1. Health & Herbs

തുളസി കൃഷിയിലെ സാധ്യതകൾ

ലക്ഷങ്ങൾ അന്യസംസ്ഥാനത്തേക്കൊഴുകുന്ന തുളസി കൃഷി സാധ്യത നമ്മളിനിയും തിരിച്ചറിഞ്ഞിട്ടില്ല മിക്കവാറും വീടുകളില്, വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങള്ക്കു മാത്രമല്ല, പല രോഗങ്ങള്ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില് വളരാത്തതായിരിക്കും പലരുടേയും പ്രശ്നം. തുളസിച്ചെടി വളര്ത്തുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Arun T

ലക്ഷങ്ങൾ അന്യസംസ്ഥാനത്തേക്കൊഴുകുന്ന തുളസി കൃഷി സാധ്യത നമ്മളിനിയും തിരിച്ചറിഞ്ഞിട്ടില്ല

മിക്കവാറും വീടുകളില്‍, വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്‌നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും. ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും. ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.

തുളസിയുടെ വിളവെടുപ്പ്

തുളസി നട്ടാൽ മുപ്പതാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. തുടർന്നുള്ള വിളവെടുപ്പ് 25 ദിവസം ഇടവിട്ട് ചെയ്യാം.

ആദ്യ വിളവെടുപ്പ് തന്നെ ഒരു ഏക്കറിന് ഒന്നര ടൺ വിളവ് ലഭിക്കുന്നു.പിന്നീടുള്ള വിളവെടുപ്പിൽ ശരാശരി രണ്ട് ടൺ ലഭിക്കുകയും ചെയ്യും.

തുളസി വിത്തുകൾ കിലോക്ക് 1000 രൂപയ്‌കും ഉണങ്ങിയ തുളസി ചെടികൾ കിലോയ്ക്ക് 70 രൂപയാണ് വിൽക്കപ്പെടുന്നത്.

പത്തു തരം തുളസിയാണുളളത്-

കരിയൻ,കരൂൺ(Black),ശിവ,ശിരൂ(small) ,പെരുന്ന(big),നായ്(dog)നില(ground).ഇവയെല്ലം തമിഴ് നാമങ്ങളാണ്.സൂര്യനു കീഴെയുളള ഏതു രോഗത്തിനും തുളസി ഔഷധമണെന്നറിയുമ്പോൾ അതിന്റെ അത്ഭുത ശക്തി വെളിവാകുന്നു.

പരിശുദ്ധ തുളസി (Occimum Sanctum) ,കാട്ടുതുളസി (Occimum basliaeum) എന്നിങ്ങനെ അറിയപ്പെടുന്ന തുളസി ഇന്ത്യയിലും പാകിസ്ഥാനിലും പുഷ്ടിയായി വളരുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Mr. Jeyakumar, Tamil Nadu Council for Enterprise Development, Saratha Complex, Simmakkal, Madurai 625001. e-mail:taced1992@gmail.com. Phone: 0452 2627989, 94875 59345, 78109 35552.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മധുരത്തിന് പകരമായ മധുര തുളസി

English Summary: Tulasi farming a better income earning source

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds