Updated on: 25 July, 2021 12:16 AM IST

സിദ്ധ വൈദ്യ പ്രകാരം നമ്മള്‍ ദൈനം ദിനം വളരെ സാധാരണമായി ഉപയോഗിച്ച് വരുന്ന പാലും അതിന്‍റെ ഉല്‍പ്പന്നങ്ങളും, പഞ്ചഭൂത അടിസ്ഥാനത്തില്‍ മനസിലാക്കി ചികിത്സകള്‍ക്കു പ്രയോഗിച്ചാല്‍ അനേകം രോഗങ്ങള്‍ ശീഘ്ര സുഖം പ്രാപിക്കും എന്നത് അനുഭവം.

1. പാല്‍: ആകാശ ഭൂതാംശം അടങ്ങിയത്, അതായത് മറ്റു ഉല്‍പന്നങ്ങളുടെ മൂല സ്രോതസ്സ്, അതിനാല്‍ ശരീരത്തിലെ മൂല കോശങ്ങള്‍‍, സപ്തധാതുക്കളില്‍ പ്രത്യേകിച്ചും അസ്ഥി, ശുക്ല/സ്രോണിതം  എന്നിവക്ക് വളരെ നന്ന്. അവയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇത് കൊടുക്കാവുന്നതും, അവയില്‍ നല്‍കി വരുന്ന മരുന്നുകള്‍ക്ക് (ചൂര്‍ണ്ണം, ലേഹ്യം, ഭസ്മ സിന്തൂരങ്ങള്‍, കഷായം) പാല്‍ അനുപാനമായി നല്‍കുക.  

2. തയിര്: വായു ഭൂതാംശം, വാതഗ്രഹണിക്ക്  വിശേഷം (പാട മാറ്റിയത്), തളര്‍ച്ച, ആയാസം മാറ്റും. തയിരില്‍ നിന്നും തയാറാക്കി എടുക്കുന്ന ഒരു ഔഷധമാണ് തയിര്‍ചുണ്ടി ചൂര്‍ണ്ണം, കീഴ്, മേല്‍ വായുക്കള്‍ (ഉധാനന്‍, അബാനന്‍) ക്രമീകരിക്കും. 

3. നെയ്യ്: അഗ്നി ഭൂത അംശം, ശരീര പിത്തങ്ങളെ (പഞ്ചഅഗ്നികള്‍) ജ്വലിപ്പിച്ച്, ഓജസ്സ്, തേജസ്സു, ജടരാഗ്നി  വര്‍ദ്ധിപ്പിക്കും.  പിത്ത സ്ഥാനങ്ങളില്‍ വരുന്ന രോഗങ്ങളില്‍ അതായത് നേത്രം, ത്വക്ക് എന്നിവയില്‍ ഒഴിച്ച് കൂടാന്‍ ആവില്ല പശുവിന്‍ നെയ്യ്.  പൈത്തികവികാരങ്ങളുടെ അതി പ്രസരണം നിയന്ത്രിക്കും പിത്ത പ്രധാന രോഗങ്ങളില്‍ മേല്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ക്ക് ഉത്തമ അനുപാനം   

4. വെണ്ണ: മണ്‍ ഭൂതാംശം, സപ്തധാതുക്കളില്‍ പ്രത്യേകിച്ചും മാംസ ധാതു, ശുക്ല ബലക്കുറവ്  എന്നിവക്ക് വളരെ നന്ന്. അവയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇത് കൊടുക്കാവുന്നതാണ് . ശരീര പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. സ്ഥൂല ഗുണം, ഉള്ളതിനാല്‍ ശരീരം മെലിച്ചില്‍, എന്നിവയ്ക്ക് നന്ന് 

5. മോര്: ജലഭൂതാംശം, ശീതവീര്യം, ശരീരത്തിനുള്ളിലെ ജല ചക്രം ക്രമീകരിക്കും,  പിത്ത വാതങ്ങളുടെ പ്രകോപം തടയും, പിത്ത വാത ദോഷങ്ങളുടെ ആധിക്യത്താല്‍ ഉണ്ടാകുന്ന വരള്‍ച്ച, തളര്‍ച്ച, ദാഹം  എന്നിവയ്ക്കും സപ്തധാതുക്കളില്‍ പ്രത്യേകിച്ചും സാരം (രസം), ചെന്നീര് (രക്തം)  എന്നിവയില്‍ പ്രത്യേക ഫലം. മൂത്ര ചൂട് ക്രമീകരിക്കുവാനും, അതിസാരം, ഗ്രഹണി  രോഗങ്ങളില്‍ കണ്ടു വരുന്ന നിര്‍ജ്ജലീകരണം തടയുവാനും ശ്രേഷ്ട്ടം. ശരീരത്തില്‍ ഉണ്ടാകുന്ന നീര്കെട്ടു, ആന്തരിക അവയവ വീക്കം മാറ്റുവാനും (മഹോദരം), മോര് ഉപയോഗിക്കുക.  

ആധാര ഗ്രന്ഥം: പതാര്‍ത്ഥ ഗുണ ചിന്താമണി

English Summary: To remove the bumb in body use moru
Published on: 25 July 2021, 12:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now