പാൽ, പാൽ ഉൽപന്നങ്ങൾ, തണുത്തതും, പഴകിയതും ആയ ഭക്ഷണ സാധനങ്ങൾ, ഉറക്കമൊഴിയൽ, സന്ധ്യക്ക് ശേഷമുള്ളതും, വിയർത്ത ഉടനെ ഉള്ളതുമായ കുളി എന്നിവ ഒഴിവാക്കുക.
കരിംതുളസി ഇല, പനി കൂർക്ക ഇല എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക. ഇതിൽ കുറച്ച് വെള്ളം എടുത്ത് കണ്ണ് മൂടിക്കെട്ടി ദിവസം പലവട്ടം ആവി പിടിക്കുക. തുമ്പ സമൂലം തറിച്ചിട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും നല്ലതാണ്.
ചെറിയുള്ളിയും, പനംകൽക്കണ്ടവും സമം ചേർത്ത് ഇടക്കിടെ കഴിക്കുക.
കുരുമുളക്, ചുക്ക്, തിപ്പല്ലി എന്നിവ സമമായി എടുത്ത് ആവശ്യത്തിനു പനംകൽക്കണ്ടം ചേർത്ത് പൊടിച്ച് ഒന്നോ രണ്ടോ നുള്ള് വീതം വായിലിട്ട് ഇടക്കിടെ നുണച്ചിറക്കുക.
ചെറിയ ആടലോടത്തിൻ്റെ നീര്, ഇഞ്ചി നീര്, തേൻ എന്നിവ ഒരു ടീസ്പൂൺ വീതം ദിവസം 4,5 വട്ടം കഴിക്കുക.