഴയോടൊപ്പം ജല മലിനീകരണത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നു, അതുപോലെ തന്നെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് ഇ, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ബാക്ടീരിയ, വൈറൽ അണുബാധകളാണ് ഇവയ്ക്ക് കാരണമാകുന്നത്. ഈ അവസ്ഥകൾക്കെല്ലാം മരുന്നുകളും ചികിത്സകളും ആവശ്യമാണെങ്കിലും, നിങ്ങളുടെ മരുന്നിനൊപ്പം ചില ലളിതമായ വീട്ടുവൈദ്യങ്ങൾ രോഗശാന്തി പ്രക്രിയയെ വേഗത്തിലും സുഗമവുമാക്കുന്നു. അവയിൽ ചിലത് പരിചയപ്പെടാം.

തുളസി

വീക്കം, സന്ധി വേദന എന്നിവ ടൈഫോയിഡുമായി ബന്ധപ്പെട്ട സങ്കീർണതകളാണ്, ഇത് സാൽമൊണെല്ല ടൈഫി (എസ്. സ്റ്റൈഫി) മൂലമാണ് ഉണ്ടാകുന്നത്. ഉയർന്ന ചൂടുള്ള പനി, വയറിളക്കം, ഛർദ്ദി എന്നിവയാൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. പരമ്പരാഗത ഇന്ത്യൻ സസ്യമായ തുളസിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ടൈഫോയ്ഡ് ഉൾപ്പെടെയുള്ള ഏത് ബാക്ടീരിയ അണുബാധയ്ക്കും ഇത് ഫലപ്രദമായ ഒറ്റമൂലിയാണ്. സന്ധിവേദനകളും വീക്കവും ലഘൂകരിക്കാനും ഇത് ഗുണകരമാണെന്ന് അറിയപ്പെടുന്നു. നിങ്ങളുടെ ചായയിൽ ചേർത്തോ തേനിൽ ചേർത്തോ തുളസി കഴിക്കാം. അല്ലെങ്കിൽ, ഇഞ്ചി നീരിൽ തുളസി കലർത്തുന്നതും നല്ലതാണ്.

വെളുത്തുള്ളി

മിക്ക ഇന്ത്യൻ വീടുകളിലെയും അടുക്കളകളിൽ സുലഭമായി കാണപ്പെടുന്ന ചേരുവയാണ് ഇത്. ഇതിന്റെ ആന്റി ഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും വെളുത്തുള്ളിയെ ടൈഫോയിഡിനുള്ള മികച്ച വീട്ടുവൈദ്യമാക്കി മാറ്റുന്നു. മാത്രമല്ല, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിങ്ങളുടെ വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ദിവസവും രണ്ടുതവണ ചെറുചൂടുള്ള വെള്ളത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കാം. വെളുത്തുള്ളി ഒരു അല്ലി ചതച്ച ശേഷം ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് വയ്ക്കുക. അരിച്ചെടുത്ത ശേഷം കുടിക്കുക.

ആപ്പിൾ

വേവിക്കുമ്പോൾ, ആപ്പിളിൽ അടങ്ങിയിരിക്കുന്ന സെല്ലുലോസ് മൃദുവാകുകയും വയറ്റിൽ ദഹിക്കാൻ എളുപ്പമാവുകയും ചെയ്യും. ഇത് വയറിളക്കത്തിന് അനുയോജ്യമായ ഒരു വീട്ടുവൈദ്യമായി മാറുന്നു. വയറിളക്കം ബാക്ടീരിയകളും വൈറസുകളും മൂലം ഉണ്ടാവുകയും അയഞ്ഞ മലം, ഇടയ്ക്കിടെ ഉള്ള മലവിസർജ്ജനം, നിർജ്ജലീകരണം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ആപ്പിൾ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നു.

Mint Juice

പുതിന ജ്യൂസ്

പുതിന നിങ്ങളുടെ വയറ്റിൽ ഒരു ശാന്തമായ സ്വാധീനം ചെലുത്തുന്നു. വയറിളക്കത്തെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കും. ഒരു ടീസ്പൂൺ പുതിന സത്ത്, അതേ അളവിൽ നാരങ്ങ നീര് എന്നിവ തേനിൽ ചേർത്ത മിശ്രിതം എല്ലാ ദിവസവും ഒരു ദിവസം മൂന്നു പ്രാവശ്യം കഴിക്കുക.

മോര്

വയറിളക്കത്തിന്റെ സമയത്ത്, നിങ്ങളുടെ വയറിന്റെ ആന്തരിക പാളിയിൽ വീക്കം സംഭവിക്കുന്നു. വീക്കം തടയുന്ന ഗുണങ്ങൾ മോരിൽ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ രണ്ടുതവണ ഈ പാനീയം കുടിക്കുന്നത് വയറിളക്കത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

ചുരയ്‌ക്ക ജ്യൂസ്

ഈ പച്ചക്കറി വീക്കം കൈകാര്യം ചെയ്യാൻ നല്ലതാണ്. മാത്രമല്ല, വയറിളക്കത്തോടൊപ്പമുള്ള നിർജ്ജലീകരണം നേരിടാൻ സഹായിക്കുന്ന വളരെ ഉയർന്ന അളവിലുള്ള ജലാംശം ഇതിലുണ്ട്. ഒരു ഗ്ലാസ് ചുരയ്‌ക്ക ജ്യൂസ് ഒരു നുള്ള് ഉപ്പ് ചേർത്ത് കുടിക്കുക.

റാഡിഷ് ഇലയുടെ ജ്യൂസ്

രക്തത്തിലെ മഞ്ഞകലർന്ന പിഗ്മെന്റായ ബൈലിന്റെ അമിത ഉൽപാദനത്തിന്റെ ഫലമായി ഉണ്ടാകുന്ന കരൾ രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് ഇ. റാഡിഷ് അഥവാ മൂലി കരളിന്റെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും പിത്തരസം ഒഴിവാക്കാൻ സഹായിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. റാഡിഷ് ഇലകൾ ഒരു ജ്യൂസറിൽ അടിച്ച്, എല്ലാ ദിവസവും ഒരു ഗ്ലാസ് റാഡിഷ് ജ്യൂസ് തയ്യാറാക്കി കുടിക്കുക. നിങ്ങളുടെ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 10 ദിവസത്തേക്ക് ഇത് ചെയ്യുക.

തക്കാളി

കരൾ ടിഷ്യു തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന പദാർത്ഥമാണ് ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ, എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബാധിച്ച ആളുകൾക്ക് നല്ലതാണ്.

English Summary: Tips to prevent monsoon diseases
Published on: 10 June 2021, 07:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now