Updated on: 30 September, 2023 11:51 AM IST
ആവണക്കില

ഒട്ടനവധി ഔഷധഗുണങ്ങൾ ഒത്തുചേർന്ന ഒരു അസാധാരണ ഔഷധസസ്യമാണ് ആവണക്ക്. ആവണക്കെണ്ണ വിരേചനം ഉണ്ടാക്കുന്ന ഒരു ഔഷധമായിട്ടാണ് സാധാരണക്കാരന്റെ അറിവ്. വാതവികാരങ്ങൾക്കും പേശിവേദന, നീര് എന്നിവയ്ക്കും ശമനമുണ്ടാക്കുന്നു. ദീപനവും ഭേദനവുമാണ്. കൃമി ശല്യത്തിനു കൈ കൊണ്ട ഔഷധമായി പൗരാണിക കാലം മുതൽ ഭിഷഗ്വരൻമാർ ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷിൽ "കാസ്റ്റർ ഓയിൽ പ്ലാന്റ്' എന്നാണ് അറിയപ്പെടുന്നത്.

ശാസ്ത്രം പുരോഗമിച്ചതോടെ ഒറ്റ മൂലികളായാലും മറ്റ് പച്ചമരുന്നുകളിലായാലും അവയിലടങ്ങിയിട്ടുള്ള വിവിധ രാസഘടകങ്ങൾ ഇന്ന് വേർതിരിച്ചെടുത്ത് പഠന വിധേയമാക്കിയിട്ടുണ്ട്. വ്യത്യസ്ഥങ്ങളായ മാംസഘടകങ്ങൾ ഇതിൽ ഇരുപത് ശതമാനത്തിലേറെയുണ്ട്. 40-55 ശതമാനമാണ് എണ്ണയുടെ അളവ്. നല്ല വഴുവഴുപ്പ് ആവണക്കെണ്ണയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ആവണക്കിന്റെ കുരു

എണ്ണയോടൊപ്പം വിത്തിൽ ഗ്ലൈക്കോ പ്രോട്ടീൻ വിഭാഗത്തിൽപ്പെട്ട ഒരു ഉഗ്രവിഷവും കണ്ടെത്താനായി. ഈ ക്രിയാശീലഘടകം റെസിനാണ്. ആവണക്കിന്റെ കുരു അപ്പാടെ ആഹരിക്കുന്നത് അപകടകരമാണ്. വിഷാംശം ഏറിയ കൂറും ആട്ടിയെടുക്കുന്ന പ്രക്രിയയിൽ തന്നെ പുറംതള്ളപ്പെടും. ഇക്കാരണത്താൽ മാത്രമാണ് എണ്ണ ഔഷധമായി സേവിക്കുവാൻ സാധ്യമാവുന്നത്. നന്നായി മൂപ്പെത്തിയതും പഴകിയതുമായ ആവണക്കിൻ കുരുവിൽ അസെറ്റിക് ആസിഡ്, ഹൈഡ്രോക്സി സ്റ്റിയറിക് അമ്ലം, എന്നിവയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

മുറിവേറ്റതും ചതഞ്ഞതുമായ വിത്തുകൾ മൊത്തമായി ആവണക്കിൻ കുരു സൂക്ഷിക്കുന്ന ചോട്ടിൽ നിന്ന് മാറ്റണം. ഇപ്രകാരം "ഗ്രേഡ് ചെയ്ത" ആവണക്കിൻ കുരു ആവശ്യത്തിന് സൂര്യപ്രകാശം ഏൽപ്പിച്ച് വെള്ളത്തിന്റെ അംശം ആറു ശതമാനത്തിൽ താഴെയാക്കി നിലനിറുത്തിയാൽ മാത്രമേ ചാക്കുകളിൽ സൂക്ഷിക്കാനാവൂ. ഏറെ നാൾ സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ ജലാംശം നാലു ശതമാനമായി കുറച്ച് മൺകലങ്ങളിൽ വേപ്പില കൂട്ടി അടച്ചു സൂക്ഷിക്കാം.

ആവണക്കെണ്ണ

വെളുത്താവണക്കിന്റെ അരിയാട്ടി എടുക്കുന്നതാണ് ആവണക്കെണ്ണ. വെളുത്താവണക്കിൻ വേര് കഷായം വെച്ച് പാലൊഴിച്ചു കഴിക്കുന്നത്. വയറുവീർപ്പിന് നന്നാണ്.
ആവണക്കെണ്ണ, വെളുത്തുള്ളി ചേർത്തു കാച്ചി അര ഔൺസ് വീതം ചൂടുപാലിലോ ചൂടുവെള്ളത്തിലോ രാത്രി ഭക്ഷണത്തിനു ശേഷം കഴിച്ചാൽ മലബന്ധം, വയറുവേദന, നടുവുവേദന, സന്ധിവാതം എന്നിവയ്ക്ക് ശമനം കിട്ടും.

ആവണക്കിലയും ജീരകവും കൂടി നെയ്യിൽ വറുത്തു പൊടിച്ച് അഞ്ചു ഗ്രാം വീതം സേവിച്ചാൽ രാത്രി കണ്ണു കാണാൻ പാടില്ലാത്ത അവസ്ഥ (നിശാന്ധ്യം) മാറിക്കിട്ടും. കലർന്ന ഭക്ഷണം കഴിച്ചെന്നു സംശയമുള്ളപ്പോൾ വിഷാംശം ഒന്നര ഔൺസ് പാലിൽ ഒന്നര ഔൺസ് ആവണക്കെണ്ണ സേവിച്ചു വയറിളക്കുന്നതു നന്നാണ്.

സ്ത്രീകൾക്ക് ഗുഹ്യഭാഗത്തു ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടുമ്പോൾ 10 മില്ലി ആവണക്കെണ്ണ 10 മില്ലി പാലിൽ കാലത്തും വൈകിട്ടും കഴിക്കുന്നതു നന്നാണ്. കരിനൊച്ചിയില നീരിൽ ആവണക്കെണ്ണ ചേർത്തു വെളുത്തുള്ളിയും എട്ടിലൊരു ഭാഗം ഇന്തുപ്പും കായവും കലമാക്കി കാച്ചി അരക്കു പാകത്തിലരിച്ച് പത്തു മില്ലി വീതം കഴിക്കുന്നത് ഗുന്മരോഗങ്ങൾക്കും നട്ടെല്ലു സംബന്ധമായ വേദനകൾക്കും ഫലപ്രദമാണ്. ആവണക്കെണ്ണയിൽ സംസ്കരിച്ചെടുക്കുന്ന സുകുമാരഘൃതം ഗർഭാശയരോഗങ്ങൾക്ക് അതിവിശേഷമാണ്.

English Summary: To remove food poisoning use aavanakku oil
Published on: 30 September 2023, 11:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now