ഈ വേനൽ മഴയോടു കൂടിയിട്ട് നമ്മുടെ നാട്ടിൽ കൊതുകുശല്യം പെരുകാൻ തുടങ്ങിയിട്ടുണ്ട്. ഈ ഇടവപ്പാതി തുടങ്ങുന്നതോടെ കൂടി വീണ്ടും കൂടാൻ സാധ്യതയുണ്ട്. ഈ കൊറോണ പടരുന്ന സാഹചര്യത്തിൽ കൊതുകുശല്യം കൂടി രൂക്ഷമായാൽ അത് ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി പോലുള്ള അസുഖങ്ങൾ പടരാൻ സാധ്യതയുണ്ട്. ഇതിന് നമുക്ക് ഗൃഹവൈദ്യ രീതിയിലുള്ള ഒരു ഉപായം ഉണ്ട്.
ഇത് വളരെയധികം ഫലം കണ്ടിട്ടുള്ള ഒരു ഉപായമാണ്. നമ്മുടെ വീടിന്റെ പരിസര പ്രദേശങ്ങളിൽ ധാരാളം വളരുന്ന ഒരു സസ്യമാണ് പെരിങ്ങലം അഥവാ ഒറ്റവേരൻ, ഈ ഒറ്റവേരൻ അഥവാ പെരിങ്ങലത്തിന്റെ അതിന്റെ ഇല കുറച്ച് ശേഖരിച്ച് അത് ഉണക്കി പൊടിക്കുക.
അതിനു ശേഷം അത് ചികരിയുടെ കൂടെ ഇട്ട് സന്ധ്യാസമയം അല്പം പുകക്കുക. തേങ്ങാ ചകിരിയുടെ കൂടെ ഇട്ട് ഈ പൊടി അല്പം പുകക്കുക. ഈ പുക വീടിന്റെ ആ കത്ത് എല്ലാ സ്ഥലത്ത് ഏൽപ്പിക്കുക. അപ്പോൾ കൊതുകുകൾ ഒക്കെ ഓടി ഒളിക്കുന്നത് ആയിരിക്കും. ഒരു ചെറിയ മൺചട്ടിയിൽ ഇട്ടിട്ട് പുകച്ചാൽ മതി. ഇത് നല്ല ഒരു പ്രയോഗമാണ് എല്ലാവരും പരീക്ഷിച്ചുനോക്കുക.