Updated on: 15 July, 2021 11:13 PM IST
തേങ്ങാ വെള്ളം.

ആരോഗ്യ ഗുണത്തിന്‍റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും. അമൃതിനേക്കാള്‍ ഗുണം നല്‍കുന്നതാണ് തേങ്ങാ വെള്ളം (coconut water).

വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളം (Tender coconut water in empty stomach)

ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിയ്ക്കും. കരിക്കിൻവെള്ളത്തിലുള്ള ഇലക്ട്രോളൈറ്റുകളാണ് ഇതിനു കാരണം. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും.

ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് (For kidney problems)

തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.
ഗർഭകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് മോണിങ് സിക്ക്നെസ് അകറ്റാൻ ഏറെ നല്ലതാണ്.

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം ബെസ്റ്റാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ ഘടകങ്ങള്‍ തന്നെയാണ് കിഡ്നി പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതും.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച്‌ മൂത്രസംബന്ധമായുണ്ടാകുന്ന അണുബാധ പരിഹരിയ്ക്കാനും മോണരോഗങ്ങളെ തടയാനും തേങ്ങാ വെള്ളത്തിന് കഴിയുന്നു.

ദഹന പ്രക്രിയ മികച്ചതാക്കുന്നു (Digestion smoothness)

പൂർണ്ണമായും പ്രകൃതിദത്തമായ ഡൈയൂററ്റിക് അഥവാ മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്ന ഔഷധം ആണ് തേങ്ങാവെള്ളം. ഒരു ഡൈയൂററ്റിക് എന്നത് നിങ്ങളെ മൂത്രമൊഴിക്കുവാൻ തോന്നിപ്പിക്കുന്ന ഒരു പദാർത്ഥമാണ്! അതിനാൽ എല്ലാ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് വെള്ളം ശരീരത്തിൽ നിലനിർത്തുന്നത് കുറയ്ക്കാൻ സഹായിക്കും. വയറു വീർക്കുന്നത് തടയുവാനുള്ള ഏറ്റവും നല്ല പരിഹാരമാണിത്.

ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാ വെള്ളത്തില്‍ ഉണ്ട്. തേങ്ങാ വെള്ളം ദിവസവും കഴിയ്ക്കുമ്പോള്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിന്‍റെ ആകൃതി നിലനിര്‍ത്താനും തേങ്ങാ വെള്ളം സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ തേങ്ങാ വെള്ളം ബെസ്റ്റാണ്.
തേങ്ങാവെള്ളത്തിൽ കാറ്റലേസ്, ഫോസ്ഫോട്ടേസ് തുടങ്ങി ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ദഹന പ്രക്രിയ മികച്ചതാക്കുകയും ചെയ്യുന്നു.

സൗന്ദര്യസംരക്ഷണത്തിനും തേങ്ങാ വെള്ളം മുന്നില്‍ തന്നെയാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടുന്നു.
വയറ്റിലുണ്ടാകുന്ന ആരോഗ്യത്തിന് ഹാനീകരമായ കീടങ്ങളെ നശിപ്പിക്കാന്‍ തേങ്ങാ വെള്ളം തന്നെയാണ് നല്ലത്.

മഗ്നീഷ്യം മൈഗ്രേനുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. മൈഗ്രേൻ ഉണ്ടാകുന്ന മിക്ക കേസുകളിലും മഗ്നീഷ്യം കുറവായതാണ് കാരണമെന്ന് അഭിപ്രായമുണ്ട്. മഗ്നീഷ്യം കൂടുതൽ അളവിൽ നിറഞ്ഞ തേങ്ങാവെള്ളം കുടിക്കുന്നത് ഈ അവസ്ഥയെ നേരിടാൻ സഹായിക്കും.

തേങ്ങാവെള്ളം - വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളപ്പോൾ തന്നെ - പഞ്ചസാരയും കൊഴുപ്പും കൂടുതലായി അടങ്ങിയിട്ടുള്ള പാനീയമാണ്. ഒരു കപ്പ് തേങ്ങാവെള്ളത്തിൽ 6.3 ഗ്രാം പഞ്ചസാരയും നിങ്ങളുടെ ദൈനംദിന ആർ‌ഡി‌എയുടെ 3-4% പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഈ രണ്ട് പോഷകങ്ങളും ആവശ്യമാണെങ്കിലും, ഇത് ആവശ്യത്തിൽ അധികം ആയാൽ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ നേർ വിപരീത ഫലമായിരിക്കും ഉണ്ടാകുക!

ഒരു ദിവസം ഒരു ഗ്ലാസ്സ് മാത്രം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം
തേങ്ങയിൽ നിന്ന് എടുത്ത് കഴിഞ്ഞാൽ തേങ്ങാവെള്ളം സംഭരിക്കരുത്, കൈയ്യോടെ തന്നെ കുടിക്കണം. ഇത് ശീതീകരിക്കുന്നത് ഒഴിവാക്കുക. പാനീയത്തിൽ പഞ്ചസാരയോ ഏതെങ്കിലും തരത്തിലുള്ള കൃത്രിമ മധുര പദാർത്ഥങ്ങളോ ചേർക്കാതിരിക്കുന്നതും നല്ലതാണ്. അതിന്റെ സ്വാഭാവിക രുചി തന്നെ ആസ്വദിക്കുക.

English Summary: To improve beauty use coconut water as a medium
Published on: 15 July 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now