Updated on: 12 July, 2021 10:13 PM IST
അയമോദകം

അയമോദകം കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഔഷധ ഗുണത്തി‍ന്റെ കാര്യത്തില്‍ വന്പന്‍ തന്നെ

1, കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.

2,അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും.

3,കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം.

4,അയമോദകം മഞ്ഞള്‍ ചേര്ത്തരച്ച് പുരട്ടുന്നത് ചര്മ്മ രോഗങ്ങള്ക്ക് നല്ലതാണ്.

5,ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്ത്ത് ചവച്ചു കഴിച്ചാല്‍ ഇന്ഫ്ലുവന്സ കൊണ്ടുണ്ടാകുന്ന ചുമ മാറും.

6,അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാ നീരു ചേര്ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്ക്കു നല്ലമരുന്നാണ്.

7, അയമോദകം വറുത്തു പൊടിച്ചു അല്പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കൂടെ കൂടെ സേവിച്ചാല്‍ അജീര്‍ണ്ണവും വയറ്റിലെ വേദനയും മാറി കിട്ടും.

8,അയമോദകം ഉണക്കിയതിനു ശേഷം പൊടിച്ചിട്ടാല്‍ തലയിലെ മുറിവുകള്‍ ഭേദമാകും.

9,അയമോദകവും ചുക്കും കടുക്കയും ഇന്തുപ്പും സമം ചേര്‍ത്ത് പൊടിച്ച പൊടി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്.

English Summary: To remove uncomfortable feeling post-covid use ayamaodhakam
Published on: 12 July 2021, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now