ലഭ്യമാകുന്ന അത്രയും ചെത്തിപ്പൂവ് അടർത്തിയെടുത്ത് ഒന്നോ രണ്ടോ വിളഞ്ഞ നാളികേരത്തിൻ്റെ പാലു ചേർത്ത് ചെറുതീയിൽ വെന്ത് വറ്റുമ്പോൾ തെളിയുന്ന വെളിച്ചെണ്ണ എടുത്ത് അരിച്ച് ചില്ലു പാത്രത്തിൽ സൂക്ഷിക്കുക.
ഇത് ദേഹത്ത് പുരട്ടി കുറച്ച് സമയം കഴിഞ്ഞ് കുളിപ്പിക്കുന്നത് കുഞ്ഞുങ്ങൾക്ക് കരപ്പൻ, ചൊറി, ചിരങ്ങ്, ദേഹത്ത് തിണർപ്പും ചൊറിച്ചിലും ഇവ വരാതിരിക്കുന്നതിനും വന്നിട്ടുള്ളത് ശമിക്കുന്നതിനും ഉത്തമമാണ്.
തൊലിയുടെ വരൾച്ചയും മൊരിച്ചിലും മാറാനും ശരീരകാന്തിയ്ക്കും ഇത് വിശേഷമാണ്.
ചൊറിച്ചിലുള്ള ത്വക്ക് രോഗങ്ങളിൽ വലിയവർക്കും ഇത് ഗുണം ചെയ്യും.
അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളർത്തുന്ന ചെത്തി പല നിറങ്ങളിൽ ഉണ്ടെങ്കിലും ചുവന്ന പൂക്കൾ വലിയ കുലകളായി ഉണ്ടാകുന്ന അഞ്ചടിയോളം ഉയരത്തിൽ വളരുന്ന നാട്ടു ചെത്തിയുടെ പൂക്കളാണ് ഔഷധ ഉപയോഗങ്ങൾക്ക് എടുക്കാറുള്ളത്.
കടും പച്ച നിറത്തിൽ ചെറിയ ഇലകളുള്ള കാട്ടുചെത്തി (തെറ്റി) യ്ക്കാണ് ഔഷധവീര്യം കൂടുതലായിട്ടുള്ളത്.ഇത് കുന്നിൻ പ്രദേശങ്ങളിലും നാട്ടിൻപുറത്തുമൊക്കെയാണ് അധികമായി കണ്ടുവരുന്നത്.@s
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി,
തൃപ്പൂണിത്തുറ
Ph.9188849691