തെങ്ങിൽ നിന്ന് ചെത്തിയെടുത്ത പുളിക്കാത്ത കള്ളിന് മധുരക്കള്ള് അല്ലെങ്കിൽ ഇളംകള്ള് എന്ന് പറയുന്നു. ഉന്മേഷം പകരുന്ന ആസ്വാദ്യകരമായ പാനീയമാണിത്. ഇതിൽ ഒട്ടും തന്നെ മദ്യാംശമില്ല എന്നതാണ് പ്രത്യേകത. മൂത്രതടസ്സം നീക്കാനും മൂത്രവിസർജനം ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇളംകള്ളിലെ പ്രധാന ഘടകം സുക്രോസ് ആണ്.
മധുരക്കള്ള് 118° സെൻ്റീഗ്രേഡുമുതൽ 120° സെൻ്റീഗ്രേഡു വരെ ഊഷ്മാവിൽ തിളപ്പിച്ച ശേഷം തണുപ്പിച്ചാൽ അത് ഖരരൂപം പ്രാപിച്ച് ചക്കരയായി മാറും.
ഭക്ഷണപദാർഥങ്ങൾ ബേയ്ക്ക് ചെയ്യുന്നതിനു മുമ്പായി അതിൽ ചേർക്കുന്നു. യീസ്റ്റ്(yeast)കള്ളിൽ സുലഭമായടങ്ങിയിരിക്കുന്നു. സൂക്ഷ്മാണു പ്രതിരോധ പ്രക്രിയയിലൂടെ ശേഖരിക്കാത്ത കള്ള് വളരെ വേഗം പുളിച്ചു പോകും. കള്ള് പുളിക്കുമ്പോൾ അതിലെ പഞ്ചസാര രാസപ്രവർത്തനം വഴി ആൽക്കഹോളായി മാറുന്നു. നന്നായി പുളിച്ച കള്ളിൽ 5 മുതൽ 8 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിരിക്കും. പുളിച്ച കള്ള് വാറ്റിയാൽ വളരെ ലഹരിയുള്ള തെങ്ങിൻ ചാരായം എന്ന മദ്യം ലഭിക്കും.
പുളിച്ച കള്ള് വീണ്ടും സൂക്ഷിച്ചാൽ ജൈവരാസപ്രവർത്തനം മൂലം വിനാഗിരി ഉണ്ടാകും. വിനാഗിരിയിലാകട്ടെ 4 മുതൽ 7 ശതമാനം വരെ അസറ്റിക് അമ്ലമാണ് ഉണ്ടായിരിക്കുക.
തെങ്ങിൻ കള്ളിൽ നിന്ന് തേനും ഉണ്ടാക്കാം. മാധുര്യമുള്ള ക്രീം നിറത്തോടു കൂടിയ തെളിമയുള്ള പാനീയം ആണിത്. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും ഇതിലടങ്ങിയിരിക്കുന്നു. തെങ്ങിൻ കള്ള് തെങ്ങിൽ നിന്ന് ശേഖരിച്ചയുടൻ തന്നെ അരിച്ച് 100° സെൻ്റിഗ്രേഡിൽ ഒരു മണിക്കൂർ നേരം തിളപ്പിക്കണം. തുടർന്ന് ഒരു മണിക്കൂർ അനക്കാതെ വയ്ക്കണം.
തെളിഞ്ഞ ലായനി അരിച്ചെടുത്ത് തിളച്ച വെള്ളവുമായി കലർത്തണം. ചൂടോടെ ലായനി ചില്ലുകുപ്പികളിൽ നിറച്ച് അടച്ചിട്ട് 121° സെൻ്റിഗ്രേഡിൽ 15 മിനിട്ടു നേരം സ്റ്റെറിലൈസ് ചെയ്യണം. പിന്നീട് തണുപ്പിച്ചെടുക്കാം. ഒരു വർഷം വരെ ഇത് കേടാകാതിരിക്കും