പൈനാപ്പിൾ-: അറിവുകൾ തെറ്റ് ധാരണകൾ
പൈനാപ്പിൾ ഒരു കഷണം വായിൽ എവിടെയെങ്കിലും വച്ചാൽ അത് നിങ്ങളെ ഭക്ഷിക്കാൻ തുടങ്ങും
മാംസത്തെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ അതിലുണ്ട്.
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്ലാന്റ് പ്രോട്ടീസ് എൻസൈം അടങ്ങിയിരിക്കുന്നു.
ഇത് പ്രോട്ടീനെ പെട്ടെന്ന് തകർക്കും. അതിനാൽ ബ്രോമെലൈൻ ഒരു ഇറച്ചി ടെൻഡറൈസറായി പലരും ഉപയോഗിക്കുന്നു. എന്നുവച്ചാൽ. ആഹാരം പാചകം ചെയ്യുന്നതിന് മുന്നേ ഇറച്ചി സോഫ്റ്റ് ആക്കാൻ അതുമായി കൂട്ടിക്കുഴച്ചു മയപ്പെടുത്തുന്നു എന്ന്.
ഇങ്ങനെ ഉള്ള ബ്രോമെലൈൻ പൈനാപ്പിളിൽ ഉള്ളത്‌കൊണ്ടാണ് അത് കഴിക്കുമ്പോൾ വായിൽ ഒരു തരിതരിപ്പ് അനുഭവം ഉണ്ടാവുന്നത്.
പൈനാപ്പിൾ ചെടിയുടെ എല്ലാ ഭാഗങ്ങളിലും ഈ എൻസൈം ഉണ്ടെങ്കിലും, ഇത് ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് തണ്ടിലാണ്, പഴത്തിന്റെ നടുവിലുള്ള കട്ടിയുള്ള കഷ്ണം, ഇത് കൂടുതൽ നാരുകൾ ഉണ്ടെങ്കിലും ഭക്ഷണയോഗ്യമാണ്.
ഒരു പൈനാപ്പിൾ മുറിച്ചു ഒരു ദിവസം കഴിഞ്ഞാൽ ഈ എൻസൈമിന്റെ കാഠിന്യം കുറയും.