Updated on: 5 April, 2023 1:56 PM IST
Tomato ketchup: having more ketchup in daily is bad for health

ഉപ്പും പഞ്ചസാരയും കൂടുതലുള്ള അസിഡിറ്റി അടങ്ങിയ ഒരു ഭക്ഷണമാണ് ടൊമാറ്റോ കെച്ചപ്പ്. ബർഗർ, വറുത്തെടുത്ത മാംസാഹാരം മുതൽ കറികളിൽ വരെ, എല്ലാറ്റിന്റെയും രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന
ഒരു സാധാരണ ഭക്ഷണവ്യഞ്ജനമായ കെച്ചപ്പ് വ്യാപകമായി ഉപയോഗിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടമാണ്. ടൊമാറ്റോ കെച്ചപ്പിന് വളരെ നല്ല ഇമ്പമുള്ള ചുവന്ന നിറവും ഹൃദ്യമായ രുചിയുമുണ്ട്. 

ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, വളരെ അപൂർവമായി മാത്രമേ എല്ലാവരും ചിന്തിക്കൂ. ആരോഗ്യ വിദഗ്ധർ ഇത് ഒരു അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ടൊമാറ്റോ കെച്ചപ്പിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ കെച്ചപ്പിൽ നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്റെ 7%, അതിൽ കൂടുതൽ പഞ്ചസാര കാണപ്പെടുന്നു. അതുകൊണ്ടാണ് ഇതിന് ഇത്ര മധുരമുള്ള രുചിയുള്ളത് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

രണ്ടാമതായി ഇതിൽ ഉപ്പ് അധികമായി അടങ്ങിയിരിക്കുന്നു. കെച്ചപ്പിൽ ഉപ്പ് വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. രുചികരമായ ടൊമാറ്റോ കെച്ചപ്പ് ഒരു അസിഡിറ്റി ഭക്ഷണമാണ്, ഇത് ശരീരത്തിലെ ദഹനനാളത്തിന്റെ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഓരോ സീസണുമായി ബന്ധപ്പെട്ട് ശരീരത്തിൽ ഉണ്ടാവുന്ന അണുബാധയ്‌ക്കെതിരെ പോരാടാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ താഴെ കൊടുക്കുന്നു.

1. മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ ചെറുപയർ മുളപ്പിച്ചത് കഴിക്കുന്നത് രോഗങ്ങൾക്കെതിരായി ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

2. ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുള്ള വെളുത്തുള്ളിയാണ് മറ്റൊരു ഭക്ഷണം, അതോടൊപ്പം പപ്പായയും ഉയർന്ന നാരുകളും പപ്പൈൻ എന്ന എൻസൈമും ഉള്ളതിനാൽ, പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.

3. തൈരിൽ അടങ്ങിയ പ്രൊബയോട്ടിക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇതിൽ 'നല്ല ബാക്ടീരിയകൾ' അടങ്ങിയിട്ടുണ്ട്.

4. അതോടൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കാഴ്ച കൂടാൻ മുരിങ്ങയിലയിലെ വിറ്റാമിൻ സിയും സഹായിക്കുന്നു. അതോടൊപ്പം ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷം, പനി, സാധാരണ അണുബാധകൾ എന്നിവയെ പ്രതിരോധിക്കാൻ ഫലപ്രദമായി ഉപയോഗിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിക്കൂ, കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും...

English Summary: Tomato ketchup: having more ketchup in daily is bad for health
Published on: 05 April 2023, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now