മലയാളിയുടെ പുഷ്പസങ്കൽപത്തിന് പൂർണത സമ്മാനിച്ച ഒരു നാടൻ പൂവാണ് ചെമ്പരത്തി. അതിരുകളുടെ കാവൽക്കാരിയെന്ന വണ്ണം നിത്യവും വിരിഞ്ഞ് പച്ചയും ചുവപ്പും ചേരുമ്പോഴുള്ള അവർണനീയമായ നിറക്കാഴ്ച്ച സമ്മാനിച്ച ഒന്ന്.
സൗന്ദര്യസംരക്ഷണത്തിന് ചില ചെമ്പരത്തി കുട്ടുകൾ
1. ചെമ്പരത്തി ഹെയർ ഓയിൽ
ഒരു കപ്പ് വെളിച്ചെണ്ണയിൽ 8 ചെമ്പരത്തി പൂക്കളും 8 ചെമ്പരത്തി ഇലകളും രണ്ട് മിനിറ്റ് ചൂടാക്കി തണുപ്പിച്ച് ഉപയോഗിക്കാം.
2. ശക്തിയുള്ള മുടിക്ക് ചെമ്പരത്തിയും തൈരും
ഒരു ചെമ്പരത്തിപ്പൂവ് മൂന്ന് നാല് ഇലകൾ ചേർത്ത് നന്നായി തിള പ്പിക്കുക. അതിനുശേഷം തൈരുമായി മിനുസമാർന്ന സ്ഥിരത ലഭിക്കുന്നതുവരെ യോജിപ്പിക്കുക. ഇത് ഒരു മണിക്കൂറോളം തലയോട്ടിയിൽ പുരട്ടിയതിനുശേഷം കഴുകിക്കളയാം.
3 ചെമ്പരത്തി ഉലുവ ഹെയർ പായ്ക്ക്
ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ മുക്കിവയ്ക്കുക. കുറച്ച് ചെമ്പരത്തിയില, ഉലുവ എന്നിവ കുതിർത്തി അരച്ച് കുഴമ്പാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറോളം വച്ചതിനുശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് താരന് പരിഹാരമാണ്.
4. ചെമ്പരത്തി, മൈലാഞ്ചി ഹെയർ പായ്ക്ക്
ഒരു പിടി മൈലാഞ്ചി ഇലകൾ, ചെമ്പരത്തി പൂക്കൾ, ഇല എന്നിവ അരച്ച് പകുതി ചെറുനാരങ്ങാനീരും ചേർത്ത് തലയോട്ടിയിൽ ഒരു മണിക്കൂറോളം പുരട്ടിയതിനുശേഷം കഴുകിക്കളയാം. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ തലയോട്ടിയിലെ പി.എച്ച് സംതുലനം സാധ്യമാക്കുന്നത് കൂടാതെ താരൻ പൂർണമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
5. ചെമ്പരത്തി നെല്ലിക്ക് ഹെയർ പാക്ക്
ചെമ്പരത്തി പൂക്കളും ഇലകളും അരച്ച് 3 ടീസ്പൂൺ നെല്ലിക്കാ ടിയും ചേർത്ത് നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടി പ്പിക്കാം. 40 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ തലയിൽ പ്രയോഗിക്കുന്നത് മുടിയിഴകൾ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയിലെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.